ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27

2024-2027 ലിറ്റിൽ കൈറ്റ് ബാച്ച്
കൈറ്റ് മാസ്റ്റർ :ഷിബു കെ ആർ
കൈറ്റ് മിസ്ട്രസ് :ജയശ്രീ കെ എസ്
40 കുട്ടികൾ ഉണ്ടായിരുന്ന ബാച്ചിൽ 2 പേർ ട്രാൻഫർ ആയി . നിലവിൽ 38 പേർ ഉണ്ട്.
ക്യാമ്പ്
2024-25 ബാച്ചിൽ ഉള്ള കുട്ടികൾക്കായി 2025 മെയ് 27 ന് ഒന്നാംഘട്ട ക്യാമ്പ് നടത്തുകയുണ്ടായി . ഉദ്ഘാടനം എച്ച് എം സുമ ടീച്ചർ നടത്തി . അധ്യക്ഷൻ പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളായിരുന്നു. സ്വാഗതമാശംസിച്ചത് ഷിബുമാസ്റ്ററും, ആശംസകൾ അർപ്പിച്ച്
സംസാരിച്ചത് ജയശ്രീ ടീച്ചറും ആയിരുന്നു
വിഷയം : വീഡിയോ പ്രൊഡക്ഷൻ
വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് മായന്നൂർ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ മിസ്സിസ്സ് ഡാലി ഡേവിസ് ആണ് (ആർ പി)
2025 -26 അധ്യയന വർഷത്തിൽ പുതിയ Kite mistress ആയി ശ്രീജ എൻ ടി ചുമതലയേറ്റു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫേസ് 2

30/10/2025 ന് ലിറ്റിൽ കൈറ്റ് ക്യാമ്പ് രണ്ടാം ഘട്ടം ഐടി ലാബില് വെച്ചു നടന്നു ഉദ്ഘാടനം HM സുമ ടീച്ചർ നിർവഹിച്ചു. GBHSS ഹൈസ്കൂൾ അധ്യാപികയായ ബിന്ദു കെ എൻ എക്സ്റ്റെണൽ RP യും ഇൻറ്റേണൽ RP ഷിബു കെ ആർ ഉം ആയിരുന്നു .9.30 മുതൽ 4. 30 വരെയായിരുന്നു ക്യാമ്പ് .38 കുട്ടികൾ പങ്കെടുത്തു . മാസ്റ്റർ ട്രയിനർ ആയ ഡെന്നിസ് ആൻറണി സർ വിശിഷ്ഠാതിഥി ആയിരുന്നു

സ്വർണ്ണക്കപ്പ് ഘോഷയാത്ര


സംസ്ഥാന കലോൽസവത്തിൽ ജേതാക്കളാ യവർക്കുള്ള സ്വർണക്കപ്പ്സ്വീകരണം GBHSS വടക്കാഞ്ചേരിയിൽ 2026 ജനുവരി 13ന് സ്കൂൾ ഓ ഡിറ്റോറിയത്തിൽ വെച്ചു നടന്നപ്പോൾ GGHS വടക്കാഞ്ചേരിയിലെ SPC,ലിറ്റിൽ കൈറ്റ്സ്, JRC അംഗങ്ങൾ ആ ചടങ്ങിൽ പങ്കെടുത്തു . AEO, DEO,MLA,മുൻസിപ്പൽ ചെയർ പേർസൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

എഐ ബോധവൽക്കരണ ക്ളാസ്
എഐ ബോധവൽക്കരണ ക്ളാസ് 18-02-2026 ന് ശ്രിയ,ആവണി,അൽഫീന എന്നിവർ ചേർന്ന് നയിച്ചു.10 രക്ഷിതാക്കൾ പങ്കെടുത്തു.
റോബോട്ടിക്സ് ക്ളാസ്
27-2-2026 ന് കൈററ് മാസ്ററർ ട്രൈനർ ഡെന്നീസ് മാസ്ററർ 9 ലെ (LK)കുട്ടികൾക്ക് നൽകി.