ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

1.പ്രവേശനോത്സവം


നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു . ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് നെടുമങ്ങാട് നഗരസഭയുടെ സമ്മാനമായി ബാഗുകളും കുടയും നൽകി .സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുങ്ങൾക്ക് പഠനോപകാരണങ്ങളും വിതരണം ചെയ്തു.

2.പരിസ്ഥിതി ദിനാഘോഷം ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു.വൃക്ഷതൈ നടൽ ,പരിസ്ഥിതിദിനഗാനാലാപനം,ഒരു തൈ നടാം ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം .ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു 

3.ജീവാമൃതം മാറി വരുന്ന ആഹാര-ആരോഗ്യ ശീലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി .നെടുമങ്ങാട് താലൂക്ക്  ആശുപത്രിയിലെ ഡയറ്റീഷ്യനും ഫിസിയോതെറാപ്പിസ്റ്റും ക്ലാസുകൾ കൈകാര്യം ചെയ്തു.കുട്ടികളിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു