ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
എറണാകുളംഡിഇഒ ആലുവഡിഇഒ എറണാകുളംഡിഇഒ കോതമംഗലംഡിഇഒ മൂവാറ്റുപ്പുഴകൈറ്റ് ജില്ലാ ഓഫീസ്
കൈറ്റ് ഓഫീസ്

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Acadamic and Research Institute for School Teachers (ARTIST) എന്ന സ്ഥാപനം 08-07- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, എഡ്യൂസാറ്റ് പരിശീലന കേന്ദ്രം, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ക്ലാസ് റൂമുകൾ, ഡോർമറ്ററി തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. പിന്നീട് 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. കൈറ്റ് പ്രോജക്ടിന്റെ ഭാഗമായി സമീപകാലത്ത് ഏറെ ഭൗതീക സൗകര്യങ്ങൾ ഈ ഓഫീസിനോട് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൈറ്റ് പ്രോജക്റ്റിന്റെ ജില്ലാതല ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. കൈറ്റ് വിക്ടേഴ്സിന് വേണ്ടി റിസോഴ്‌സുകൾ നിർമിക്കുന്ന ലെൻസ് സ്റ്റുഡിയോയും ഇവിടെ പ്രവർത്തിച്ചുവരുന്നു.