ഗവ.എൽ പി ജി എസ് മറ്റക്കര/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു അനിൽകുമാർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.പിറ്റിഎ പ്രസിഡന്റ് ജയകുമാർ, പഞ്ചായത്ത് മെമ്പർ ശ്രീമതി സീമ പ്രകാശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ബാബു ,എന്നിവർ പങ്കെടുത്തു .
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.
വായന വാരം
ജൂൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം മറ്റക്കര ഹൈസ്കൂൾ അധ്യാപകൻ ശ്രീ സന്ദീപ് s നായർ നിർവഹിച്ചു. അന്നേ ദിവസം ഒന്നാം ക്ലാസ്സ് വായനക്കൂട് ഉദ്ഘടനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടത്തി.
.ലഹരിവിരുദ്ധ ദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .സൂമ്പ ഡാൻസ് നടത്തി.