എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പരിസ്ഥിതി ക്ലബ്ബ്/2025-26
പരിസ്ഥിതി ദിനാചരണം
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. 10C ക്ലാസിലെ കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ പത്രവാർത്ത വായിക്കുകയും പരിസ്ഥിതിദിന പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായ ജോൺപോൾ കാവ്യാലാപനം നടത്തുകയും ആൽബർട്ട് ജീമോൻ ജോർജ് പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ കൊയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. അവധിക്കാല പ്രവർത്തനങ്ങളായ പത്രവാർത്ത, ഡിക്ഷണറി, ഡയറി എന്നിവ തയ്യാറാക്കിയവർക്ക് സി.മെറിൻ സി.എം.സി സമ്മാനങ്ങൾ നൽകി. നവാഗതരായ സി.ജെറിൻ, ഫെമിന എന്നീ അധ്യാപകരെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം നടത്തി. അസംബ്ലിക്ക് ശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോണി ജോർജ് ഇതിന് നേതൃത്വം നൽകി. തുടർന്ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സോഷ്യൽ സയൻസ് അദ്ധ്യാപിക സുനിത ജേക്കബിന്റെയും സയൻസ് അധ്യാപികയായ സി. ജെറിന്റെയും നേതൃത്വത്തിൽ ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഫോട്ടോ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്നു
-
സ്കൂൾ കൊയർ
-
പോസ്റ്റർ പ്രദർശനം
-
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നടുന്നു
-
ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം
-
Scout & Guide
-
SPC
മൈക്രോസ്കോപ്പ് നിരീക്ഷണം
അഞ്ചാം ക്ലാസിലെ 'ഒറ്റയല്ലൊരു ജീവിയും'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഇലകളിലെ വാതക വിനിമയം നടക്കുന്നത് കുട്ടികളെ പരിചയപ്പെടുത്തി .തുടർന്ന് ശാസ്ത്ര ലാബിൽ വച്ച് മൈക്രോസ്കോപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലൂടെ സ്റ്റോമാറ്റ കാണിച്ചു കൊടുക്കുകയും ചെയ്തു .ചേമ്പിലയുടെ നേർത്ത പാളി സ്ലൈഡിൽ വച്ച് മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തത്. തുടർന്ന് മൈക്രോസ്കോപ്പിലൂടെ ഇലയുടെ പാളി നിരീക്ഷിച്ച് ശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തി.