സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ എസ് പി സി വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണം പ്രമേയമായി വരുന്ന ഒരു സ്കിറ്റ് അവതരിപ്പിച്ചു. കൂടാതെ ഗേറ്റിൽ സമീപമുള്ള പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യ നീക്കം ചെയ്തു.

യോഗാ ദിനം ആചരിച്ചു.

ജൂൺ 19 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എസ് പി സി വിദ്യാർത്ഥികൾ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു. താടാസനം ,വൃക്ഷാസനം, ശലഭാസനം ,തുടങ്ങിയവ കുട്ടികൾ മനസ്സിലാക്കുകയും അവ സ്മാ‌ർട്ട് റൂമിൽ വെച്ച് അഭ്യസിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ സിപിഒ സുഷമ ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൂടാതെ എസ് പി സി വിദ്യാർഥികളുടെ നേതൃത്വത്തിൽ കുട്ടികളെല്ലാവരും ഫ്രീ ഹാൻഡ് എക്സസൈസ് ചെയ്തു .കുട്ടികൾ എല്ലാവരെയും ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ തയ്യാറാക്കി കൊണ്ടുവന്നു .ഉച്ചയ്ക്ക് ശേഷം സ്കൂളിൽ നിന്നും മാട്ടൂൽ പഞ്ചായത്ത് ഓഫീസ് വരെ എസ് പി സി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിസംഘടിപ്പിച്ചു.



ആഗസ്റ്റ് 2, S P Cദിനം.

ആഗസ്റ്റ് 2 എസ് പി സി ദിനത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ സന്ദർശനവും വിവിധഇനം സസ്യ,ജന്തുക്കളുടെ വൈവിധ്യമാർന്ന മാടായിപ്പാറ സന്ദർശനവും നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ ആശ ശ്രീ പ്രകാശൻ സർ കേഡറ്റുകൾക്ക് പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉപയോഗിക്കേണ്ട ഉപകരണങ്ങളെ കുറിച്ചും ക്ലാസ് നൽകിയും.DI ശ്രി ഷിജു സർ,WDI ശ്രീമതി ലീന സിപിഒസുഷമ .എ ,എസിപിഒ ഷൈനി ആരമ്പൻ നേതൃത്വം നൽകി.ജൈവവൈവിധ്യങ്ങളുടെ കലവറയായ പഴയങ്ങാടിയിലെ മാടായിപ്പാറ സന്ദർശനം കേഡറ്റുകൾക്ക് പ്രകൃതിയിലെ വിവിധയിനംസസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.മാടായിപ്പാറയുടെ ചരിത്രം സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി സെമീറ ടീച്ചർ വിശദീകരിച്ചു.