ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025 SSLC പരീക്ഷയിൽ 100% വിജയം

2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 ക‍ുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്‍കോളർഷിപ്പിന് 4 ക‍ുട്ടികളും അർഹരായി.







പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ക‍ുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രവേശനോത്സവ സ്വീകരണത്തിൽ നിന്ന്

















നല്ലപാഠം

റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും

നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.

ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ സി വി നിർവഹിച്ചു. എൽ.പി, യു.പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. ഇതിന്റെ മേൽനോട്ടം ജീജമോൾ നിർവഹിച്ചു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, പേപ്പർ രഹിത ക്യാമ്പസ് എന്ന ആശയത്തിലൂന്നിയുള്ള പരിപാടിയായിരുന്നു പ്രധാനപ്പെട്ടത്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ വിദ്യാഥികൾ റോൾപ്ലേ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി.


നല്ലപാഠം




ലഹരി വിരുദ്ധസെമിനാർ

വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്. ഹെെസ്കൂൾ വിദ്യാർഥികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ക്സാസ് എടുത്തത് കൗൺസിലർ പ്രിൻസിയും അധ്യാപികയായ സൗമ്യ സുമിനുമാണ്.


നല്ല പാഠം

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന നല്ല പാഠത്തിന്റെ ഈ പതിപ്പിന്റെ ചുമതല ജയലക്ഷ്മി ടീച്ചർക്കായിരുന്നു. രാവിലെ നടന്ന അസംബ്ലിയിൽ ആരോഗ്യത്തെക്കുറിച്ചും കായികക്ഷമതയെക്കുറിച്ചും അവർ സംസാരിച്ചു. ശേഷം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സൂംബ ഡാൻസും കളിച്ചു. വിദ്യാർഥികൾ തെരുവുനാടകവും അവതരിപ്പിച്ചു.



നല്ല പാഠം

ഡിജിറ്റ അച്ചടക്കം

കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.

ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ

നല്ലപാഠം - പൊതുമുതൽ സംരക്ഷണം

നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു.


നല്ലപാഠം - ക്രോഢീകരണം

രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ക‍ുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു.

ക്രോഢീകരണം നടത്തുന്ന പ്രധാനധ്യാപകൻ
ക്രോഢീകരണം നടത്തുന്ന കോ-ഓഡിനേറ്റർ








പുകയിലവിരുദ്ധ ബോധവത്കരണ ക്ലാസ്

പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്‍സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്.

പ്രതിജ്ഞയിൽ നിന്ന്








വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ക‍ട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ
നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്








അന്താരാഷ്‍ട്രയോഗ ദിനം

അന്താരാഷ്ട്രയോഗദിനത്തിന്റെ ഭാഗമായി മാതമംഗലം ഹൈസ്കൂളിലെ ക‍ുട്ടികൾക്ക് യോഗയെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചുമുള്ള 20-06-25 ന് ക്ലാസ് നടത്തുകയുണ്ടായി. യോഗ ഇൻസ്‍ട്രൿടർ ശ്രീകലയാണ് ഇത് നയിച്ചത്. യോഗാദിനത്തിന്റെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്ത് നടത്തിയ പ്രത്യേകപരിപാടിയായിരുന്നു ഇത്.








വായനാദിനക്വിസ്

വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.






ലഹരി - ബോധവത്കരണസെമിനാർ

ക‍ട്ടികൾക്ക് ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദമാക്കുന്ന ബോധവത്കരണസെമിനാർ കൗൺസിലിംഗ് അധ്യാപികയായ പ്രിൻസി ക്ലാസെടുത്തു.




പേവിഷബാധ ബോധവത്കരണം

പൊതുജനാരോഗ്യരംഗത്ത് വ‌ർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോ‌ർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ ആശയാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

പേവിഷബാധ ബോധവത്കരണത്തിൽനിന്ന്
കുട്ടികളുമായി സംവദിക്കുന്നു







ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025

സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രവർത്തിക്കുന്ന ഫ്ലെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം. എസ് സ്കോളർഷിപ്പ് ജേതാക്കൾ, പത്താം ക്ലാസിലെ ഫുൾ A+ ലഭിച്ചവർ, പത്തിൽ നൂറു ശതമാനവും ലഭിച്ച വിദ്യാലയങ്ങൾ എന്നിവരെയെല്ലാം ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം ഏറ്റുവാങ്ങി. മുൻപ്രതിപക്ഷനേതാവായ ശ്രീ.രമേശ് ചെന്നിത്തല അവർകളിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ഐ.സി ബാലകൃഷ്ണൻ അവർകളാണ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത്.

ശാസ്ത്രദിനക്വിസ്- 21-07-2025

ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്‍ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി.







ജന്മഭൂമി പത്രം സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു

അമൃതം മധുരം പരിപാടി സംഘടിപ്പിച്ചു. 21.07.25

മലയാളഭാഷാപദ്ധതിയുടെ ഭാഗമായി 'ജന്മഭൂമി' പത്രം സ്ഥിരമായി സ്കൂളിനുനൽകാൻ സ്കൂളിലെ മുൻരക്ഷിതാവും സാമൂഹ്യപ്രവ‌ർത്തകനുമായ ശ്രീ ശശി അവർകൾ തയ്യാറായി. അമൃതം മലയാളം പദ്ധതിയുടെ ഭാഗമായാണ് ഇദ്ദേഹം ഈ സംരംഭം സ്കൂളിന് സമ്മാനിച്ചത്. സ്‍കൂൾ ലീഡർ മാളവിക അദ്ദേഹത്തിന്റെ കൈകളിൽനിന്ന് പത്രം ഏറ്റുവാങ്ങി.







വായനോത്സവം 2025, 21.07.25

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ വായനോത്സവം 2025 ന്റെ ഭാഗമായി നവ്യ ട്രെെബൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു. 32 ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ചുവടെ:

മത്സരത്തിൽനിന്ന്










നിയമബോധവത്കരണ ക്ലാസ് - 23.07.2025

വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്‍മാസ്റ്റർ ക‍ുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് ക‍ുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.





സ്‍കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് SPG - 26-07-2025

സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ, വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.

ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025

ഹൈസ്‍കൂൾ പെൺകുട്ടികൾക്കായി വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർത്തവശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണക്ലാസ് നടത്തി.പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ RKSK കൗൺസിലർ കെ പി ശാരി ക്ലാസ് നയിച്ചു.







പൊതുവിദ്യാഭ്യാസവക‍ുപ്പ് വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ- 29/07/2025

പൊതുവിദ്യാഭ്യാസവക‍ുപ്പ് എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.

എൽ പി വിഭാഗം
യു പി വിഭാഗം
ഹൈസ്‍കൂൾ വിഭാഗം

നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25

സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25

2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.









ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ

2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.










പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മ‍ുട്ട ബിരിയാണി- 8.8.25

ഈ വർഷം ഉച്ചഭക്ഷണമെനു പുതുക്കിയതിന്റെ ആദ്യഭാഗമായി ക‍ുട്ടികൾക്ക് മുട്ടബിരിയാണിയും വെജിറ്റബിൾ സലാഡും വിതരണം ചെയ്തു. നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്.

സംസ്കൃതം അക്കാദമിക് കൗൺസലിംഗ് വിജയികൾ

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി.










സ്‍കൂൾ പാ‌ർലമെന്റ് തെരഞ്ഞെടുപ്പ്- 14.8.25

ജനാധിപത്യനിയമങ്ങൾ ക‍ുട്ടികൾ അറിഞ്ഞിരിക്കേണ്ടുന്നതിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള സ്‍കൂൾ പാ‌ർലമെന്റ് തെരഞ്ഞെടുപ്പ് 14.8.25 നടന്നു. 2025-26 ലെ സ്‍കൂൾ ലീഡറായി പത്താം ക്ലാസിലെ അമീന ഇ സി യെ തെരഞ്ഞെടുത്തു.

കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നു




















സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റ‌ർ ക‍ുട്ടികൃഷ്ണൻ അവ‌ർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.


ക്വിസ് മത്സരവിജയികൾ

നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടന്നു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വെവ്വേറെയായിരുന്നു മത്സരം. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥമുള്ള ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.









ഉറുദു ക്വിസ് മത്സരവിജയികൾ 16-8-25

കേരളത്തിലെ ഉർദുവിൻറെ പിതാവ് എന്ന പേരിലറിയപ്പെടുന്ന കേരള ഉർദു കവിയായ എസ്.മുഹമ്മദ് സർവ്വറിൻറെ സ്മരണാർത്ഥം എസ്.എം.സർവ്വർ മെഗാ ഉർദു ക്വിസ് കൽപറ്റയിൽ വെച്ച് നടന്നു. അൻഷിദ മെഹ്റിൻ, അജ്‌വ ഫാത്തിമ  (7th std) എന്നിവർ ബി ഗ്രേഡ് കരസ്ഥമാക്കി.






വാങ്മയ പ്രതിഭപരീക്ഷ 16.08.2025

സുൽത്താൻ ബത്തേരി അസംപ്ഷൻ സ്‍കൂളിൽവെച്ച് നടന്ന ഭാഷ വാങ്മയ പ്രതിഭപരീക്ഷയുടെ സബ്‍ജില്ലാമത്സരത്തിൽ ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി ഏഴാം ക്ലാസുകാരി ശിവാനി വി ജി. സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ വിജയിച്ചാണ് ശിവാനി ജില്ലാതലമത്സരത്തിലേക്ക് യോഗ്യത നേടിയത്.






ജെ ആർ സി - പ്രഥമശുശ്രൂഷ ബോധവത്കരണം 27-08-25

ക‍ുട്ടികൾക്ക് അടിയന്തിരസാഹചര്യങ്ങളിൽ സി പി ആർ കൊടുക്കുന്നതെങ്ങനെയെന്ന് ബോധവത്കരണക്ലാസ് ജെ ആർ സി യുടെ ചുമതല വഹിക്കുന്ന അധ്യാപികയായ സിന്ധി ടീച്ചർ നൽകി. എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കും ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കുമാണ് ക്ലാസ് നൽകിയത്.


ഊർജ്ജസംരക്ഷണവും വൈദ്യുതസുരക്ഷയും 27-08-25

ക‍ുട്ടികൾ വൈദ്യുതി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദികരിക്കുന്ന വീഡിയോ അടക്കമുള്ള ബോധവത്കരണക്ലാസ് എല്ലാ വിഭാഗം ക‍ുട്ടികൾക്കും നൽകി. സയൻസ് അധ്യാപകരായ നീതു സെബാസ്റ്റ്യൻ, ആനി മെറീന, അനിത എന്നിവരാണ് ക്ലാസ് നയിച്ചത്.









മോട്ടിവേഷൻ ക്ലാസ് 27-08-25

യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്.






ഓണാഘോഷം 29-08-25

വിദ്യാർഥികൾക്ക് വിപുലമായ സദ്യയൊരുക്കിക്കൊണ്ട് ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. കസേരകളി, മിഠായിപെറുക്കൽ, അത്തപ്പൂക്കളമത്സരം എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിലായിരുന്നു സദ്യയൊരുക്കിയത്.



സംസ്കൃതദിനാചരണവും രാമായണമാസാചരണവും- 11.08.2025

സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.

സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025

അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.

വായനോത്സവം വിജയികൾ

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്.

ഉപജില്ലാ ടീമിലേയ്ക്ക് - മാതമംഗത്തെ കുട്ടികളും

കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്കൂൾതല വോളിബാേൾ മത്സരത്തിൽ സ്‍കൂളിലെ 13 വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുത്തു. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികളെ ഉപജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനും തെരഞ്ഞെടുത്തു.

വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്

കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്.

സ്കൂൾ സ്പോട്സ് - സെപ്തംപ‌‌ർ 23, 24 - 2025

സ്കൂൾ കായികമേള സെപ്തംപ‌‌ർ 23, 24 ദിവസങ്ങളിലായി നടത്തി. ഗ്രൗണ്ടിന്റെ പരിമിതമായ സൗകര്യങ്ങളാൽ ദീർഘദൂര ഇനങ്ങൾ മാത്രമാണ് നടത്താതിരുന്നത്. പ്രധാന ഗ്രൗണ്ട്, ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒരേ സമയമാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. 23 ന് രാവിലെ മാർച്ച് പാസ്റ്റിൽ നിന്ന് ആരംഭിച്ച കായികമേളയ്ക് പ്രധാനധ്യാപകൻ കുട്ടികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എന്നിവർ സംയുക്തമായി കൊടിയേറ്റി. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 350 ഓളം കുട്ടികൾ പങ്കാളികളായി. മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചതിനാൽ പോയിന്റുിൽ മുന്നിലെത്തുന്നതിനുവേണ്ടി ഓരോ മത്സരവും ആവേശകരമായിരുന്നു. ഡാലിയ, ഡാഫോഡിൽസ്, ഡെയ്സി എന്നിങ്ങനെയായിരുന്നു തിരിച്ചിരുന്നത്. ഇതിൽ 216 പോയിന്റോടുകൂടി ഡാഫോഡിൽസ് ഒന്നാം സ്ഥാനവും 160 പോയിന്റോടുകൂടി ഡാലിയ രണ്ടാം സ്ഥാനവും 153 പോയിന്റോടുകൂടി ഡെയ്സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിന്റെ തുടർച്ചയായി കലാമേളയിൽ മാറ്റുരയ്ക്കാെമെന്ന് അടിവരയിട്ട് കായികമേളയ്ക്ക് വിരാമമായി.

ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്

2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്.

സബ് ജൂനിയർ ഫുട്ബോൾ- ഉപജില്ലാടീമിലേക്ക് യോഗ്യതനേടി മാതമംഗലത്തെ വിദ്യാർഥികൾ

പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും.

ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് മുഹമ്മദ് റാസി

ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടന്ന ഉപജില്ലാമത്സരത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മുഹമ്മദ് റാസി ജില്ലയെ പ്രതിനിധീകരിച്ച് 10/10/2025 ന് പാലക്കാടുവെച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഉപജില്ലാ കായികമേള- പരിമിതികൾക്ക് നടുവിൽ നേട്ടങ്ങളേറെ

മുണ്ടേരി ജിനചന്ദ്രൻ സ്മാരക സ്റേറഡിയത്തിൽവെച്ച് ഒക്ടോബർ 3,4 തീയതികളിൽ നടന്ന ഉപജില്ലാ കായികമേളയിൽ മാതമംഗലം സ്കൂളിലെ കുട്ടികൾ നാടിന്റെ ശ്രദ്ധാകേന്ദ്രമായി. ജൂനിയർ പെൺകുട്ടികളുടെ 100, 400 മീറ്റർ ഓട്ടമത്സരത്തിൽ പൂജാ കാർത്തിക മൂന്നാം സ്ഥാനവും 200 മീറ്റർ ഓട്ടമത്സരത്തിൽ അനശ്വര എം ആർ മൂന്നാം സ്ഥാനവും ജൂനിയർ പെൺകുട്ടികളുടെ 4X100 മീറ്റർ റിലേ മത്സരത്തിൽ പൂജാ കാർത്തിക വി എം, അനശ്വര എം ആർ, മാളവിക എം ആർ, സഞ്ജന ശിവൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇവർ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനും യോഗ്യത നേടി.






ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ

ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ

പെരിക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലും മുള്ളൻകൊല്ലി സ്കൂളിലും ഒക്ടോബർ 10, 11 എന്നീ രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി നമ്മുടെ കൊച്ചുമിടുക്കർ.

വസന്തോത്സവം 2K25

വസന്തോത്സവം 2K25 - ഒക്ടോബർ 14,15

സ‍്കൂൾ കലാമേളയായ വസന്തോത്സവം 2K25 പ്രശസ്ത സാംസ്കാരികപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ വിനയകുമാർ അഴീപ്പുറത്ത് ഒക്ടോബർ 14 ന് ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽജോയ്, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപജില്ലാ കലാകായിക ശാസ്ത്രോത്സവമത്സരങ്ങളിൽ വിജയിച്ചവർക്കും അവരെ പ്രാപ്തരാക്കിയ കോച്ചുമാരായ അർജുൻ, ഹരിശ്രീ എന്നിവർക്കും വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന കലാമാമാങ്കത്തിന് കർണാൽ ഉന്നതിയിലെ കലാകാരൻമാരുടെ നാടൻപാട്ടോടെ പര്യവസാനമായി.

ജില്ലാശാസ്ത്രോത്സവത്തിൽ താരമായി മാളവിക

മുട്ടിൽ സ്കൂളിൽവെച്ച് 16.10. 25 നടന്ന ജില്ലാശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മാളവിക പാവക്കൂത്ത് മത്സരത്തിൽ ഗാസയിലെ കുരുന്നുകളുടെ അവസ്ഥയെ വെളിപ്പെടുത്തി എല്ലാവരുടെയും ശ്രദ്ധയ്ക്ക് പാത്രമായി. ഈ വിഷയം അവതരിപ്പിച്ച് സംസ്ഥാനശാസ്ത്രമേളയ്ക്ക് പങ്കെടുക്കാനും അർഹത നേടി.

ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ആദിദേവും

ചുള്ളിയോട് ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽവെച്ച് നടന്ന സബ്‍ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ജില്ലാ ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് ഏഴാം ക്ലാസുകാരൻ ആദിദേവി പി.

സബ് ജൂനിയർ ജില്ലാ ടീമിനെ അരുണിമ നയിക്കും

സംസ്ഥാന മത്സരത്തിലേക്ക് ആദിദേവും

ജില്ലാ സബ്ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രക‍ടനം കാഴ്ചവെച്ച ആദിദേവ് പി തിരുവനന്തപുരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിക്കാൻ അർഹത നേടി.


തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ താരമായി അനശ്വര എം ആർ.

SEP ഉദ്ഘാടനം 23.10.25

2025-26 വർഷത്തെ SEPയുടെ ഉദ്ഘാടനം 23.10.25 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. എസ്.എസ്.കെ യുടെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ശ്രീ . അനിൽകുമാർ ഉദ്ഘാടനം ചെയ്തു.








ബോധവത്കരണക്ലാസ് 23.10.25

ഉദ്ഘാടനത്തിനുശേഷം നടന്ന ബോധവത്കരണ ക്ലാസിൽ എല്ലാ രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. HRD ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ സുജിത് ലാൽ ക്ലാസെടുത്തു.






ഇംഗ്ലീഷ് ദ്വിദിന സഹവാസക്യാമ്പ്- ഒക്ടോബർ 24, 25

SEP യുടെ ഭാഗമായുള്ള ഇംഗ്ലീഷിന്റെ ദ്വിദിന സഹവാസക്യാമ്പ് ഒക്ടോബർ 24, 25 തീയതികളിൽ സ്കൂളിൽവെച്ച് നടന്നു. സുൽത്താൻ ബത്തേരി അസംപ്ഷൻ യു.പി സ്കൂളിലെ ജിഷ എം പോൾ, ജി എച്ച് എസ് നെല്ലാറച്ചാലിലെ സുമേഷ് ഇ പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ടീൻസ് ക്ലബ്ബ് - ബോധവത്കരണ ക്ലാസ് - 25.10.25