ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025 - 26
2025-26 അധ്യയനവർഷത്തിലെ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ നടന്നു. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു .പി ടി എ പ്രസിഡന്റ് വലീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാർ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ പി കെ വി അസിസ് സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്റ്റാർ സിങ്ങർ ജൂനിയർ വിന്നർ കുമാരി അകയ്തി മുഖ്യാതിഥിയായിരുന്നു.നവാഗതരായ കുരുന്നുകളെ സമ്മാനം നൽകി വരവേറ്റു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.



പരിസ്ഥിതി ദിനം
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു. 10 C യിൽ പഠിക്കുന്ന നൗറിൻ ഷെരിഫ് പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി ദിന ക്വിസ് യു പി, ഹൈസ്കൂർ തലം ക്ലാസ് തലത്തിൽ നടത്തി. പരിസ്ഥിതി ദിനാചരണവുമായി ബന്ധ പെട്ട് ചാർട്ട് പ്രദർശനം നടത്തി.PTA പ്രസിഡൻ്റ് വൃക്ഷ തൈ നടൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വി കെ ഫൈസൽ സാർ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം സംബന്ധിച്ച് സംസാരിച്ചു.


ബക്രീദ് ആഘോഷം
ജൂൺ 5 വ്യാഴായ്ച ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂപി ,ഹൈ സ്കൂൾ പെൺകുട്ടികൾക്കായി മൈലാഞ്ചി ഇടൽ മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി .ആൺകുട്ടികൾക്ക് ആശംസ കാർഡ് നിർമാണവും നടന്നു.വിജയികൾക്ക് ഹെഡ് മാസ്റ്റർ സമ്മാനം നൽകി .


പ്രതിഭാസംഗമം
2024- 2025 അധ്യയന വർഷത്തെ S S L C , USS ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ പരിപാടി ,2025 ജൂൺ 17 ചൊവ്വ 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . പി ടി എ പ്രസിഡന്റ് വലീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാർ സ്വാഗതം പറഞ്ഞു. സാൽപീഡോ ഡയറക്ടർ നാസിം ബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹുസ്സൈൻ പി എ (ഡയരക്ടർ ഓഫ് കോംപീറ്റൻസി ,സിജി കോഴിക്കോട് )മുഖ്യ പ്രഭാഷണം നടത്തി .


==
വായനാദിനാഘോഷം
==ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ വായനദിനം കവി കെ.വി.സക്കീർ ഹുസൈൻ ജൂൺ 19 നു രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഉദ്ഘാടനംചെയ്യുതു .
വായനാവാരവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച(23/06/25) വായനാദിന ക്വിസ് മത്സരവും വായനയുടെ പ്രാധാന്യത്തെ കുറിക്കുന്ന പോസ്റ്ററുകളുടെ പ്രദർശനവും ചൊവ്വാഴ്ച (24/06/25)വായനാമത്സരവും നടത്തി .ക്ലാസ് തല വിജയികളെ ഉൾപ്പെടുത്തി യു പി ,ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി സ്കൂൾ തല മത്സരം 26/6/25 നടത്തി .



യോഗ ദിന
21/6/25- ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ ദിനം ആഘോഷിച്ചു


സ്കൂൾ കലണ്ടർ പ്രകാശനം
23/6/25 - സ്കൂൾ കലണ്ടർ , ഹെഡ് മാസ്റ്റർ ഫൈസൽ സാർ സ്റ്റാഫ് സെക്രട്ടറി സാജിദ് സാർ ,സീനിയർ അദ്ധ്യാപിക സീന ടീച്ചർ ,സമീറ ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ 5 B ക്ലാസ് ടീച്ചർ അഷ്റഫ് സാർ , ക്ലാസ് ലീഡേയ്സിന് നൽകി പ്രകാശനം ചെയ്തു .

ക്ലാസ് ലൈബ്രറി
23/6/25 - ഓരോ ക്ലാസിലെയും ക്ലാസ് ലൈബ്രറി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ 5 സി ക്ലാസ്സിൽ നിർവഹിച്ചു


ക്ലാസ് പിടിഎ
1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ് പിടിഎ യോഗം 24/6/25 നടന്നു .പുതിയ കമ്മിറ്റി മെമ്പർമാരെ തെരഞ്ഞെടുത്തു .


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് കോർഡിേറ്റ്സ് ആയ ഷാനി ടീച്ചർ,മെഹനാസ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി .132 കുട്ടികൾ പരീക്ഷ എഴുതി .

ലോക ലഹരിവിരുദ്ധദിനാഘോഷം
26/6/25 - ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പ്രതിജ്ഞ , സുംബാ ഡാൻസ് എന്നിവ സംഘടിപ്പിച്ചു

