ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2025-26

2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2-6-2025 തിങ്കളാഴ്ച വളരെ ആഘോഷപൂർവ്വം കൊണ്ടാടി. ആലപ്പുഴ ജില്ലയിലെ സ്കൂളിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നി‍ർവ്വഹിച്ച സ്കൂൾ പ്രവേശനോത്സവ ചടങ്ങുകളുടെ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം ചെയ്തുകൊണ്ട് രാവിലെ 9 മണി മുതൽ തീക്കോയി ഗവ:ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു.ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം ആദരണീയനായ സൂപ്രണ്ട് ശ്രീ.ദാമോദരൻ സാർ എല്ലാവരേയും സ്വാഗതം ചെയ്തു.PTA Vice President ശ്രീ.ഷംനാസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. തുട‍ർന്ന് ബഹുമാനപ്പെട്ട തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.സി ജയിംസ് കവളംമാക്കൽ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.വിശിഷ്ടാതിഥികളായ തീക്കോയി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജയറാണി തോമസുകുട്ടി, വാർഡ് മെമ്പർ ശ്രീമതി.അമ്മിണി തോമസ് എന്നിവർ കുട്ടികൾക്ക് ആശംസകളറിയിച്ചു. GTHS Teekoy-ലെ EI A.J.Najam Sir, Forman ശ്രീ.ബിജു.വി.ധനേഷ്, Regin Mary Alex (HST Mathe Matics), Anjumol Chandran(HST Social Science) എന്നിവർ എട്ടാംക്ലാസ്സിലെ നവാഗതരായ 49 കുട്ടികൾക്കും 9,10 ക്ലാസുകളിലേയ്ക്ക് ക്ലാസ് പ്രൊമോഷൻ ലഭിച്ച കുട്ടികൾക്കും ആശംസകളറിയിച്ച് സംസാരിച്ചു.തുടർന്ന് വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന GTHS Teekoy Retired Forman ശ്രീമതി. ഫോൻസി സ്കറിയ കുട്ടികൾക്ക് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ടെക്നിക്കൽ ഹൈസ്കൂളുകളിലെ പാഠ്യവിഷയങ്ങളെ കുറിച്ചും നല്ലൊരു വിദ്യാർത്ഥിയ്ക്കുണ്ടായിരിക്കേണ്ടുന്ന അച്ചടക്കം, കൃത്യനിഷ്ഠ, നല്ല പെരുമാറ്റ രീതി എന്നിവയെ കുറിച്ചും വിശദമായി ക്ലാസെടുത്തു. Dman ശ്രീ.അഭിലാഷ്.കെ.റ്റി ചടങ്ങിൽ കൃതഞ്ജത അർപ്പിച്ചു സംസാരിച്ചു.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തതിനുശേഷം ഉച്ചയ്ക്ക് 12 മണിയ്ക്ക് ദേശീയഗാനത്തോടെ പ്രവേശനോത്സവചടങ്ങുകൾ സമാപിച്ചു.

സോഫ്റ്റ് വെയ‌‍ർ സ്വാതന്ത്ര്യദിനം

2025 സെപ്റ്റംബർ 20 സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച പ്രത്യേക അസംബ്ലി കൂടുകയും പത്താം ക്ലാസ് വിദ്യാർത്ഥിയായ Ashfaq Hussain ചൊല്ലിക്കൊടുത്ത സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനപ്രതിജ്‍ഞ വിദ്യാർത്ഥികൾ ഏറ്റുുചൊല്ലി.തുടർന്ന് School IT Co-ordinator Deepa.L കുട്ടികൾക്ക് സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനസന്ദേശം നൽകി.