ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരാഘോഷം

വായനാ വാരാഘോഷം.

വായന കുട്ടികളുടെ അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ഒന്നാണ്. വായിക്കും തോറും പുതിയ അനുഭവങ്ങൾ കുട്ടികൾക്കു ലഭിക്കും എന്ന തിരിച്ചറിവ് ഉൾക്കൊള്ളുന്ന സന്ദേശം ഉൾപ്പെടുത്തി കൊണ്ട് ദേവന വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി.എൻ പണിക്കർ അനുസ്മരണം അശ്വനി ടീച്ചർ നിർവഹിച്ചു. ഗ്രന്ഥശാല വിശാലമായ ഒരിടമാണ് ഇവിടേക്ക് കുട്ടികളെ ആകർഷിക്കേണ്ടത് ആവശ്യമാണ്. മലയാള സാഹിത്യത്തിലെ വിവിധ രൂപങ്ങളായ കഥ,കവിത, ആത്മകഥ, നോവൽ തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ അറിവിന്റെ പുതിയ ലോകം തന്നെ തുറക്കുന്നു . ഗ്രന്ഥശാല പ്രദർശനം കൂടി നിർവഹിച്ച ശേഷം ക്ലാസ്സ് ലൈബ്രറി സജ്ജീകരിക്കേണ്ട ആവശ്യകത കൂടി കുട്ടികളെ ബോധ്യപ്പെടുത്തി. കാവ്യാലാപനം സഹൃദയ സമാനമായതാണ്. അഷ്ടമി , നന്ദന ഇവർ കാവ്യാലാപനം അവതരിപ്പിച്ചു. ഈണം കവിതയ്ക്ക് ജീവൻ നൽകുന്ന രൂപമാണ്, ഏവരുടെയും മനം കവരുന്ന ഒന്ന്.

വായനാവാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് അവതരിപ്പിച്ചു. ഇതിൽ ഒന്നാം സ്ഥാനം വൈശാഖ് വി.എസ് 8, രണ്ടാം സ്ഥാനം വൈഷ്ണവ് വി.എസും നേടി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരിക ഉദ്ഘാടനം ആശാൻ യുവകവി പുരസ്കാരം (2025) നേടിയ പി.എസ് ഉണ്ണികൃഷ്ണൻ നിർവഹിക്കുകയും വിദ്യാരംഗം കൺവീനർ ആമിന അധ്യക്ഷത വഹിക്കുകയും ചെയ്തു. കുട്ടികളിൽ സർഗാത്മക മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടിയാരംഭിച്ച സാഹിത്യ വേദിയാണിത്. വായനയുടെ പുതിയ ലോകം തീർക്കുവാൻ ഉതകുന്ന തരത്തിലുള്ള ക്ലാസ് സംഘടിപ്പിച്ചു. വിദ്യാരംഗം അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ ക്ലാസ് . കുട്ടികൾക്ക് കവിയുമായി സംവദിക്കാനുള്ള അവസരം ഒരുക്കി. കവിതയുടെ നാൾവഴികൾ കവിയുടെ അറിവിലൂടെ കുട്ടികളിൽ എത്തുവാൻ ഇതു വഴി കഴിഞ്ഞു. കുട്ടികളിൽ സഹജമായി കിടക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി അറിയിക്കുക എന്നതാണ് വിദ്യാരംഗത്തിന്റെ പ്രധാന ഉദ്ദേശ്യം. വായനദിനത്തോടനു ബന്ധിച്ചു നടന്ന മത്സരങ്ങൾക്കുള്ള സമ്മാന ദാനവും കവി നിർവഹിച്ചു. ബഹു പ്രിൻസിപ്പൾ കവിയ്ക്ക് ആദരമായി പൊന്നാട അണിയിക്കുകയും എച്ച്. എം ഷീജ ടീച്ചർ കവിയ്ക്കുള്ള ഉപഹാരം നൽകുകയും ചെയ്തു. വിദ്യാരംഗം ജോയിൻ്റ് കൺവീനർ ദേവന എസ്. നായർ നന്ദി പ്രകാശിപ്പിച്ചു.