KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM


Home20252026


ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് മാരുടെ ഏകദിന ശില്പശാല

2025 ജൂൺ 21

തൃശ്ശൂർ ടൗൺഹാളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസുമാരുടെ ഏകദിന ശിൽപ്പശാലയുടെ രജിസ്ട്രേഷൻ കൃത്യം 9 30 ന് തന്നെ തുടങ്ങി.

10 മണിക്ക് തന്നെ ആദ്യ സെഷനായ കൈറ്റ് സി.ഇ.ഒ. അൻവർ സാറിൻറെ സന്ദേശം കൈറ്റ് മാസ്റ്റർ/ മിസ്ട്രസ്മാർക്ക് എത്തിച്ചു. തുടർന്ന് മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ സ്വാഗതം പറഞ്ഞു. ഡിസി സുഭാഷ് വി ആമുഖ സെഷൻ അവതരിപ്പിച്ചു.തുടർന്ന് മികവുകൾ അറിയാം അംഗീകരിക്കാം എന്ന സെഷൻ മാസ്റ്റർ ട്രെയിനർ വിനോദ്.സി അവതരിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവവും കൈറ്റ്മാസ്റ്റർ /മിസ്ട്രസ് മാരുടെ അനുഭവവും അവതരിപ്പിച്ചു.മാതാ എച്ച് എസ് മണ്ണംപേട്ട , എച്ച്എസ്എസ് പനങ്ങാട് എന്നീ സ്കൂളുകളിലെ കൈറ്റ് മിസ്ട്രസ്സ് മാർ യൂണിറ്റിൻ്റെ മികവുകൾ അവതരിപ്പിച്ചു. തുടർന്ന് മാസ്റ്റർ ട്രെയിനർ വിജുമോൻ പിജിയുടെ നേതൃത്വത്തിൽ എല്ലാ മാസ്റ്റർ /മിസ്ട്രസ് മാരെയും ഗ്രൂപ്പ് ഡിസ്കഷൻ വേണ്ടി 5 ഗ്രൂപ്പുകളായി തിരിച്ചു. എല്ലാ ഗ്രൂപ്പുകൾക്കും ചർച്ച ചെയ്യേണ്ട പോയിന്റുകൾ വീതിച്ചു നൽകി. ചർച്ച ചെയ്തതിനുശേഷം ചർച്ചചെയ്ത വിഷയങ്ങൾ ഗ്രൂപ്പ് ലീഡർമാർ അവതരിപ്പിച്ചു.തുടർന്ന് മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ ഡിസ്കഷൻ പോയിന്റുകൾ കൺസോളിഡേറ്റ് ചെയ്തു. വാർഷിക കലണ്ടർ,സ്കൂൾതല കലണ്ടർ എന്നിവയും അവതരിപ്പിച്ചു.തുടർന്ന് എല്ലാവരും ഭക്ഷണത്തിനായി പിരിഞ്ഞു

ഉച്ചയ്ക്കുശേഷം മാസ്റ്റർ ട്രെയിനർ ദിലീപ് കുമാർ ടി യൂണിറ്റ് ഇവാലുവേഷനെക്കുറിച്ചും എൽ.കെ.എം.എസ് . നെ കുറിച്ചും ക്ലാസ് എടുത്തു.അതിനുശേഷം മാസ്റ്റർ ട്രെയിനർ ജി നോ ടി.ജി ജൂൺ 25 ന് നടക്കേണ്ട അഭിരുചി പരീക്ഷ നടത്തേണ്ട ഘട്ടങ്ങൾ പരിചയപ്പെടുത്തി. 3 30 ന് കൈറ്റ് സി. ഇ.ഒ എല്ലാ ജില്ലകളുമായി ഇൻററാക്ഷൻ നടത്തി. അതിനുശേഷം മാസ്റ്റർ ട്രെയിനർ സിന്ധു മോൾ .കെ സ്കൂൾ വിക്കിയെക്കുറിച്ച് ക്ലാസ് എടുത്തു. ശിൽപ്പശാല, മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ നടത്തിയ നന്ദി പ്രസംഗത്തോടെ സമാപിച്ചു.