ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

പഞ്ചായത്ത്‌ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ്‌ ടി എസ് സന്തോഷ്‌,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം 2025

ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേ ദിനം രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി പി അബ്ദുൾ സലാം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ ക്ലാസ്സ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.

ജൈവ വൈവിധ്യ ഉദ്യാനം

ശ്രീപുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം ഉൽഘാടനം ചെയ്തു. മണക്കടവ് ടൗണിനോട് ചേർന്ന് മാലിന്യങ്ങൾ നിക്ഷേപിച്ചും കാടുപിടിച്ചും കിടന്ന ശ്രീപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 10 സെൻ്റ് സ്ഥലത്താണ് മനോഹരമായ ജൈവ വൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചത്.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം

കുട്ടികൾക്കുള്ള പൊതു വിജ്ഞാനം

  സമഗ്ര ഗുണമേന്മ പദ്ധതി ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഒന്നയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠന പിന്തുണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 
    ഓരോ ദിവസത്തെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ള പോസ്റ്ററുകളും ശുചിത്വ ശീലങ്ങൾ, റോഡ് സിഗ്നലുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വിവരിക്കുന്ന ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി.ക്ലാസ് മുറികൾ ഹരിതാഭം ആക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടാഴ്ചകളായി കുട്ടികൾക്ക് ലഭിച്ച വിവിധ അറിവുകളുടെ ക്രോഡീകരണ പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.   ക്രോഡീകരണ ദിവസം ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

വായനാദിനം

ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു

വായന കളരി

വായന കളരി
  മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി പദ്ധതി വിദ്യാർത്ഥി പ്രതിനിധികളായ എ കെ കൃഷ്ണപ്രിയ, കീർത്തന ജെ  നായർ,  അഗസ്റ്റീന ഷിബി, അവന്തിക പ്രമോദ് എന്നിവർക്ക് മലയാള മനോരമ പത്രം നൽകി ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് പിസി ഡിനിമോൾ  ഉദ്ഘാടനം ചെയ്തു

യോഗാ ദിനം

Yoga Day

മണക്കടവ് ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അവതരണം നടന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സലാം പി പി സംസാരിച്ചു

ലഹരി വിരുദ്ധ ദിനം

ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രത്യേക അസംബ്ലിയോട് കൂടിയാണ് ലഹരി വിരുദ്ധ ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.

ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി

    ആദ്യമായി വിദ്യാലയത്തിലേക്ക് എത്തുന്ന ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് വിദ്യാലയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ വേണ്ടി സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയതാണ് ഒന്നൊരുക്കം. ആദ്യ 10 പ്രവർത്തി ദിനങ്ങളിലാണ് ഒന്നൊരുക്കം നടത്തിയത്.

ഒന്നാം ദിവസത്തെ ആദ്യ പ്രവർത്തനം മഴ നടത്തം ആയിരുന്നു. മഴയുടെയും ഇടിയുടെയും ഓഡിയോ കേൾപ്പിക്കുന്നു. കുട്ടികൾ തിരിച്ചറിയുന്നു. മഴ പാട്ട് താളത്തിൽ പാടുന്നു. മീനിനെ നിർമ്മിക്കാം എന്ന പ്രവർത്തനത്തിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ മീനുകളെ നിർമ്മിക്കുന്നു. വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് എന്ന പ്രവർത്തനത്തിലൂടെ വലുത്,ചെറുത് എന്ന ആശയം തിരിച്ചറിയുന്നു. തുടർന്ന് കോഴിയമ്മയും കുഞ്ഞുങ്ങളും എന്ന കഥ പറയുന്നു. Move and freeze എന്ന പ്രവർത്തനം music കേൾക്കുമ്പോൾ കുട്ടികൾ ക്ലാസിൽ സ്വതന്ത്രമായി നടക്കുന്നു. stop ചെയ്യുമ്പോൾ അനങ്ങാതെ നിൽക്കുക. Hai, Hello എന്ന പ്രവർത്തനത്തിൽ freeze ആകുമ്പോൾ കുട്ടികൾ ഹായ് പറയുന്നു. ടീച്ചർ ഹലോ പറയുന്നു. രണ്ടാം ദിവസത്തെ ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം മണ്ണിൽ വീണ മഴത്തുള്ളി എങ്ങോട്ട് പോയി എന്ന് ചോദ്യത്തിലൂടെ പൂക്കളും നൽകുന്നു. Passing the ball ഒരു വലിയ വട്ടം വരച്ച കുട്ടികൾ അതിനുള്ളിലായി നിൽക്കുന്നു. ഓരോ ബോൾ നൽകുന്നു അത് കൈമാറുന്നു. അക്കിടി പറ്റിയ പരുന്തിന്റെ കഥ പറയുന്നു. കഥയുടെ ബാക്കിഭാഗം കണ്ടെത്തി പറയാൻ ആവശ്യപ്പെടുന്നു. പരുന്തിന്റെ ചിത്രത്തിന് നിറം നൽകുന്നു. സ്വതന്ത്രവേളയിൽ കുട്ടികൾ കഥകളും പാട്ടുകളും അവതരിപ്പിച്ചു. മൂന്നാം ദിവസം മഴ പാട്ടിലൂടെ തുടങ്ങി. വഴി കണ്ടുപിടിക്കാം എന്ന പ്രവർത്തനത്തിൽ ചക്കപ്പഴത്തിന് അടുത്തേക്ക് എത്താൻ കുട്ടികൾക്ക് വഴി കാണിച്ചു കൊടുക്കുന്നു. വാർമഴവില്ലിന്റെ കഥ പറയുന്നു. സ്പോഞ്ചിന് ദാഹം എന്ന പരീക്ഷണം ആയിരുന്നു അടുത്തത്. നാലാം ദിവസത്തെ താളത്തിൽ കൈകൊട്ടാൻ എന്ന പ്രവർത്തനത്തിൽ ഒന്ന് രണ്ട് മൂന്ന് നാല് എന്ന താളത്തിൽ കൈകൊട്ടുന്നു. രൂപങ്ങൾ തിരിച്ചറിയാം എന്ന പ്രവർത്തനം തറയിൽ വ്യത്യസ്ത രൂപങ്ങൾ വരച്ച് കുട്ടികൾ തങ്ങളുടെ കയ്യിലുള്ള രൂപത്തിൽ കൂടി നടന്ന് ഫിനിഷിങ് പോയിന്റിൽ എത്തുന്നു. ആരാണ് കേമൻ എന്നതിൽ പ്ലേറ്റും കാൽഭാഗം മുറിച്ച് മിനറൽ വാട്ടറിന്റെ ബോട്ടിലും എടുത്ത് ഏതിലാണ് കൂടുതൽ വെള്ളം കൊള്ളുന്നു എന്ന് ഊഹിക്കുന്നു. കണ്ടെത്തുന്നു. അഞ്ചാം ദിവസം കൊക്കരക്കോ അമ്മ എവിടെ എന്ന കഥയിലൂടെ തുടങ്ങി. പാസിംഗ് ദി സൗണ്ട് എന്ന പ്രവർത്തനത്തിൽ വട്ടത്തിൽ നിൽക്കുന്ന ഒരാൾ ഒരു ശബ്ദം രഹസ്യമായി ഒരാളുടെ ചെവിയിൽ പറയും. അത് പാസ് ചെയ്യണം. where is my name എന്ന പ്രവർത്തനത്തിൽ കുട്ടികളുടെ പേരുകൾ എഴുതിയ കാർഡിൽ നിന്ന് അവരവരുടെ പേരുകൾ കണ്ടെത്തുന്നു. തരം തിരിക്കാം എന്ന പ്രവർത്തനത്തിൽ വിവിധതരത്തിലുള്ള ഇലകൾ വേർതിരിക്കുന്നു.

ആർദ്രദീപം

ആർദ്രദീപം പ്രചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപകനായ ശ്രീ സജി പി ജെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. വയോജനങ്ങളെ ആദരിക്കുകയും അവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ചെല്ലമ്മ ചേച്ചിയെ കുട്ടികളും അധ്യാപകരുംകൂടി വേദിയിൽ വച്ച് ആദരിച്ചു. ഇവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. വയോജനങ്ങളോടുള്ള സഹാനുഭൂതിയും ബഹുമാനവും വർദ്ധിപ്പിക്കുക എന്ന സന്ദേശം നൽകുന്നതിനായി ഓഡിറ്റോറിയത്തിൽ വച്ച് ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഈ പരിപാടികളിലൂടെ വയോജന സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു തിരിച്ചറിവ് കുട്ടികളിൽ സൃഷ്ടിക്കാൻ സാധിച്ചു.

വിജയോത്സവം

മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC, PLUS TWO, LSS, USS എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എൻഡോമെന്റുകൾ നൽകുന്നതിനുമായി വിജയോത്സവം 2025 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനും ആയ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. അവാർഡ് വിതരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സരിത ജോസ്, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്‌, മുൻ പ്രധാന അധ്യാപകൻ കെ വിമൽ കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ സി അനീഷ് കുമാർ,, സി സുമംഗലി, സോജു ജോസഫ്, സജന സേവിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി സി ഡിനിമോൾ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി വി സനീഷ് കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി പി അബ്ദുസലാം നന്ദിയും പറഞ്ഞു.

ചാന്ദ്രദിനാചരണം

മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Friendship Day

Friendship Day

2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള  ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്.

ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള

      ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

സ്വാതന്ത്യദിനാചരണം 2025

പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ

ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു.




ഓണം 2025

മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു.