ഒലയിക്കര നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒലയിക്കര നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
പാച്ചപ്പൊയ്ക ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
, പാച്ചപ്പൊയ്ക (പി.ഒ) കൂത്തുപറമ്പ 670643പാച്ചപ്പൊയ്ക പി.ഒ. , 670643 | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | olayikkaranorthlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14646 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം ഗ്രാമ പഞ്ചായത്ത് |
വാർഡ് | ഒന്ന് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഞ്ജീവ് രാജ് കെ.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാച്ചപ്പൊയ്കസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കോട്ടയം.കോട്ടയം പഞ്ചായത്തിൽ കോട്ടയം ഗ്രാമത്തിൽ മൗവ്വേരിക്കും പാച്ചപ്പൊയ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓലായിക്കര നോർത്ത് എൽ പി സ്കൂൾ 1887ലാണ് സ്ഥാപിതമായത്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം കോവിലകത്തെ കൊട്ടാര വൈദ്യനായിരുന്ന പിലാവുള്ളതിൽ വീട്ടിലെ കുഞ്ഞു ചിണ്ടൻ വൈദ്യർ കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി ഒരു പള്ളിക്കൂടം തുടങ്ങി.ആശാരി ഗുരുക്കളുടെ സ്കൂളായി അന്ന് ഇത് അറിയപ്പെട്ടു.വർഷങ്ങൾക്ക് ശേഷം കുഞ്ഞു ചിണ്ടൻ വൈദ്യരുടെ മകൻ ചന്ദ്രോത്ത് മാവിലചന്തു ഗുരുക്കളുടെ പ്രധാന ചുമതലയിൽ' എഴുത്ത് പള്ളി പഠനം ' ആരംഭിച്ചു.ഓലായിക്കര ബോയ്സ്സ് എൽ പി സ്കൂൾ എന്ന് അറിയപ്പെട്ടു. പൂഴിയിൽ എഴുതിച്ചും ,മണി പ്രവാളം, അമരകോശം, രാമായണം, ഭാരതം ഇവ ഓലയിൽ എഴുതി പഠിച്ചാണ് അന്ന് പഠനം നടന്നിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ്. സർക്കാർ മാനേജർക്ക് ഗ്രാന്റായി ഒരു തുക നൽകുന്നു.മാനേജർ ഗുരിക്കൻമാർക്ക് ശമ്പളം നൽകും.1915ൽ മൂന്ന് ഉറുപ്പികയാണ് ശമ്പളം.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം,
- കമ്പ്യൂട്ടർ ലാബ്
- ,വായനാമുറി,
- പാചകപ്പുര