ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28

ജൂൺ 1: പ്രവേശനോത്സവം 2025-26
2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു. അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ് സ്പോൺസർ ചെയ്ത പായസ വിതരണവും നടന്നു. ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു.
ജൂൺ 5: പരിസ്ഥിതി ദിനം 2025-26
ജൂൺ 5 ലോക പരിസ്ഥിതി ദിനം അ ട്ടേങ്ങാനo ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ കൃത്യം 9.45 ന് തന്നെ അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ലോക പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ശ്രീ ടോമി ഫിലിപ്പ് സംസാരിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി വിജീഷ അസംബ്ലിയിൽ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂളിലെ ലീഡർ കുമാരി അനന്യ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ പൂന്തോട്ട നിർമ്മാണം പച്ചത്തുരുത്തു നിർമ്മാണം ക്യാമ്പസ് ക്ലീനിങ് എന്നിവ നടന്നു. JRC ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ഉദ്ഘാടനം ചെയ്തു.JRC ക്ലബ്ബ് കോർഡിനേറ്റർ ശ്രീ പവിത്രൻ എം സി കുട്ടികൾക്ക് പച്ചത്തുരുത്ത് നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.8 A 8B ക്ലാസുകളുടെ നേതൃത്വത്തിലുള്ള പൂന്തോട്ട നിർമ്മാണം ക്ലാസ് ടീച്ചർമാരായ രേഖ VV ദീപ രാജേഷ് എന്നിവർ നേതൃത്വം നൽകി.. പരിസര ദിനത്തിൻറെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി രേഖVV സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ
ജൂൺ 3: ഒന്നാം ദിനം-
മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ
മയക്കു മരുന്ന് / ലഹരി ഉപയോഗത്തിനെതിരെ ആയിരുന്നു 03.062025 ആദ്യ ദിനത്തിൽ നൽകിയ ക്ലാസുകൾ. ആദ്യ ദിനത്തിലെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിലി ടീച്ചർ ഉദ്ഘാടന പ്രഭാഷണം നടത്തി. 8 9 10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് സെഷനുകളായി ജീവശാസ്ത്രം അദ്ധ്യാപിക ശ്രീമതി വിജിഷ ക്ലാസ് നടത്തി. ക്ലാസ്സിൽ എല്ലാ കുട്ടികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഇനങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമായി. കേരള പോലീസിന്റെ 'യോദ്ധാവ് 'എന്ന വാട്സപ്പ് ഗ്രൂപ്പും കേരള ഗവൺമെന്റിന്റെ ലഹരിക്ക് അടിമപ്പെട്ടവർക്കയുള്ള ചികിത്സ 'വിമുക്തി' എന്നിവ പരിചയപ്പെടുത്തി. Choose your dreams not ഡ്രഗ്സ്, let's fly to the future not fall into addiction എന്ന് കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കാൻ തുടർ പ്രവർത്തനമായി നൽകി.
ജൂൺ 4: രണ്ടാം ദിനം
ട്രാഫിക് നിയമങ്ങൾ/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് 4/6/ 2025 നു ബോധവൽക്കരണ ക്ലാസ് നടത്തി. ഫിസിക്കൽ സയൻസ് അധ്യാപികയായ ദീപയാണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങൾ ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ ട്രാഫിക്ക് നിയമങ്ങൾ എന്നിവയെല്ലാം പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു . റോഡ് അപകട സമയത്ത് നൽകേണ്ട പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷാ ക്ലബ്ബ് ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷാ സ്ഥാപനങ്ങളും, സേവനങ്ങളും,പരിസ്ഥിതി സൗഹൃദയാത്ര എന്നിവയും വിശദീകരിച്ചു . റോഡ് സുരക്ഷാ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു കൊണ്ട് ക്ലാസ്സ് അവസാനിച്ചു.
ജൂൺ 5:മൂന്നാം ദിനം -
വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകി കൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകി. മലയാളം അധ്യാപിക ശ്രീമതി രേഖ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. ജീവിതരീതിയിലും ശൈലിയിലും, മനോഭാവത്തിലും, ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുന്നതോടൊപ്പം വിദ്യാലയം ശുചിത്വപൂർണ്ണവും ഹരിതാഭവും ആകേണ്ടതി ന്റെ പ്രാധാന്യവും ആവശ്യകതയും ചർച്ച ചെയ്തു.ശുചിത്വ നിരീക്ഷണം നിലവാരം കണ്ടെത്തുകയും, വ്യക്തി ശുചിത്വം, പരിസര ശുചിത്വവും കാത്തുസൂക്ഷിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ചർച്ചയിലൂടെ കൂട്ടിലെ ബോധ്യപ്പെടുത്തുകയും ചെയ്തു. വൃത്തിയുള്ള ശരീരവും വൃത്തിയുള്ള പരിസരവും രോഗങ്ങളിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുമെന്ന് തിരിച്ചറിവ് നൽകി. സ്കൂൾ പരിസരവും ശുചീകരിക്കുകയും സ്കൂൾ മുറ്റവും പരിസരവും ഹരിതാഭം ആക്കുന്ന പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു.ജെ ആർ സി,ഹരിത ക്ലബ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നാലാം ദിനം
ആരോഗ്യം വ്യായാമം കായിക ആഹാരശീലം
കുട്ടികളുടെ ഒരു ഗ്രൂപ്പ് ഗെയിമോടുകൂടി അന്നേദിവസം ആരംഭിച്ചു. ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏതൊക്കെ രീതിയിലുള്ള ആരോഗ്യമാണ് ഒരു വ്യക്തിക്ക് ആവശ്യം എന്നും PPTയുടെ സഹായത്തോടെ സഹായത്തോടെ ക്ലാസ് നൽകി .വ്യായാമം വിവിധതരം,ആവശ്യകത,ബോധ്യപ്പെടുത്തി. കായികക്ഷമത എന്നാൽ പരസ്പര സഹകരണം കൂടിയാണ് എന്ന് ബോധ്യപ്പെടുത്തി. വീണുപോയ സഹ മത്സരാർത്ഥിയെ എഴുന്നേൽപ്പിച്ച് വീണ്ടും മത്സരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. ആഹാര ശീലങ്ങൾ, പോഷകമൃദ്ധമായ ആഹാരം, പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം ഉദാഹരണ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി.
അഞ്ചാം ദിനം
ഡിജിറ്റൽ അച്ചടക്കം
ആറാം ദിനം
പൊതുമുതൽ സംരക്ഷണം നിയമം ബോധം കാലാവസ്ഥ മുൻകരുതൽ
ഏഴാം ദിനം
റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം മുൻനിർത്തി കൊണ്ടുള്ള ക്ലാസ് ആയിരുന്നു 12 /6 /2025 ആം തീയതി നടന്നത്. ജീവിത നയിപുണ്ണികകൾ,റാഗിംഗ് എന്നിവയായിരുന്നു വിഷയങ്ങൾ ഇതിൽ വൈക്ഭമികളാവൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ചർച്ചയിൽ സൂമ്പാ ഡാൻസ് യോഗ എന്നിവ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു തീരുമാനങ്ങൾ എടുക്കേണ്ടത് എങ്ങനെയെന്നും പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതും ചർച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു ഒപ്പം റാഗിങ് നിരോധന നിയമം,ശിക്ഷ നടപടികളും, വകുപ്പുകളും കുട്ടികളെ പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിവരിച്ചു ൽ.ക്ലാസ് നയിച്ചത് സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആയിരുന്നു.
എട്ടാം ദിനം
പൊതു ക്രോഡീകരണം
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ എന്ന വിഷയത്തെ മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകളുടെ ഒരു ക്രോഡീകരണമാണ് അവസാനത്തെ ദിവസത്തിൽ സ്കൂളിൽ കൗൺസിലർ ജോമ എലിസബത്ത് നേതൃത്വം കൊടുത്തത്. ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യം, ലക്ഷ്യബോധത്തോടെ കൂടിയുള്ള പഠനവും അവരുടെ ജീവിത കാഴ്ചപ്പാടിനോട് തന്നെ ഉണ്ടാകുന്ന മാറ്റങ്ങളും ചർച്ച ചെയ്തു. സമകാലീന പ്രസക്തിയുള്ള ലഹരി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അതു ഉടനെ തന്നെ അധികൃതരെ അറിയിക്കേണ്ടത് പൗരബോധം ഉള്ള കുട്ടികൾ ചെയ്യേണ്ട കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിച്ചു.
വിജയോത്സവം 2025
2024-25 അധ്യയന വർഷം പ്ലസ്ടു, എസ്എസ്എൽസി, എൻ എം എം എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു കൊണ്ടുള്ള വിജിയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമ ത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ ശകുന്തള വിജയോത്സവം ഉദ്ഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് പി ഗോപി ആധ്യക്ഷത വഹിച്ചു എസ്എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് അനുമോദവും നൽകി.പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 12 കുട്ടികൾക്കും 9 വിഷയങൾ ക്ക് A+ നേടിയ 3 കുട്ടികൾക്കും പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 9 കുട്ടികൾക്കും 5 വിഷയങ്ങൾക്ക് A+ നേടിയ 5 കുട്ടികൾക്കും ആണ് ഉപഹാരം നൽകിയത്.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ എസ് ജയശ്രീ, കെ രാജൻ, എം രമേശൻ(മുൻ അധ്യാപകർ )പി മോഹനൻ മാസ്റ്റർ, എസ് എം സി ചെയർമാൻ സി ചന്ദ്രൻ, രാമചന്ദ്രൻ മാസ്റ്റർ,പി ടി എ വൈ പ്രസിഡന്റ് എ അശോകൻ എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി തുടങ്ങിയവർ സംസാരിച്ചു, പ്രിൻസിപ്പൽ ഇൻ ചാർജ് വി ഗംഗാധരൻ സ്വാഗതവും ഹെഡ്മിസ്ട്രെസ് ബിജിലി ടീച്ചർ നന്ദിയും പറഞ്ഞു.
ജൂൺ 30:ഷുഗർ ബോർഡ് സ്ഥാപിച്ചു
അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഷുഗർ ബോധവത്കരണ ക്ലാസ് നടത്തി യോഗത്തിൽ പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സോണിയാ മേഡമാണ് ബോധവത്കരണ ക്ലാസ് എടുത്തത് തുടർന്ന് സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സംസാരിച്ചു.യോഗത്തിൽ ദീപ ടീച്ചർ നന്ദി പറഞ്ഞു
ജൂൺ 30:പേപ്പട്ടി വിഷബാധക്കെതിരെ ബോധവത്കരണം
അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പേപ്പട്ടി വിഷബാധയ്ക്ക് എതിരെ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സ്വാഗതം പറഞ്ഞു എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണിയ മേഡമാണ് ക്ലാസ് നടത്തിയത് കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു അതിന് ശേഷം പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കേണ്ടതിൻ്റെ ആവശ്യകത യെ കുറിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിജിഷ ടീച്ചർ നന്ദി പറഞ്ഞു
ജൂലൈ 14:പോഷൻ പക്വഡ
പോഷൻ പക്വാഡ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ജി.എച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ജൂലൈ 14ന് ചിത്രരചന, ക്വിസ് മത്സരം എന്നിവ നടത്തി. ആഹാരം, ക്ഷേമം, പോഷകം എന്നതായിരുന്നു വിഷയം. മത്സരത്തിൽ 8 A ക്ലാസിലെ ശ്രീഹിത സുനിൽ ഒന്നാം സ്ഥാനവും ഹുതുനന്ദ 8 A രണ്ടാം സ്ഥാനവും ഫയാസ് 8 A മൂന്നാം സ്ഥാനവും നേടി.ക്വിസ് മത്സരത്തിൽ ശ്രീഹിത സുനിൽ 8 A ഒന്നാം സ്ഥാനവും ഹൃ തുനന്ദ 8 A രണ്ടാം സ്ഥാനവും കാർത്തിക രാജൻ 9 A മൂന്നാം സ്ഥാനവും നേടി.
ജൂലൈ 21: ചാന്ദ്ര ദിനം
സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽജൂലായ് 21ന് ജി.എച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു
അന്നേ ദിവസം ഉച്ചയ്ക്ക് 12.00 മണിക്ക് നടന്ന ക്വിസ് മത്സരത്തിൽ കാർത്തികാ രാജൻ 9 A ഒന്നാം സ്ഥാനവും ശ്രീഹിത സുനിൽ 8 A രണ്ടാം സ്ഥാനവും അമേയ സി എം 8 A മൂന്നാം സ്ഥാനവും നേടി
ജൂലൈ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന റോക്കറ്റ് നിർമാണ മത്സരത്തിൽ റിയാ റോസ് റോബി 10 Bഒന്നാം സ്ഥാനവും സാരംഗ് കൃഷ്ണൻ 8 A രണ്ടാം സ്ഥാനവും ഡെൽന മേരി ദാസ് 8Bമൂന്നാം സ്ഥാനവും നേടി
ഒക്ടോബർ 6: Eco-garden ഉദ്ഘാടനം
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അട്ടേങ്ങാനം ഹൈസ്ക്കൂളിൽ പച്ചക്കറി തോട്ടം Eco_Garden ഉണ്ടാക്കി. വഴുതന, പച്ച മുളക്,തക്കാളി എന്നിവയുടെ തൈകൾ നട്ടു ഹെഡ്മിസ്ട്രസ് ശ്രീമതി ബിജലി ടീച്ചർ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.