ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

29041 paristhithi dinam.jpg

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025-26

അടിമാലി ഗവ ജി.എച്ച്. എസിൽ 2025-26 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 2-ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിമി നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2024-25 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അടിമാലി സി.ഐ. ശ്രീ ലൈജു മോൻ വിതരണം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കൃഷ്ണമൂർത്തി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി സോളി ജീസസ് , പ്രധാന അധ്യാപിക ശ്രീമതി സേതുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സിനീയർ അസിസ്റ്റൻ്റ് സിന്ധു സി.കെ സ്വാഗതവും പ്രവേശനോത്സവം കൺവീനർ ഡോ.സാബുജി.സി.വി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

പ്രീപ്രൈമറി പ്രവേശനോത്സവം 2025-26

---------------------------------

സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൻ്റെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.ജൂൺ 9 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്.എം.സി. ചെയർമാൻ അജയ് ജീവ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷിമി നിസാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാലുമണിപൂക്കൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാലുമണി പൂക്കൾ ട്രസ്റ്റിൻ്റെ കോ. ഓർഡിനേറ്റർ ബ്രിജേഷ്,  പോൾ , പ്രീപ്രൈമറി വിഭാഗം അധ്യാപിക ദീപ. വി.നായർ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, സ്വാഗതവും പ്രീപ്രൈമറി വിഭാഗം ഇൻ ചാർജ് ബിന്ദു മോൾ കെ.ഡി. നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രഥമ അധ്യാപിക ഗീത കെ.യുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ജില്ല ജനറൽ സെക്രട്ടറി കെ.ബുൾബേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി തെരഞ്ഞെടുത്ത ഒൻപതു  ഗ്രീൻ അംബാസിഡർന്മാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ല പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഗവ. ഹൈസ്കൂൾ അടിമാലിയിലെ ഹൈസ്കൂൾ, യു.പി. തലത്തിലെ കുട്ടികൾക്ക് 23-06-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രസംഗ മത്സരം,ചിത്രരചന മത്സരം എന്നിവ നടന്നു. "ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി'' എന്ന വിഷയത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിന് പ്രസംഗ മത്സരം നടന്നത്. യു.പി.വിഭാഗത്തിന് "ലഹരിയോട് നോ പറയാം എന്ന വിഷയത്തിലാണ് ചിത്രരചന മത്സരം നടന്നത്. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം അരവിന്ദ് രമേഷും രണ്ടാം സ്ഥാനം ഫെലിക്സ് ഹെൻട്രിയും നേടി. ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം റിഫ ഫാത്തിമ കെ.എച്ച്. നും രണ്ടാം സ്ഥാനം അസഫ് അലിക്കും ലഭിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ഗീത അവർകൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ലഹരിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തു.

അടിമാലി: ലഹരിക്കെതിരെ ഗവ. ഹൈസ്കൂൾ എസ്.പി. സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ജൂൺ 6-ന് ശനിയാഴ്ച്ച ലഘുലേഖകൾ വിതരണം ചെയ്തു. അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികൾക്കുമാണ് ലഘുലേഖകൾ വിതരണം ചെയ്തത്.രാവിലെ പത്തിന് സി.പി.ഒ ആശ എബ്രഹാമിൻ്റെ നേതൃത്വത്തിലായിരുന്നു വിതരണ പ്രവർത്തനങ്ങൾ നടന്നത്.

വിദ്യാരംഗം കലാ - സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

###########

അടിമാലി: ഗവൺമെൻ്റ് ഹൈസ്കൂളിൽ 2025-26 വർഷത്തെ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തൻ്റെ ജീവിതാനുവഭങ്ങൾ എഴുത്തിന് ഏറെ പ്രേരണ നൽകിയതായി അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത. കെ. അദ്ധ്യക്ഷത വഹിച്ചു. കലയും സാഹിത്യവും പഠന പ്രവർത്തനങ്ങൾക്കൊപ്പം കൊണ്ടുപോകുന്നതിൻ്റെ പ്രാധാന്യം അദ്ധ്യക്ഷ പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിഭാഗം എസ്.ആർ.ജി. അൽഹിന്ദ്, അധ്യാപകൻ ജസ്റ്റിൻ ജോയി എന്നിവർ ആശംസകൾ നേർന്നു. മലയാളം അധ്യാപകൻ  ഡോ. സി.വി. സാബുജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനേന.എം. നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.