ജി എച്ച് എസ്സ് ശ്രീപുരം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13044 |
| യൂണിറ്റ് നമ്പർ | LK/2019/13044 |
| ബാച്ച് | 2024 - 27 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Kannur |
| വിദ്യാഭ്യാസ ജില്ല | Taliparamba |
| ഉപജില്ല | Taliparamba North |
| ലീഡർ | Adidev |
| ഡെപ്യൂട്ടി ലീഡർ | Daina Mary Denzil |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy Titus |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajana Xaviour |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 13044 |
Little Kites School Camp - Phase1
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 28 നു മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യേണ്ടതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഡോക്യൂമെന്റഷൻ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും ഈ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മനസ്സിലായി. ആലക്കോട് എൻ എസ് എസ് എച്ച് എസ് എസ് ലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ഹരികൃഷ്ണൻ എ ആർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 2024 - 27 ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
-
Little Kites Camp
-
Little Kites Camp
-
Little Kites Camp Phase 1
പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഉദയഗിരി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവദിനത്തിലെ ഡിജിറ്റൽ സഹായങ്ങൾ ചെയ്യുകയുണ്ടായി
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
School Documentation

മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 = 26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷനുവേണ്ടി 2024 - 27 ബാച്ചിലെ കുട്ടികളെ ചുമതലപ്പെടുത്തി. എല്ലാ ദിനാചരണങ്ങളുടെയും സ്കൂൾ തല പ്രവർത്തനങ്ങളുടെയും ചിട്ടയായ ഡോക്യൂമെന്റഷൻ കുട്ടികൾ ചെയ്ത് വരുന്നു.
യോഗ ദിനാചരണം
2025 - 26 അധ്യയന വർഷത്തെ യോഗ ദിനാചരണം ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ യോഗ ദിനത്തോടനുബന്ധിച്ച് "Let's do yoga together" എന്ന പേരിൽ ഒരു ലഘു വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു
ബഷീർ ദിനാചരണം

2025 - 26 അധ്യയന വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബഷീർ ദിനസന്ദേശത്തെ തുടർന്ന് ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ കാരിക്കേച്ചർ മത്സരവും പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി. സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "ബഷിർ" എന്നൊരു ഡോക്യുമെന്ററി പ്രദർശനവും നടത്തപ്പെട്ടു.