വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2025-26
2025 -26 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 13 ,വെള്ളിയാഴ്ച നടത്തി .ഗണിതത്തിൽ അഭിരുചിയും താല്പര്യവും ഉള്ള കുട്ടികളെ ഗണിത ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു .ഈ വർഷത്തെ ക്ലബ് ലീഡർ ആയി 10 ബി യിൽ നിന്നും ആരതി .ആർ എസ് ,അസിസ്റ്റന്റ് ലീഡറായി അനിത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .ഗണിത ക്വിസ് നടത്തുകയും ആരതി . ആർ .എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

ഗണിത ക്ലിനിക്
ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പൈ മതിപ്പ് ദിനം- ജൂലൈ 22

ഗണിതശാസ്ത്രത്തിൽ ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്ന സ്ഥിരസംഖ്യയാണ് പൈ .പൈ -മതിപ്പ് ദിനം ജൂലൈ 22 നു ആചരിക്കുന്നു .ഈ ദിവസം പൈയുടെ ഏകദേശ വിലയായ 22 / 7 എന്ന ഭിന്നസംഖ്യയുമായി ഒത്തുപോകുന്നു .പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു ഗണിത ക്വിസ് ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് നിർമാണ മൽസരങ്ങൾ നടത്തി .


ഗണിത ക്വിസ്


ജൂലൈ 22 പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഗണിത ക്വിസിൽ ഗാഥാ (8 A )ഒന്നാം സ്ഥാനം കരസ്ഥമാക്കി .
ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം

- ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം.

സബ് ജില്ലാ തല ഗണിത ശാസ്ത്ര മേള





സ്കൂൾ തല ഗണിത ശാസ്ത്ര മേളയിൽ വിജയികൾ ആയ കുട്ടികൾ സബ് ജില്ലാ തല ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും ഗണിത മാഗസിന് സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ഉൾപ്പെടെ എ ഗ്രേഡുകൾ നേടുകയും ചെയ്തു .


- ജോമെട്രിക്കൽ ചാർട്ട് -അലൻ .വി .വി എ ഗ്രേഡ്
- പസിൽ -ആരതി .ബി.ആർ -എ ഗ്രേഡ്
- അദർ ചാർട്ട് -മനോമി.എം -സി ഗ്രേഡ്
- നമ്പർ ചാർട്ട് -മുഹമ്മദ് നെയ്ഹാൻ -ബി ഗ്രേഡ്
- സ്റ്റിൽ മോഡൽ -അശിൻ -ബി ഗ്രേഡ്
- പ്രാർത്ഥന സുരേഷ് -വർക്കിംഗ് മോഡൽ -എ ഗ്രേഡ്