യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
സ്കൂൾതല പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വാർഡ് മെമ്പർ ആർ ലിജകുമാർ ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചയ്ക്ക് ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും ലഹരി കണ്ടെത്തി നാളത്തെ സമൂഹം കെട്ടിപ്പടുക്കുന്നതിൽ സ്കൂൾ വിദ്യാർഥികൾ പ്രധാന പങ്കു വഹിക്കണമെന്നും നമ്മുടെ നാടിന്റെ ശാപമായി മാറുന്ന രാസ ലഹരി ഉപയോഗവും അതിന്റെ ദോഷങ്ങളും തിരിച്ചറിയണമെന്നും ഉദ്ഘാടന പ്രസംഗകൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷതവഹിച്ചു. റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറും നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും ആയ ശ്രീമതി രാധാമണി മുഖ്യ അതിഥിയായി.എച്ച് എം ഹണികുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ, ശ്രീ രാമഹരി, PTA മെമ്പേഴ്സ് അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും ചേർന്ന് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. സ്കൂളിൽ 2025 -26 അധ്യായന വർഷം പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ്, ബോട്ടിൽ, ബുക്സ്, കുട, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവപ്രമുഖ ഐടി കമ്പനിയായ H&R ബ്ലോക്ക് സംഭാവന. നൽകി. കൂടാതെ നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറുമായ ശ്രീമതി രാധാമണി മാഡം സ്കൂളിലേ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ വകയായി കുട്ടികൾക്ക്, ലഡ്ഡു,പായസം എന്നിവ വിതരണം ചെയ്തു.






പരിസ്ഥിതി ദിനം



ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഓഫീസർ വി വിനോദ് നിർവഹിച്ചു. ശ്രീമതി ഷീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.PTA പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽHMഹണികുമാർ സ്വാഗതമാശംസിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീ പ്രദീപ്കുമാർ, അജികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു.SRG കൺവീനർ ശ്രീമതി ബി രാജിത നന്ദി പ്രകാശിപ്പിച്ചു. പൂർവ അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ഒപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ എന്നിവർ ഉൾപ്പെടെ സ്കൂളിൽ ഫലവൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്, ശലഭോ ദ്യാ നം നിർമ്മാണ ഉദ്ഘാടനം എന്നിവയും നടന്നു.പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ റിസാന ഫാത്തിമ 7A 1ഒന്നാം സ്ഥാനവും ,ഹസ്‌നഫാത്തിമ ,ഹദിയഫാത്തിമ (6A 2)എന്നിവർ രണ്ടാം സ്ഥാനവും ഹന്നാ ഫാത്തിമ 6A 2മൂന്നാം സ്ഥാനവും നേടി




ശലഭോദ്യാനം
June5, പരിസ്ഥിതിദിനാഘോഷത്തോട നുബന്ധിച്ചു ശലഭോദ്യാ നം നിർമാണം ആരംഭിച്ചു.
സ്കൂൾ സൗന്ദര്യ വത്കരണം, ഹരിത ക്യാമ്പസ് എന്നീ ആശയങ്ങളിലൂന്നി ശലഭ ഉദ്യാനം, ജൈവ വൈവിദ്യ ഉദ്യാനം നിർമാണത്തിൽ കുട്ടികൾ പങ്കെടുത്തു


ജൈവ വൈവിധ്യോ ദ്യാനം
June5, പരിസ്ഥിതിദിനാഘോഷത്തോട നുബന്ധിച്ചുജൈവ വൈവിധ്യോ ദ്യാനം നവീകരണവും
ആരംഭിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി, കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ പ്രവേശിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി നടന്ന വിവിധ പ്രവർത്തനങ്ങൾ..
മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ...
സംവാദത്മക ക്ലാസ് നയിച്ചത്എക്സൈസ് ഉദ്യോഗസ്ഥൻ ആയ ശ്രീ. രഞ്ജിത് സർ
റോഡ് സുരക്ഷ
റോഡിലൂടെ സഞ്ചാരം, സ്കൂൾ വാഹനം ഉപയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡ് സുരക്ഷ, റോഡ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട തിരിച്ചറിവുകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ്സ് നയിച്ചത് ശ്രീ ഹണികുമാർ സർ, HM
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വ ശീലങ്ങൾ, ആരോഗ്യം, രോഗ പ്രതിരോധം, ജീവിത രീതി, ജീവിത ശൈലി എന്നീ വിഷയങ്ങളെ കൂട്ടിയിണക്കി മലയടി പ്രാഥമികരോഗ്യ കേന്ദ്രം നഴ്സിംഗ് അസിസ്റ്റന്റ് ശ്രീമതി സിജി ക്ലാസ്സ് എടുത്തു.

ഉണർവ് പദ്ധതി


പൊതുവിദ്യഭ്യാസ വകുപ്പും കേരളാ പോലീസും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഉണർവ് പദ്ധതി യുടെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടന്നു .സിപിഒ ബാദുഷ ക്ലാസ് നയിച്ച

വായന വാരാചരണ സമാപനം


വായന ദിനാചരണവുമായി ബന്ധപെട്ടു നടന്ന പരിപാടികളുടെസമാപനം 26-06-2025 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .VJ സുരേഷ് ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത് പ്രധിനിധി കൾ ഉൾപ്പെടെ യുള്ള യോഗത്തിൽ കവിയും അധ്യാപകനുമായ ശ്രീ .ജയചന്ദ്രൻ സർ മുഖ്യാതിഥി യായി പങ്കെടുക്കുകയും വായനാ ദിന സന്ദേശം നൽകുകയും ചെയ്തു
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം
2025-26 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന രണ്ടു പദ്ധതികളാണ് അക്ഷര മധുരവും,knowledge star എന്ന പ്രതിമാസ ക്വിസ് മത്സര പരിപാടിയും
1.അക്ഷര മധുരം


നിശ്ചിത ഭാഷ ശേഷികൾ ,ഗണിത ശേഷി എന്നിവ ആർജിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കു പിന്തുണ നൽകി മുൻ നിരയിലേയ്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അക്ഷര മധുരം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ശ്രീമതി ശ്രുതി ടീച്ചറാണ് ഇതിനു നേതൃത്വം വഹിക്കുന്നത് .തൊളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്മാൻ ശ്രീ .തൊട്ടുമുക്ക് അൻസാർ പദ്ധതി ഉദ്ഘടാനം ചെയ്തു .ശ്രീമതി ശ്രുതി ടീച്ചർ പദ്ധതി അവതരണം നടത്തി .

2.knowledge stars
കുട്ടികളിലെ പൊതുവിജ്ജ്ഞാനവും .ആനുകാലിക വിഷയങ്ങളിലുള്ള അറിവും വർധിപ്പിച്ചു

വിവിധ മത്സര പരീക്ഷകൾക്ക് അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി യാണ് knowledge stars . ഓരോ ആഴ്ചയും നൽകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോമാസവും ക്വിസ് മത്സരങ്ങൾ നടത്തുകയും വർഷാവസാനം പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന കുട്ടികളെ ടീം ആക്കി മെഗാക്വിസ് നടത്തുകയും ചെയ്യുന്നു .വിജയികൾക് s .അജിത്കുമാർ മെമ്മോറിയൽ ട്രോഫിയും ,ക്യാഷ് അവാർഡും നൽകുന്നു .ശ്രീമതി രജിത ടീച്ചറിനാണ് ചുമതല .തൊളിക്കോട് പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ശ്രീ.ർ.ലിജുകുമാർ പദ്ധതി ഉദ്‌ഘാടനം ചെയ്തു .ശ്രീമതി രാജിതടീച്ചർ പദ്ധതി അവതരണം നടത്തി
ജൂലൈ 4 ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു . ബഷീർ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി "ബഷീറിന്റെ മൊഞ്ചത്തികൾ "എന്ന ഒരു ആഖ്യാന നാടകം ,ബഷീർ കഥാപാത്രങ്ങൾ തിരഞ്ഞു കണ്ടെത്തൽ മത്സരം ,ബഷീർ കൃതി കളുടെ പ്രദർശനം എന്നിവ നടന്നു.
ചാന്ദ്ര ദിനാഘോഷം ജൂലൈ 21



ചാന്ദ്ര ദിനം സ്കൂളിൽ സയൻസ് ക്ലബ്ബിന്റെനേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു .ചാന്ദ്ര ദിന പതിപ്പു തയ്യാറാക്കൽ,ചാന്ദ്രദിന പോസ്റ്റർ നിർമാണം ,റോക്കറ്റ് നിർമാണം,,വീഡിയോ പ്രദർശനം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു






