{{Yearframe/Header}}

ജ‍ൂൺ 2

സ്‍ക‍ൂൾ പ്രവേശനോത്സവം - സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയൻ സ്വാഗതം പറഞ്ഞു .പി.ടി.എ പ്രസിഡന്റ് റാഷിദ് പൂര ണം അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ വീണ അരുൺ ഷെട്ടി സ്കൂൾ പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. S.M .C chairman ഹസൈനാർ തളങ്കര , V .H .S .E പ്രിൻസിപ്പൽ ശ്രീജ എസ്.വി , ഹെഡ്മിസ്ട്രസ്സ് സവിത .പി, M.P.T.എ പ്രസിഡന്റ് ഹമീദത് ,സീനിയർ അസിസ്റ്റന്റ് അനസൂയ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്‌മാൻ നന്ദി പ്രകാശിപ്പിച്ചു .


ജ‍ൂൺ 4

ഉച്ചയ്ക്ക് 2.30 ന് കാസറഗോഡ് ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ട്രാഫിക് നിയമങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. കുട്ടികൾ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു .

ജൂൺ 19

വായനദിനഅസംബ്ലിയിൽ 3 ഭാഷകളിൽ നിന്നുളള book reviewക‍ുട്ടികൾ അവതരിപ്പിച്ചു.








ജുൺ 22

കുട്ടികൾ യോഗയിലെ വിവിധ ആസനങ്ങൾ അവതരിപ്പിച്ചു.



ജൂൺ 25

ഷുഗർ ബോർഡ് സ്ഥാപിച്ചു.




ജൂൺ 26

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടന്നു.




ജൂലൈ 1 മലയാള മനോരമയുടെ വായനക്കളരി ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ടി കെ അബ്‌ദുൾ നസീ‌ർ പ്രധാനാധ്യാപിക പി സവിതയ്ക്ക് മലയാള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്‌തു.

സിവിൽ എക്സൈസ് ഓഫീസ‌ർ നസറുദ്ദീൻ എ കെ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധക്ലാസ് കൈകാര്യം ചെയ്തു.



ജൂനിയ‌ർ ഹെൽത്ത് ഇൻസ്പെക്ട‌ർ കെ ജി രാമകൃഷ്ണൻ പേപ്പട്ടി വിഷബാധയെക്കുറിച്ച് ക്ലാസ് എടുത്തു.



ജുലൈ 8

വിദ്യാരംഗം ക്ലബ്ബ് ബഷീർദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.


ജുലൈ 9

കാസറഗോഡ് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻെറ കരിയർ ജ്വാല ജില്ലാതല ഉദ്ഘാടനം ശ്രീ അബ്ബാസ് ബീഗം നിർവ്വഹിച്ചു. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീമതി ജാസ്മിൻ ബി സ്വാഗതം ചെയ്തു.ശ്രീ.റാഷിദ് പൂരണം അദ്ധ്യക്ഷത വഹിച്ചു. ഷൈജിത്ത് കരുവാക്കോട് സെമിനാർ ക്ലാസ് നയിച്ചു.ശ്രീമതി അനസൂയ എൻ ,ശ്രീ.അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.എംപ്ലോയ്മെൻറ് ഓഫീസർ അജേഷ് പി കെ നന്ദി പറ‍‍ഞ്ഞു.



ജൂലൈ 15

8 ലെ ക്ലാസ് പി.ടി എ ക്ക് ഭൂരിഭാഗം രക്ഷിതാക്കളും എത്തി.അനിഷാരാജ് (ബയോളജി ടീച്ച‌‍ർ) രക്ഷിതാക്കൾക്കായി പോഷകാഹാരങ്ങളെക്കുറിച്ച് ക്ളാസ് എടുത്തു.



ജൂലൈ 21

ചാന്ദ്രദിനം പ്രമാണിച്ച് ചാന്ദ്രമനുഷ്യൻ എല്ലാ ക്ലാസിലേയും കുട്ടികളുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അന്നേ ദിവസം നടത്തിയ ചാന്ദ്രദിനക്വിസിൽ ഐശ്വര്യ(9 എ),ശ്രേയ(9 ബി),വിദുകൃഷ്ണ (8 എ) എന്നിവ‌ർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.



ജൂലൈ 29

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല വാങ്മയം പ്രതിഭാപരീക്ഷ നടത്തി.


ജൂലൈ 30

സ്‌കൂൾതല സ്വദേശി മെഗാക്വിസ് നടത്തി. ശ്രേയ (9ബി)-ഒന്നാം സ്ഥാനം,ആയിഷത്ത് മുബഷീറ (10 ബി)രണ്ടാം സ്ഥാനം, ഐശ്വര്യ- മൂന്നാം സ്ഥാനം



ജൂലൈ 31

Adolescent health and wellness day പ്രമാണിച്ച് വിമുക്തിയുടെ ജില്ലാ കോഡിനേററർ സ്നേഹ കെ എം 9 ലെ കുട്ടികൾക്ക് life skill training ക്ലാസ് എടുത്തു. പ്രസ്‌തുത പരിപാടി വാർഡ് മെമ്പർ വീണാകുമാരി ഉദാഘാടനം ചെയ്തു.





ജൂലൈ 31

ജൂലൈ 31

മാതൃഭൂമി പത്രത്തിൻെറ മധുരം മലയാളം പദ്ധതി ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ബി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.



ആഗസ്ത് 1

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹരിചന്ദ്ര എം ജി ( ജി എച്ച് എസ് എസ് ചന്ദ്രഗിരി)മാജിക് ചെയ്തു കൊണ്ടു നിർവ്വഹിച്ചു.




ആഗസ്ത് 8

ഫയർ ആൻഡ് റെസ്‌ക്യൂ ടീമിലെ ഉദ്യോഗസ്ഥർ സ്‌കൂളിൽ മോക്ക് ഡ്രിൽ നടത്തി. ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ അണയ്ക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.




ആഗസ്ത് 13

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരത്തിലും ദേശീയഗാനമത്സരത്തിലും സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനത്തുകയായ 5000 രൂപ കുട്ടികൾക്ക് വീതിച്ചു നൽകി.

ആഗസ്ത് 14

വളരെ ആവേശത്തോടെ സ്‌കൂൾ പാ‌‍ർലമെൻറ് ഇലക്ഷൻ നടന്നു.


ആഗസ്ത് 15

കൃത്യം 9.30 ന് ഹെഡ്‌മിസ്‌ട്രസ്സ്, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് പതാക ഉയർത്തി. പിടിഎ പ്രസിഡൻറ് ,സ്ററാഫ് സെക്രട്ടറി, എസ്എംസി ചെയർമാൻ എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.




ആഗസ്ത് 20

ആഗസ്ത് 29

സെപ്തംബ‌ർ 10














സെപ്തംബ‌ർ 18

സ്‌ക‌ൂൾതല സ്‌പോർട്സ്

സെപ്തംബ‌ർ 19

സ്‌കൂൾതല IT Quiz മത്സരത്തിൽ 8 C യിലെ തന്മയ പുഷ്‌പാകരൻ , 8 B യിലെ വൈഗ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.















സെപ്തംബ‌ർ 22

സ്വതന്ത്രസോഫ്ററ് റ്വെയർ ദിനത്തോടന‌ുബന്ധിച്ച് ലിററിൽ കൈററ്സ് ക‌ുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലിയ‌ും പ്രതിജ്ഞയ‌ും സംഘടിപ്പിച്ച‌ു.ഉച്ചയ്ക്ക് ശ്രീ ഹസൈനാർ മങ്കട അവതരിപ്പിച്ച അറിവിൻെറ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടന്ന‌ു.









സെപ്തംബർ 23

ലിററിൽ കൈററ്സ് കുട്ടികൾ നെല്ലിക്കുന്ന് എ .യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ലിററിൽ കൈററ്സിനെ കുറിച്ചുളള അവബോധം സൃഷ്ടിക്കാനായുളള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.







സെപ്തംബ‌ർ 24

സ്‌കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.



സെപ്തംബ‌ർ 25

2025-2026 അധ്യയനവർഷത്തെ ജനറൽ ബോഡിയോഗം നടന്നു.

സെപ്തംബ‌ർ 26

സ്വതന്ത്രസോഫ്ററ് വെയർ വാരാഘോഷത്തോടനുബന്ധിച്ച് ഡിജിററൽ പോസ്ററർ രചനാ മത്സരവും ഐ ടി മേളയും സംഘടിപ്പിച്ചു. ഡിജിററൽ പോസ്ററർ രചനാ മത്സരത്തിൽ 10 എ യിലെ അമേയ രാഘവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.








ഡിസംബ‍‌‌‍ർ 23

ക്രിസ്‌തുമസ് , ന്യൂ ഇയർ കാർഡ് നിർമാണം