സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/വിദ്യാരംഗം/2025-26
ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും - കാരിക്കേച്ചർ ഗ്യാലറി
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാരിക്കേച്ചർ രചനാ മത്സരത്തിലെ ഏതാനും സൃഷ്ടികൾ.
ബഷീർ സ്മരണ കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിച്ചു
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും എന്ന വിഷയത്തിൽ ജില്ലാതല കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എം ആർ അഭിനവ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചെറുകുന്ന്) ഋത്വിക് എൻ സന്തോഷ് (എ കെ ജി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ, പെരളശ്ശേരി) കെ വി ശ്രാവൺ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചട്ടുകപ്പാറ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫാ. ബാസ്റ്റിൻ ജോസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ കെ വി സന്തോഷ്, വി വൈശാഖ്, എ സജിത്ത്, വിദ്യാർത്ഥികളായ പി അർജുൻ, ശ്രാവൺ ശ്രീകാന്ത്, ജോഷ്വൽ രജിനോൾഡ്, കെ കെ ശ്രീഹരി, ജോബിൻ സാമുവൽ, സൂര്യദേവ് രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനയാണ് ലഹരി - ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം
എക്സൈസ് വകുപ്പ് ജില്ലാതലത്തിൽ വായനയാണ് ലഹരി എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. പെരുമ്പടവം ശ്രീധരൻ രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിനാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. സ്കൂൾതല മത്സരം വിദ്യാരംഗം കലാസാഹിത്യ വേദി, വിമുക്തി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 14 ന് തിങ്കളാഴ്ച്ച വൈകുന്നേരം 3.30 മുതൽ നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ലാസിലെ മലയാളം അധ്യാപകർ വശം പേര് നൽകേണ്ടതാണ്.
കഥാരചന ശിൽപശാല സംഘടിപ്പിച്ചു
കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥകളതിമോഹനം എന്ന പേരിൽ കഥാരചന ശിൽപശാല സംഘടിപ്പിച്ചു. ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ ടി ബാബുരാജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. അധ്യാപകരായ കെ റഷീദ് കുമാർ, എ സജിത്ത് വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, കെ കെ ശ്രീഹരി എന്നിവർ നേതൃത്വം നൽകി.


കവിതാരചന ശിൽപശാല സംഘടിപ്പിച്ചു
കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വരികളൊക്കെയും കവിതകളാവുമ്പോൾ എന്ന പേരിൽ കവിതാരചന ശിൽപശാല സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ കെ പി സുനിൽ കുമാർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. അധ്യാപകരായ കെ റഷീദ് കുമാർ, എ സജിത്ത് വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, കെ കെ ശ്രീഹരി എന്നിവർ നേതൃത്വം നൽകി.



ജില്ലാതല കാരിക്കേച്ചർ മത്സരം
പ്രശസ്ത മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ശനിയാഴ്ച രാവിലെ 9.30 മുതൽ ആണ് മത്സരം നടക്കുക. ബഷീറും ബഷീർ കൃതികളിലെ കഥാപാത്രങ്ങളും എന്നതാണ് കാരിക്കേച്ചറിന്റെ വിഷയം. കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1500, 1000, 500 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രജിസ്റ്റർ ചെയ്യുന്നതിന് ജൂൺ 30ന് മുമ്പായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 9074492811

എഴുത്ത് - ഏകദിന രചനാ ശില്പശാല ജൂൺ 28 ന്
വായനമാസാചരണത്തിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്ത് എന്ന പേരിൽ ഏകദിന രചനാ ശില്പശാല സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ വരികളൊക്കെയും കവിതകളാവുമ്പോൾ എന്ന പേരിൽ കവിതാ രചനാ ശില്പശാലക്ക് കവിയും അധ്യാപകനുമായ കെ പി സുനിൽ കുമാർ നേതൃത്വം നല്കും. ഉച്ചയ്ക്ക് 2 മണിക്ക് കഥകളതിമോഹനം എന്ന പേരിൽ കഥാരചനാ ശില്പശാലക്ക് കഥാകൃത്ത് കെ ടി ബാബുരാജ് നേതൃത്വം നല്കും.

വായനമാസാചരണം - LP, UP വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ
വായനമാസാചരണത്തിന്റെ ഭാഗമായി LP, UP വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തും. ഓർമ്മ പരിശോധന, വായനമത്സരം, കടംകഥ, പദനിർമ്മാണം, പത്രപാരായണം, ആസ്വാദനക്കുറിപ്പ്, വായന കുറിപ്പ് മത്സരങ്ങളാണ് നടത്തുക.

വായന ജീവിക്കാൻ പ്രചോദനമാവും: നാരായണൻ കാവുമ്പായി
സങ്കീർണതകൾ നിറഞ്ഞ ജീവിതത്തിൽ നിസ്സാരമായ പ്രശ്നങ്ങളുടെയും വഴക്കുകളുടെയും പേരിൽ ജീവിതത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നവർക്ക് വായന ജീവിക്കാനുള്ള പ്രചോദനമാകുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ നാരായണൻ കാവുമ്പായി അഭിപ്രായപ്പെട്ടു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹൃദയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വീടുകളിലും വിദ്യാലയങ്ങളിലുംഎന്ന സന്ദേശത്തോടെയാണ് സഹൃദയ സംഗമം സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അമൻ എൽ ബിനോയ് പുസ്തക പരിചയം നടത്തി. അഹാൻ ബിജേഷ് വായനാനുഭവം പങ്കുവെച്ചു. പി കെ നിവിൻ കവിതാലാപനം നടത്തി. എ സജിത്ത് സ്വാഗതവും ശ്രാവൺ ശ്രീകാന്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ വി വൈശാഖ്, വീണ വീ നമ്പ്യാർ, വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, ഗൗരവ് എസ് പ്രശാന്ത്, പി അർജുൻ എന്നിവർ നേതൃത്വം നൽകി.


സഹൃദയസംഗമം ജൂൺ 21 ന് ശനിയാഴ്ച്ച
വായനമാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ജൂൺ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സഹൃദയ സംഗമം എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കും. 'വായന വിദ്യാലയത്തിലും വീടുകളിലും' എന്ന സന്ദേശത്തോടു കൂടി നടത്തുന്ന സഹൃദയ സംഗമത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാകും. പ്രശസ്ത ബാലസാഹിത്യ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. നാരായണൻ കാവുമ്പായി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സഹൃദയരുമായി സംവദിക്കും.

വായനമാസാചരണത്തിന് തുടക്കമായി
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള വായനമാസാചരണ പരിപാടികൾ പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി അധ്യക്ഷത വഹിച്ചു. എ സജിത്ത്, വിദ്യാർത്ഥികളായ ആധവ് ദീപക്, കെ അശുതോഷ്, ധ്യാൻ ശങ്കർ, പി ധ്രുപദ്, ജോസഫ് ജോനാത് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ സ്വാഗതവും വി വൈശാഖ് നന്ദിയും പറഞ്ഞു.

വായനമാസാചരണം സ്‌കൂൾതല ഉദ്ഘാടനം
വായനമാസാചരണത്തിൻ്റെ സ്‌കൂൾതല ഉദ്ഘാടനം പി എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ന് പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിക്കും. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിക്കും.

വിദ്യാരംഗം കലാസാഹിത്യ വേദി 2025 - 26
ക്ലാസ്സ് പ്രതിനിധികളുടെ യോഗം ചേർന്നു. സ്റ്റുഡൻ്റ് കോർഡിനേറ്ററായി അമൻ എൽ ബിനോയ്, ജോയിൻ്റ് കോർഡിനേറ്റർമാരായി ഋതു സനീഷ്, നമിഷ് ശ്രീജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. കൺവീനർ വീണ വി നമ്പ്യാർ, അധ്യാപകരായ വി വൈശാഖ്, എ സജിത്ത് എന്നിവർ സംസാരിച്ചു.
