ഉള്ളടക്കത്തിലേക്ക് പോവുക

ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ തപാൽ ദിനത്തിൽ ചെറുപുഴ പോസ് റ്റോഫീസ് സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.    

 09/10/2023

ചെറുപുഴ:ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ചെറുപുഴ സബ് പോസ്റ്റോഫീസ് സന്ദർശിച്ചു. സബ് പോസ്റ്റോഫീസർ കെ.ആർ സുരേഷ് കുമാർ ,പോസ്റ്റൽ അസിസ്റ്റൻ്റ് ഗോപാലകൃഷ്ണൻ കെ, സുബിൻ.കെ എന്നിവർ പോസ്റ്റൽ സാമഗ്രികളെയും സേവനങ്ങളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി.കുട്ടികൾക്ക് തപാൽ കാർഡ് നൽകുകയും അവർ കൂട്ടുകാർക്ക് അയക്കുകയും ചെയ്തു.കുട്ടികൾക്ക് ഇത് നവ്യാനുഭവമായിരുന്നു. , പോസ്റ്റ് വുമൺ രമ്യ എച്ച്,  പ്രകാശൻ പി, പി ടി മധുസൂദനൻ ,ബാലകൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. സീഡ് കോ-ഓർഡിനേറ്റർ  ഷീന, സി.കെ, അധ്യാപകരായ ടി.പി പ്രഭാകരൻ, ബിജോയ് എ ജെ എന്നിവർ നേതൃത്വം നൽകി

കരനെൽ കൃഷിക്കാരനെ കർഷക ദിനത്തിൽ ആദരിച്ചു.

17/01/2023

ചെറുപുഴ: ജെ എം യു പി സ്കൂൾ കുട്ടികൾ കടുമേനിയിലെ കൃഷിഭൂമിയിൽ വച്ച് കരനെൽ കൃഷി ചെയ്ത  സി.പി അപ്പുക്കുട്ടൻ നായരെ കർഷക ദിനത്തിൽ ആദരിച്ചു.

കാർഷികവൃത്തിയിൽ തന്റെ കലാപരമായ കഴിവുകൾ പ്രയോഗിച്ച് കൃഷിയെ ആനന്ദമാക്കി മാറ്റിയ മാതൃകാ കർഷകനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കലാവിരുത് കുട്ടികൾ നേരിൽ കണ്ട് ആസ്വദിച്ചു. തുടർന്ന് നെൽകൃഷി പരിപാലനം, പരാഗണം തുടങ്ങിയവയെക്കുറിച്ച് കർഷകനായ സി.പി. അപ്പുക്കുട്ടൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു. പരിപാടികൾക്ക് സീഡ് ക്ലബ് കോഡിനേറ്റർമാരായ ഇ.ജയചന്ദ്രൻ , സി.കെ. ഷീന,സി.കെ.രജീഷ് , വിദ്യാർത്ഥികളായ എമിലിൻ ജോസ് ,അമേയ രവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡോക്ടേഴ്സ് ദിനം ആചരിച്ച് സീഡ് കുട്ടികൾ

30/06/2023

ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആചരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബാലാമണി രാജീവിനെ മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ആദരിച്ചു. ഡോക്ടർ ബാലാമണി രാജീവ് കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ കെ സത്യവതി, വി കെ സജിനി, ടി പി പ്രഭാകരൻ, വി വി അജയകുമാർ, റോബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

നാട്ടിപ്പണികളുമായി കുട്ടിക്കൂട്ടം

28/06/2023


ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി പാടം സന്ദർശിച്ചു ഞാറു പറിക്കലും ഞാറുനടലും നാട്ടിപ്പാട്ടും എല്ലാം സീഡ് ക്ലബ് അംഗങ്ങൾക്ക് നവ്യാനുഭവമായി കടുമേനിയിൽ സിപി അപ്പുക്കുട്ടൻ നായരുടെ പാടത്താണ് വിദ്യാർത്ഥികൾ എത്തിയത് കൃഷി ഓഫീസർ എസ് ഉമ, പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, സീഡ് കോഡിനേറ്റർ സി കെ ഷീന അധ്യാപകരായ ഇ ജയചന്ദ്രൻ, ടി പി പ്രഭാകരൻ, വിവി അജയകുമാർ, സി കെ രതീഷ്, മാത്യു എന്നിവർ പങ്കെടുത്തു.

ലോകസംഗീത ദിനത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ഗായകനെ ആദരിച്ചു.

21/06/2023

ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഗീതദിനത്തിൽ കോമഡി ഉത്സവ് ഫെയിമും വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാവും ,സംഗീത സംവിധായകനും, ഗായകനും ,സംഗീതാ ധ്യാപകനുമായ ശ്രീ കുഞ്ഞികൃഷ്ണൻ കമ്പല്ലൂരിനെ സീനിയർ അസിസ്റ്റൻറ് ശ്രീമതി സത്യവതി ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ മാനേജർ ഇൻ ചാർജ് കെ.കെ വേണുഗോപാൽ ,സീഡ് കോ-ഓർഡിനേറ്റർ ഷീന.സി.കെ, അധ്യാപകരായ രജീഷ്. സി കെ, ജയചന്ദ്രൻ ഇ, റോബിൻ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനാദിനത്തിന് മുന്നോടിയായി വീട്ടിൽ നിന്നും സ്കൂളിലേക്ക് പുസ്തകങ്ങളുമായി ജെ എം യു പി വിദ്യാർത്ഥികൾ

13/06/2023

ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനാ ദിനാചാരണത്തിന് മുന്നോടിയായി 'ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം 'എന്ന പദ്ധതിക്ക് തുടക്കമിട്ടു. ആയിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിലേക്കായി സമർപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ  കെ ദാമോദരൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ ,സീഡ് കോ ഓർഡിനേറ്റർ ഷീന.സി.കെ, രജീഷ് സി.കെ തുടങ്ങിയവർ സംസാരിച്ചു.

പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടിയിലൂടെ ജനശ്രദ്ധയാകർഷിച്ചു.

05/06/2023

ചെറുപുഴ: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചെറുപുഴ ജെ.എം യു പി സ്കൂൾ സീഡ്- പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഘു നാടകം, കൊളാഷ്, പരി സ്ഥിതി ദിന ക്വിസ്, പുഴയോര സംരക്ഷണ പ്രതിജ്ഞ, മാലിന്യ മുക്ത ഭൂമി ഡോക്യുമെൻ്ററി പ്രദർശനം, വിത്ത് കൈമാറ്റം, വീട്ടിലേക്കൊരു വൃക്ഷത്തൈ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി.ചെറുപുഴ ബസ് സ്റ്റാൻ്റിൽ വച്ച് നടത്തിയ 'അതിജീവനം' എന്ന ലഘു നാടകം ജനശ്രദ്ധയാകർഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.സീഡ് കോ-ഓർഡിനേറ്റർ ഷീന സി.കെ.അധ്യാപകരായ രജീഷ് സി.കെ, അജയകുമാർ വി.വി, പ്രഭാകരൻ ടി.പി, റോബിൻ വർഗ്ഗീസ്, ജയചന്ദ്രൻ .ഇ തുടങ്ങിയവർ പ്രസംഗിച്ചു.