ജി.എച്ച്.എസ്സ്.എസ്സ്. വളയം/Say No To Drugs Campaign
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധക്ലബ്, എസ്.പി.സി, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
മൽസര വിജയികൾ
ലഹരിവര (യുപി) - അലയ്ന റിസ, ആൻമിയ ബിഎസ്, വിയോണ, അലൻ കൃഷ്ണ
ലഹരിവര (എച്ച്എസ്) - ശിവദ അനിൽ 8എ, ആഞ്ചലിന 9ബി, ആരാധ്യ വി 8എ, ഗായത്രി 9എഫ്
പുകയില രഹിത വിദ്യാലയം
പുകയില രഹിത വിദ്യാലയം പദ്ധതിയോടനുബന്ധിച്ച് വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നടത്തിയ ഉപന്യാസരചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം ആഗസ്ത് 16 ന് വിതരണം ചെയ്തു.
-
ഒന്നാം സ്ഥാനം അസ്മിക കെ എൻ
-
രണ്ടാം സ്ഥാനം പാർവണ
-
മൂന്നാം സ്ഥാനം തേജസ്കൃഷ്ണ