ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം





2025 June 2 - കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ആമുഖത്തോടെ ആരംഭിച്ച പ്രവേശനോത്സവ ചടങ്ങിൽ എസ് എം സി ചെയർമാൻ കെ പി എം മുസ്തഫ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ബിനോയ് എം ജോൺ, അധ്യാപകനായ ഭാസ്കരൻ , പി ടി എ എക്സി അംഗങ്ങളായ ഷാഹിന ,സോമൻ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ജിജി ജെ എസ് നന്ദിയും പറഞ്ഞു. മധുര പലഹാരങ്ങളോടെ നവാഗതരെ സ്വീകരിച്ചു. പ്രവേശനോത്സവം ചടങ്ങിന് അനുബന്ധമായി രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു.

