കെ.എം.എച്ച്.എസ്. കരുളായി/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം2025

2025-26 അധ്യേയന വർഷം വിദ്യാലയത്തിൽ പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ച് കൊണ്ട് ആരംഭം ക‍ുറിച്ച‍ു.ദോശീയ നീന്തൽ താരവ‍ും പ‍ൂർവ വിദ്യാർഥിയ‍ുമായ മഹ്‍മാൻ മ‍ുണ്ടോടൻ മ‍ുഖ്യാഥിതിയായി. ഹെഡ്‍മാസ്റ്റർ സാദത്തലി എൻ സ്വാഗതവ‍ും പിടിഎ പ്രസിഡണ്ട് പി സലിം അധ്യക്ഷത വഹിച്ച‍ു. പ്രിൻസിപ്പൽ കവിത ക്ലീര്റസ് മ‍ുഖ്യ സന്ദേശം നൽകി.ത‍ുടർന്ന് എസ്എസ്എൽസി ,എൻഎംഎംഎസ് അന‍ുമോദിച്ച‍ു.

പ്രവേശനോൽസവം 2025
പ്രവേശനോൽസവം 2025

ജ‍ൂൺ 5 ലോക പരിസ്ഥിതിദിനം

ജ‍ൂൺ 5 ലോക പരിസ്ഥിതിദിനം വിദ്യാലയത്തിൽ ഫലവ‍ൃക്ഷതൈകൾ നട്ട‍ുകൊണ്ട് ആചരിച്ച‍ു.കര‍ുളായി അഗ്രികൾച്ചർ ഓഫീസർ സ‍ുദിഷ്‍ണ ഫലവ‍ൃക്ഷതൈകൾ നട്ട‍ുകൊണ്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ച‍ു. ത‍ുടർന്ന് വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് പി സലിം അധ്യക്ഷത വഹിച്ച‍ു.നേജർ സക്കീർ ,ഹെഡ്‍മാസ്റ്റർ എൻ സാദത്തലി ,അസി.ഓഫീസർ സന്തോഷ് എന്നിവർ പരിപാടിക്ക് സന്ദേശം അറീച്ച‍ു.എസ് ആർജി കൺവീനർ സജിൻ പി സ്വാഗതവ‍ും പരിസ്ഥിതി ക്ലബ് കൺവീനർ നന്ദിയ‍ും പറഞ്ഞ‍ു.ത‍ുടർന്ന് 'ക്ലാസിനൊര‍ു പ‍ൂച്ചട്ടി'പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ച‍ു.വിദ്യാർഥികൾക്കായി ഫല വ‍ൃക്ഷതൈകകൾ നൽകി വിദ്യാലയാങ്കണത്തിൽ നട്ട‍ുപിടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം