ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം 2025

സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

സ്കൂൾ പ്രവേശന കവാടത്തിൽ വച്ചു തന്നെ നവാഗതരെ സ്വീകരിച്ച് ഓഡിറ്റോറിയത്തിൽ മുൻനിരയിലിരുത്തി അവരെ പരിഗണിച്ചു കൊണ്ട് വിവിധ പരിപാടികൾ നടത്തി. ഒന്നാം ക്ലാസിൽ ചേർന്നവരെക്കൊണ്ട് അക്ഷരദീപം തെളിയിച്ചു. LP വിഭാഗത്തിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്തു. അന്നേ ദിവസം എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി റഷീദ ബാനു സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. SMC ചെയർമാൻ ശ്രീ നജീബ് കരണി ഉദ്ഘാടനം ചെയ്തു. എം.പി ടി എ പ്രസിഡണ്ട് സൗദാമിനി  ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ ശ്രീ. കെ. പി  ഷൗക്കുമാൻ നന്ദിയർപ്പിച്ചു.





പരിസ്ഥിതി ദിനം

ജൂൺ 5 ലോകപരിസ്ഥിതി ദിനവുമായി സ്കൂൾ സൗന്ദര്യ വൽക്കരണം പ്ലാസ്റ്റിക് നിർമ്മാർജനം എന്നി പ്രവർത്തനങ്ങൾ അധ്യാപരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് നടത്തി. ജനതവായനശാല കരണിയുടെ നേത‍ൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിദിന പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തുകയും സ്കുൾതലപ്രദർശനം നടത്തുകയും ചെയ്തു.

       സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികളും അദ്ധ്യാപകരും ഏറ്റുചൊല്ലി

              പ്രധാന അദ്ധ്യാപകൻ , പി ടി എ പ്രസിഡൻ്റ് , എസ് എം സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വിവിധതരം തെച്ചിച്ചെടികൾ നട്ടു.

ക്ലാസ്തല പോസ്റ്റർ രചനാമത്സരം നടത്തപ്പെട്ടു. ഏറ്റവും നല്ല പോസ്റ്ററുകൾക്ക് മാജിക് ബസ് ഫൗണ്ടേഷൻ വക സമ്മാന വിതരണം നടത്തപ്പെട്ടു പരിസ്ഥിതിദിനക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ജനത ലൈബ്രറി കരണിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നല്കപ്പെട്ടു.

മാജിക് ബസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു

പരിസ്ഥിതി ദിനം ജൂൺ 5
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം

                 എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൻ പ്ലക്കാർഡുകൾ തയ്യാറാക്കി നടത്തിയ സൈക്കിൾ റാലി ആകർഷണീയമായിരുന്നു.







വായനാദിനം ജൂൺ 19


വായന ദിനം ആചരിച്ചു

ജിഎച്ച്എസ്എസ് panamkandi ൽ വായനവാരാചരണത്തിന് തുടക്കം കുറിച്ചു. വായനദിനത്തോടനുബന്ധിച്ചു മധുരം മലയാളം പരിപാടിയുടെ ഭാഗമായി പത്രം കുട്ടികൾക്ക് നൽകി സ്കൂളിലെ പൂർവധ്യാപിക ശ്രീമതി രുഗ്മിണി ടീച്ചർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും എഴുത്തുകാരനുമായ ശ്രീ സിജു സി മീന വായനദിനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടി കൾ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ ഷൌക്ക്മാൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി മിനി ഫിലിപ്പ്, ശ്രീമതി അസ്യ പി വിദ്യാരംഗം കൺവീനർ ശ്രീമതി സന്ധ്യ തോമസ് എന്നിവർ നേതൃത്വം നൽകി.


വായനാദിനം







വിജയോത്സവം

പ്രതിഭകളെ ആദരിച്ചു.

പനങ്കണ്ടി:-

പനങ്കണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ് എൽ എസ് എസ്, യു എസ്എസ്, , പരീക്ഷകളിൽ   ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭ ൾക്കുള്ള അനുമോദനവുംഎൻഡോവ്മെന്റ് വിതരണവും

"സ്നേഹാദരം 2k25"

ജൂൺ 12 വ്യാഴം 10 മണിക്ക് ബഹുമാന്യനായ വയനാട് ജില്ലാ പൊലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐ പി എസ് ഉദ്ഘാടന വും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു കൊണ്ട് സംഘടിപ്പിച്ചു. വയനാട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ  പിടി എ പ്രസിഡന്റ് വിനോദ് കുമാർ, മെമ്പർ വിജയലക്ഷ്മി, എസ് എം സി ചെയർമാൻ നജീബ്, എസ് പി സി എ ഡി എൻ ഒ മോഹൻദാസ് , പ്രധാനധ്യാപകൻ കെ പി ഷൗക്കമാൻ എന്നിവർ സംസാരിച്ചു. കലാകായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ വച്ച് നൽകി.

വിജയോത്സവം
വിജയോത്സവം
വിജയോത്സവം

വ്യക്തിത്വവികസനം, സമൂഹജീവിതം, അഭിരുചിക്കനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ, ലഹരിവിരുദ്ധത,സൈബർ സെക്യുരിറ്റി,വായന,സഹജീവി സ്നേഹം, കാരുണ്യം എന്നിങ്ങനെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികൾ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

യോഗാദിനം

യോഗാ പരിശീലനം സംഘടിപ്പിച്ചു

യോഗാദിനം

ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി  യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നടത്തി. കായികാധ്യാപകനായ മുഹമ്മദ്‌ അർഷക് ക്ലാസുകൾ നയിച്ചു.  ഹെഡ് മാസ്റ്റർ ഷൌക്കമാൻ,സി പി ഒ സുമിത്ര പി ബി, എ സി പി ഒ ജിഷ എ ജി എന്നിവർ നേതൃത്വം നൽകി.

പഠനപിന്തുണപദ്ധതി:-

ജൂൺ30 തിങ്കൾ

പനങ്കണ്ടി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ"താങ്ങും തണലും " എന്ന പേരിൽ പഠന പിന്തുണ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. പ്രധാനധ്യാപകൻ കെ പി ഷൗക്കുമാൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിനു ശേഷവും വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷവും അര മണിക്കൂർ വീതം പഠനപിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പഠന പിന്തുണ
പഠന പിന്തുണ