ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26
പ്രവേശനോത്സവം
== ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പൂതിയകാവിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 9 .30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രിൻസിപ്പൽ ശ്രീമതി സരിത എസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് ശ്രീ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അനിൽ കുമാർ എ എസ് ഉദ്ഘാടനം ചെയ്തു. 2025 എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യുഎസ്എസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. സ്കൂളിലെ നവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് അധ്യയന വർഷത്തിന് ആരംഭം കുറിച്ചു. മധുര പലഹാര വിതരണം നടത്തി. SMC ചെയർമാൻ ശ്രീ ശിഹാബ് സി കെ, പി ടി എ അംഗം ശ്രീ രാജേഷ് എം എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ കെ അരവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീമതി ഇന്ദു ജി നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി. ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് സ്കൂൾ മനോഹരമായി അലങ്കരിച്ചിരുന്നു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
==
ലഹരി വിരുദ്ധ ക്ലാസ് (03-06-2025)
സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.
ട്രാഫിക് നിയമങ്ങൾ (04-06-2025)
ഹെെസ്ക്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി ശ്രീമതി ശാലിനി എം എസ് , ശ്രീമതി ഉമെെസ് കെ എന്നീ അധ്യാപകർ ക്ലാസ് എടുത്തു. പ്രധാനപ്പെട്ട ട്രാഫിക് സിഗ്നലുകളെപ്പറ്റി കുട്ടികളെ ബോധവൽക്കരിച്ചു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ സംഭവിക്കുന്ന ഭവിഷ്യത്തുകളെ പറ്റിയും കുട്ടികളെ ബോധവാന്മാരാക്കി. ഇതിനു സഹായകരമായ വിവിധ വീഡിയോകൾ പ്രദർശിപ്പിച്ചു. യു പി വിഭാഗത്തിൽ റോഡ് നിയമങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിലേക്കായി കുട്ടികൾ തന്നെ വണ്ടിയായി കൊണ്ട് നികിത ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു മോക്ക്ഡ്രിൽ നടത്തി. തുടർന്ന് കുട്ടികൾ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കൊളാഷ് നിർമിച്ചു. തുടർന്ന് റോഡ് നിയമങ്ങളെക്കുറിച്ചുള്ള സ്ലെെഡ് പ്രദർശിപ്പിച്ചു കൊണ്ട് അനിൽ സാറിന്റെയും സുമിത ടീച്ചറുടെയും നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ചും, സ്കൂൾ ബസ്സിൽ കയറുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി.
പരിസ്ഥിതി ദിനം -പരിസരശുചിത്വം, ഹരിതക്യാമ്പസ് (05-06-2025)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ബഹുമാനപ്പെട്ട HMഷീല ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ പരിസ്ഥിതി ദിന പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി പി തമ്പി,പിടിഎ പ്രസിഡൻറ് കെ ജി ശ്രീകുമാർ, എച്ച് എം ഷീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന, റാലി എന്നിവ നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കെ കെ അനിത ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.
ആരോഗ്യം, വ്യായാമം, കായികക്ഷമത (09-06-2025)
പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ആരോഗ്യം ,വ്യായാമം, കായികക്ഷമത എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ കെ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മിസ്ട്രസ് ഷീല K J സ്വാഗതം പറഞ്ഞു. ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ P G ആന്റണി സാർ ക്ലാസിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാഗർ സാർ വ്യായാമം, കായിക ക്ഷമത എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചിറ്റാറ്റുകര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനില തോമസ് കുട്ടികളുമായി സംവദിക്കുകയും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഇന്ദു ജി നായർ ഹെൽത്ത് കൺവീനർ ബൈജു വി എസ് എന്നിവർ സംസാരിച്ചു.
ഡിജിറ്റൽ അച്ചടക്കം(10-06-2025)
പഠനകാര്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അതിന്റെ ദൂഷ്യഫലങ്ങൾ ആണ് ഇപ്പോൾ കൂടുതലായി പ്രകടമായി കാണുന്നത്, അതിനാൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് യുപി വിഭാഗത്തിൽ സീമ ജോസഫ്, ഹൈസ്കൂൾ ഭാഗത്തിൽ സുജ പി എസ് എന്നീ അധ്യാപകർ നടത്തി. സ്ലൈഡ് ഷോപ്പ് ഉപയോഗിച്ചുള്ള ഒരു ഫലപ്രദമായ ക്ലാസ് ആണ് നടത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും എന്തെങ്കിലും പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടായാൽ ഉടൻ തന്നെ മാതാപിതാക്കളെയും അധ്യാപകരെയും വിവരം അറിയിക്കേണ്ടതാണ് എന്നുള്ള നിർദ്ദേശം അധ്യാപകർ കുട്ടികൾക്ക് നൽകി. സൈബർ ബുള്ളിയുങ് സൈബർ ഗ്രൂമിങ് എന്നിവ സൈബർ കുറ്റകൃത്യങ്ങളാണെന്നും, ഇവ നിയമപരമായി ശിക്ഷ ലഭിക്കുന്ന വിവിധ കുറ്റകൃത്യങ്ങൾ ആണെന്നും അവയുടെ സെക്ഷനുകൾ ഏതൊക്കെ ആണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി.
പൊതുമുതൽ സംരക്ഷണം, നിയമബോധം,കാലാവസ്ഥ മുൻകരുതൽ (11-06-2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമുതൽസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസ്സുകൾക്കായി അനിത കെ കെ , മേരി ദയാ പി എഫ്, രമ്യ എ ആർ എന്നീ അധ്യാപകർ ക്ലാസ് എടുത്തു. സുമ ഒ എ, അനിൽ കെ അരവിന്ദ്, ബെെജു വി എസ് എന്നീ അദ്ധ്യാപകർ യു പി വിഭാഗത്തിൽ ക്ലാസ്സുകൾ നയിച്ചു. പൊതുമുതൽ എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും ഇത് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെയുള്ള നിയമത്തെ പറ്റിയും പൊതുമുതൽ നശീകരണത്തിനെതിരെ പൊതുജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്നിവയെ പറ്റിയും വിശദീകരിച്ചു
പരസ്പര സഹകരണം, വെെകാരി നിയന്ത്രണമില്ലായ്മ,റാഗിങ് (12-06-25)
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ്മ എന്നീ വിഷയങ്ങളെ പറ്റിയുള്ള ക്സാസ്സ് ബഹുമാനപ്പെട്ട എച്ച് എം കെ ജെ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ എ ആർ രമ്യ ടീച്ചർ വിവിധ പ്രവർത്തനങ്ങളിലൂടെ പരസ്പര ബന്ധത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചു .എന്താണ് റാഗിങ് എന്നും അതുമൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യുകയും അതിന്റെ നിയമവശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
ലഹരി വിമുക്ത വിദ്യാലയം
'ലഹരി വിമുക്ത വിദ്യാലയം' എന്ന വിഷയത്തിൽ 17/6 /2025 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശ്രീമതി രാധിക പി പി( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1,ഫാമിലി ഹെൽത്ത് സെന്റർ ,,ചിറ്റാറ്റുകര പഞ്ചായത്ത്)യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ലഹരി ഉപയോഗം വിദ്യാർത്ഥികളെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുന്നതിന് എങ്ങനെ തടസ്സമാകുമെന്നും ലഹരി മാഫിയ വിദ്യാർത്ഥികളെ കണ്ണികൾ ആക്കുന്നതിലുള്ള സാഹചര്യവും ബോധ്യപ്പെടുത്താൻ ക്ലാസ്സ് സഹായകരമായി.