ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/Alumni
ലിറ്റിൽകൈറ്റ്സ് - പൂർവ്വ വിദ്യാർത്ഥികൾ
ഞാൻ ഗൌരി ദിപിൻ
ഞാൻ ഗൗരി ദിപിൻ. മാരായമുട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 2022-2025 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയാണ്. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സിൽ അംഗമായപ്പോൾ എനിക്ക് ഐടി മേഖലയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. എന്നാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ എനിക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, അർദിനോ കിറ്റ് ഉപയോഗിച്ച് വിവിധ ഉപകരണങ്ങളുടെ നിർമ്മാണം, മലയാളം ടൈപ്പിംഗ് തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ സാധിച്ചു. സ്കൂൾ ലെവൽ ക്യാമ്പിൽ ആനിമേഷന് സെലക്ഷൻ ലഭിച്ചതിനാൽ എനിക്ക് സബ്ജില്ലാ, ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിച്ചു. ഓപ്പൺ ടൂൺസ് എന്ന ടൂഡി അനിമേഷൻ സോഫ്റ്റ്വെയർ , ബ്ലെന്റർ എന്ന ത്രീഡി അനിമേഷൻ സോഫ്റ്റ്വെയർ എന്നിവയെക്കുറിച്ച് ടീച്ചേഴ്സ് ക്യാമ്പുകളിലൂടെ മനസ്സിലാക്കി തന്നു. ടെക്നോളജിക്കൽ ഫീൽഡ് സമൂഹത്തിൽ എത്രത്തോളം വളർന്നുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗമായതിനാലാണ്. ലിറ്റിൽ കൈറ്റ്സ് പാഠ്യഭാഗമാക്കിയതിന് വിദ്യാഭ്യാസ വകുപ്പിന് ഒരുപാട് നന്ദി.
ഞാൻ കെവിൻ ജെ പോറസ്
എന്റെ പേര് കെവിൻ ജെ പോറസ്. ഞാൻ മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ 2021-24 ബാച്ചിലെ ഒരു ലിറ്റിൽകൈറ്റ്സ് അംഗം ആയിരുന്നു. എനിക്ക് ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലും, സ്റ്റേറ്റ് ക്യാമ്പിലും പങ്കെടുക്കാൻ സാധിച്ചു. അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ലിറ്റിൽകൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോട്ടിക്സ്, അനിമേഷൻ എന്നിവ പരിചയപ്പെട്ടത്. സ്ക്രാച്ച് എന്ന ഒരു ചെറിയ ഗെയിമിംഗ് സോഫ്റ്റ്വെയറിൽ തുടങ്ങി ലിറ്റിൽകൈറ്റ്സ് എന്നെ കൊണ്ടെതിച്ചത് പൈതൺ, സി ++ എന്നീ പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ചുള്ള ഹോം ആട്ടോമേഷൻ ആന്റ് റോബോട്ടിക്സിലേക്കാണ്. അതുകൂടാതെ കമ്പ്യൂട്ടർ ഹാർഡ്വെയറിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചു. ലിറ്റിൽകൈറ്റ്സിൽ നിന്നും പഠിച്ചതെല്ലാം എന്റെ മുന്നോട്ടുള്ള പഠനത്തെ സഹായിച്ചു. അതുമാത്രമല്ല, കഴിഞ്ഞ വർഷം ഏ സി ഇ കോളേജ് ഒഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച ഒരു റോബോട്ടിക്സ് മത്സരത്തിൽ ഞാൻ ഉൾപ്പടെയുള്ള 4 പേർ അടങ്ങുന്ന ഗ്രൂപ്പിന് ഒന്നാം സ്ഥാനം കിട്ടുകയും 10000 രൂപ സമ്മാനമായി കിട്ടുകയും ചെയ്തു. എന്റെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും ലിറ്റിൽകൈറ്റ്സ് ഒരു വഴിത്തിരിവായി. ടെക്നോളജിക്കൽ ഫീൽഡിലേക്ക് എന്റെ അഭിരുചി വളർത്തിയത് ലിറ്റിൽ കൈറ്റ്സ് ആണ്.മാറുന്ന സാങ്കേതിക വിദ്യയുടെ പഠനമാണ് ലിറ്റിൽ കൈറ്റ്സ്. നന്ദി...........