എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്‍ട്ര യോഗദിനം25
അന്താരാഷ്ട്ര യോഗദിനം എസ്ഡിപിവൈ ബോയ്സ് സ്കൂളിൽ സമുചിതമായി ആചരിച്ചു.ജൂൺ ഇരുപത്തിമൂന്ന് തിങ്കളാഴ്‍ചയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.കൊച്ചിയിലെ ആയുഷ് യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗട്രെയിനർമാരായ ഷമീര കബീറും ഫൗസിയയുമാണ് കുട്ടികൾക്ക് യോഗ പരിശീലനം നൽകിയത്.പ്രധാന അധ്യാപിക കെ പി പ്രിയ അദ്ധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഷമീര കബീറാണ്.അധ്യാപികയായഷിജി സി എസ് സ്വാഗതം ആശംസിച്ചു.സീനിയർ ടീച്ചറായ ടി വി ഷാരിമോൾ ആശംസകൾ നേർന്നു.വൃക്ഷാസനം,ത്രികോണാസനം,തദാസനം തുടങ്ങിയ പരിശീലന മുറകളാണ് ഇന്ന് കുട്ടികളെ അഭ്യസിപ്പിച്ചത്.എട്ടുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.രാവിലെ പത്തരക്ക് തുടങ്ങിയ പരിശീലനം പന്ത്രണ്ട് മണിക്ക് സമാപിച്ചു.കായിക അധ്യാപകൻ നിധിൻ വി പി കൃതജ്ഞത അർപ്പിച്ചു.

