ജി.എച്ച്.എസ്. കൂടല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ഗവ.ഹൈസ്കൂൾ കൂടല്ലൂരിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അവധിക്കാല ഏകദിന ക്യാമ്പ് 2025 മെയ് 31 ന് സ്കൂളില ഐ ടി ലാബിൽ വെച്ച് നടന്നു . പ്രധാനാധ്യാപിക ഷീന.പി ശങ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി ഗവ ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ രാജൻ സർ, കൂടല്ലൂരിലെ സുജാത ടീച്ചർ , ഷെബീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മീഡിയ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി ഹാഷിം സർ റാണി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.