ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട/ലിറ്റിൽകൈറ്റ്സ്
2024 ഒക്ടോബറിൽ ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് നിലവിൽ വന്നു.8-ാം ക്ലാസിലെ 17 കുട്ടികളെ ഉൾപ്പെടുത്തികൊണ്ടാണ് പ്രവർത്തനം തുടങ്ങയത്.അഭിലാഷ് എം, എസ് ദീപ എന്നിവർ നേതൃത്വം കൊടുക്കുന്നു.
ഉദ്ഘാടനം
ലിറ്റിൽ കൈറ്റ് ക്ലബിൻറെ ഉദ്ഘാനം വിപുലമായ പരിപാടികളോടെ 2024 നവംബർ 5ാം ന് നടന്നു.ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിന്ദുവായിരുന്നു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
https://youtu.be/qJhQH5RKtzE?si=FdoPFcDB0SMGB0HG
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾലോഗോയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് മെമ്പർ ഡോ പ്രൊ റോസമ്മ സോണി നിർവഹിച്ചു
രൂപകൽപ്പന-എസ് ദീപ (എസ്,ഐ ടി സി )
ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ ക്യാമ്പ് ഡിസംബർ ആദ്യവാരം നടത്തി.കൈറ്റ് മാസ്ടർ ട്രെയിനർ പ്രീത നായർ നേതൃത്വം കൊടുത്തു.ചിത്ര രചനയും പോസ്റ്റർ നിർമ്മാണവുമായിരുന്നു മുഖ്യ വിഷയങ്ങൾ.സ്കൂൾ കൈറ്റ് മാസ്ടേഴ്സ് സഹായികളായി.
നവജീവൻ സന്ദർശനം
ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2025 ജനുവരി16 ന് നവജീവൻ സന്ദർശിച്ചു.അന്തേവാസികളുമായി സംവദിക്കുകയും തങ്ങൾ നിർമ്മിച്ച സോപ്പ്പൊടി,ഹാൻഡ് വാഷ് തുടങ്ങിയവ നൽകുകയും ചെയ്തു.നവജീവൻ സാരഥി തോമസ് ചേട്ടൻ കുട്ടികൾക്ക് ആശംസകളും ആശിർവാദവും നൽകി.
ഹാൻഡ് വാഷ് നിർമ്മാണം
വിനോദയാത്രയും ഇൻഡസ്ട്രിയൽ വിസിറ്റും
2024 ഫെബ്രുവരി 7ന് ലിറ്റിൽകൈറ്റ് അംഗങ്ങൾ രക്ഷിതാക്കളോടൊപ്പം പഠന വിനോദയാത്ര നടത്തി.അധ്യാപകരായ എസ് ദീപ,അഭിലാഷ് എം,അനിതകുമാരി എന്നിവർ നേതൃത്വം കൊടുത്തു.തൃപ്പൂണിത്തുറ ഹിൽപ്പാലസ്,കളമശ്ശേരി,പുതുവൈപ്പിൻ ദ്വീപ്,,ബോൾഗാട്ടി എന്നിവിടങ്ങളിൽ സന്ദർശന് നടത്തി.മറൈൻ ഡ്രൈവിൽ നിന്നും ബോട്ടിംങ് നടത്തി.ബോട്ടിൽ വച്ച് ഉച്ചഭക്ഷണം കഴിച്ചത് കുട്ടികൾ നന്നായി ആസ്വദിച്ചു.
അവധിക്കാല പരിശീലനക്യാമ്പ്
2024-27 ബാച്ചിൻറെ ഫേസ് 1 ക്യാംമ്പ് മെയ് 26 ന് നടന്നു.കുമാരനെല്ലൂർ ദേവീവിലാസം സ്കുളിലെ പ്രീജ എൻ പോറ്റിയാണ് ക്ലാസുകൾ നയിച്ചത്.വീഡിയോ എഡിറ്റിങ് ആയിരുന്നു പ്രധാന വിഷയം. കൈറ്റ് മാസ്ടേഴ്സായ എസ് ദീപ,അഭിലാഷ് എം എന്നിവർ സഹായികളായി.