ഉള്ളടക്കത്തിലേക്ക് പോവുക

മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025

സ്കൂൾ പ്രവേശനോത്സവം 2025

2025 26 അധ്യായനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ രണ്ടിനും രാവിലെ 10 30 ന് സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ബി സൂരജിന്റെ  അധ്യക്ഷതയിൽ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ മോഹൻ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ ഗോപി മോഹനൻ കണ്ണങ്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് മെമ്പർ, ബ്ലോക്ക് മെമ്പർ, പിടിഎ, എം പി ടി എ അംഗങ്ങൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കും മറ്റു കുട്ടികൾക്കും മധുരം വിതരണം ചെയ്തു . കുട്ടികളുടെ കലാപരിപാടികൾ നടത്തി.  സ്റ്റാഫ് സെക്രട്ടറിയുടെ കൃതജ്ഞതക്കു ശേഷം യോഗം 11.30ന് പര്യവസാനിച്ചു. അതിനുശേഷം കുട്ടികൾക്ക് പായസം ഉൾപ്പെടെ  ഉച്ചഭക്ഷണവും നൽകി. മാനേജ്മെന്റ് സ്കൂൾ പിടിഎ സ്കൂൾ ജീവനക്കാർ പഞ്ചായത്ത്  എന്നിവരുടെ സഹകരണത്തോടുകൂടി പ്രവേശനോത്സവം പ്രൗഢഗംഭീരമാക്കാൻ സാധിച്ചു.

പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 പരിസ്ഥിതി ദിനത്തോട നുബന്ധിച്ച്  പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌, സ്കൂൾ മാനേജർ, വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. അതിനുശേഷം  സ്കൂൾ അങ്ക ണ ത്തിൽ വൃക്ഷത്തൈ നട്ട്  മാനേജർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പരിസ്ഥിതി ദിന ക്വിസ്  പോസ്റ്റർ മത്സരം എന്നിവയുണ്ടായിരുന്നു.

ജൂൺ 19 വായന ദിനവും വായന വാരാഘോഷവും

ജൂൺ 19 വായന ദിനവും വായന വാരാഘോഷവുംശ്രീ രാജീവൻ സാർ ( റിട്ടയേർഡ് പ്രിൻസിപ്പൽ മഹാത്മാ ഹയർസെക്കൻഡറി സ്കൂൾ ) ഉദ്ഘാടനം ചെയ്തു. അന്നേദിവസം തന്നെ  വിദ്യാ രംഗം കലാസാഹിത്യവേദി കാഥി കനും ചിത്രകാരനും നാടക കൃത്തുമായ രവിമായാലിൽ ഉദ്ഘാടനം ചെയ്തു. വായനദിന ക്വിസ്,ഉപന്യാസ മത്സരം പുസ്തകാസ്വാദനക്കുറിപ്പ് മത്സരം തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനവും നൽകി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടുകൂടി വ്യത്യസ്തമാക്കാൻ സാധിച്ചു പ്രത്യേക അസംബ്ലി നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സൂംബ  ഡാൻസ്, ലഹരി വിരുദ്ധ സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിച്ചു.  ലഹരിവിരുദ്ധമായി ബന്ധപ്പെട്ട ഒരു ബോർഡ് സ്ഥാപിച്ച് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. ജൂൺ 30ന് സ്പെഷ്യൽ അസംബ്ലി നടത്തി. പേ വിഷ ബാധയെ കുറിച്ച് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ക്ലാസെടുത്തു. കൂടാതെ പേ വിഷബാധ   മുൻ കരുതൽ പ്രതിജ്ഞയും എടുത്തു.

    അന്നേദിവസം തന്നെ  എസ് പി ജി യുടെ ആഭിമുഖ്യത്തിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പിടിഎ എന്നിവരുടെ നേതൃത്വത്തിൽ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂൾ പരിസരങ്ങളിൽ നിന്നും കിട്ടുന്ന ലഘു ഭക്ഷണങ്ങൾ ശീതള പാനീയങ്ങൾ  ജങ്ക് ഫുഡ് എന്നിവ  ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ  കുട്ടികൾ അറിയുന്നതിന് വേണ്ടി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു.

സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു

പിടിഎ പ്രസിഡണ്ട് ശ്രീ പി ബി സൂരജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എച്ച് എം ശ്രീമതി ദീപ മോഹൻ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ ഗോപിമോഹൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ പ്രദീപ് എൻ, വാർഡ് മെമ്പർ ദീപു, എ എം വൈ പ്രസന്നകുമാർ, എക്സൈസ് ഇൻസ്പെക്ടർ രമേശൻ, പോലീസ് ഓഫീസർ രാഹുൽ പി ആർ, ആശ എ. എസ്, അഞ്ജലി കൃഷ്ണ, സിന്ധു എ, വിനോദ് കുമാർ സി ബി  എന്നിവർ പ്രസംഗിച്ചു.


ടീൻസ് ക്ലബ്


മഹാത്മാ ഗേൾസ് സ്കൂളിൽ ടീൻസ് ക്ലബ് രൂപീകരിച്ചു. പ്രധാന അധ്യാപിക അധ്യക്ഷയായും നോഡൽ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ,എസ് ആർ ജി കൺവീനർ, പി ടി എ പ്രസിഡൻ്റ്,സ്കൂൾ ലീഡർ എന്നിവർ അംഗങ്ങളുമായുള്ള സ്കൂൾ സമിതി രൂപീകരിച്ചു. 2025 ഓഗസ്റ്റ് 13ന്  ക്ലബ്ബിൻറെ ഉദ്ഘാടനം മഹാത്മ സ്കൂൾസ് മാനേജർ നിർവഹിച്ചു പിടിഎ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം സ്വാഗതം ആശംസിച്ചു. സ്കൂൾ ലീഡർ ആശംസകൾ അറിയിച്ചു. നോടൽ ടീച്ചർ പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് ശ്രീ ജയകുമാർ പി പി എസ് ഐ ഓഫ് പോലീസ് (ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് റെക്കോർഡ് ബ്യൂറോ) സൈബർ സുരക്ഷയെ കുറിച്ച് ക്ലാസ് എടുത്തു.

ഓണാഘോഷം

ശാസ്ത്രമേള

സ്കൂൾ കലോത്സവം 2025

18 /9 2025 യൂത്ത് ഫെസ്റ്റിവൽ നടന്നു. പിടിഎ പ്രസിഡൻറ് അധ്യക്ഷ സ്ഥാനം വഹിച്ചു എച്ച് എമ് സ്വാഗതം ആശംസിച്ചു. കായംകുളം എംഎസ്എം കോളേജ് പ്രൊഫസർ ഹർഷ വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർ ആശംസ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ലിറ്റിൽ ലിറ്റിൽ കൈറ്റ്സ്,  ഏകദിന ക്യാമ്പ്

24 /9 /25 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടന്നു

26 /9 /2025 ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായുള്ള കൗൺസിലിംഗ് ക്ലാസ് നടന്നു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ബിന്ദു ബി ക്ലാസ് എടുത്തു.

4/11/25

മലയാള ദിനാഘോഷം നടത്തി.Dr.Murari Shambu(Diet faculty) ഉദ്ഘാടനം നിർവ്വഹിച്ചു.Pta Pres.,School Manager,MPta Pre.,Ward Member സന്നിഹിതരായിരുന്നു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

3/12/25

ലോക ഭിന്നശേഷി ദിനം. Special Assembly നടത്തി.

5/12/25

E cube English class at Kalarickal Govt.UPS

6/1/26

ദേശീയ വിരവിമുക്ത ദിനം ഉദ്ഘാടനം സ്കൂളിൽ വെച്ചു നടന്നു.Chennitha PHC ൽ നിന്നും HI,JHI തുടങ്ങിയവർ കുട്ടികൾക്ക് വിരഗുളിക വിതരണം ചെയ്തു

14/1/26

Lions club&BRC Mavelikara സംയുക്താഭിമുഖ്യത്തിൽEye micro surgery & laser centre സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും സൗജന്യ കണ്ണട വിതരണവും നടന്നു