ഉള്ളടക്കത്തിലേക്ക് പോവുക

പുളിയപറമ്പ് എച്ച്.എസ്.എസ്. കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ്, സയൻസ് ഭൗതികസൗകര്യങ്ങൾപാർക്ക് എന്നിവയും ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വളരെ സൗകര്യങ്ങൾ ഉള്ള ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, സുവോളജി ലാബ്, ബോട്ടണി ലാബ് എന്നിവയും ഉണ്ട്. വിശാലമായ ഡൈനിങ് റൂം,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം, സ്റ്റേജ്, ഫുട്ബോൾ കോർട്ട് എന്നിവയും  നമ്മുടെ  സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കുമായി എട്ടോളം സ്കൂൾ  ബസ്സുകളുമുണ്ട്. കാന്റീൻ സൗകര്യമുണ്ട്. കൂടാതെ പ്ലസ് ടു കഴിഞ്ഞ് കുട്ടികൾക്ക് ഉപരിപഠനത്തിനായി ആർട്സ് ആൻഡ് സയൻസ് കോളേജുമുണ്ട്.