ഗവ. എച്ച് എസ് കുപ്പാടി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
2025 SSLC പരീക്ഷയിൽ 100% വിജയം

SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയവുമായി കുപ്പാടി. 2024-25 അധ്യയനവർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ തുടർച്ചയായി 100 % വിജയം കൈവരിച്ച് കുപ്പാടിസ്കൂൾ മുന്നേറി. 100% ത്തിന് പുറമെ മികച്ച ഗ്രേഡുകളും മുൻവർഷത്തേത് പോലെ ആവർത്തിച്ചു.പരീക്ഷ എഴുതി കുട്ടികളിൽ 7 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഉം 3 കുട്ടികൾക്ക് ഒൻപത് A+ ഉം 3 പേർക്ക് 8 A+ ഉം ലഭിച്ചു. 7A+ ഓടേ ഗോത്രവിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.ബത്തേരി മുനിസിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും ഇത്തവണ100% കരസ്ഥമാക്കി
പ്രവേശനേത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. കുപ്പാടിയിലെ പ്രവേശനേത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. ലത്തീഫിന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിപ്പാലിറ്റി വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും ഡിവിഷൻ കൗൺസിലറുമായ ശ്രീമതി ലീഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.


പരിസ്ഥിതി ദിനം
ജിഎച്ച്എസ് കുപ്പാടിയിലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ടു കൊണ്ട് സുൽത്താൻ ബത്തേരി മുനിസിപ്പാലിപ്പാലിറ്റി വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും ഡിവിഷൻ കൗൺസിലറുമായ ശ്രീമതി ലീഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വായനദിനം
ജി.എച്ച്.എസ് കുപ്പാടിയിലെ വായനദിനം ഹെഡ്മിസ്ട്രസ് റീത്ത ടീച്ചർ ഉദ്ഘാടനം ചെയ്തു.
വായനാദിനവുമായി ബന്ധപ്പെട്ടു നടത്താൻ തീരുമാനിച്ച പ്രവർത്തനങ്ങൾ സ്കൂളിലെ മലയാളം അദ്ധ്യാപികയും വിദ്യാരംഗം കലാസാഹ്യത്യ വേദി കൺവീനറുമായ അനിത ടീച്ചർ അവതരിപ്പിച്ചു

വായനദിനവുമായി ബന്ധപ്പെട്ട് June 19 മുതൽ 25 വരെ നടത്തുന്ന പരിപാടികൾ
* June 19 -
* രാവിലെ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ
* വായനദിന സന്ദേശം - HM
* LP, UP,HS വിഭാഗങ്ങളിൽ നിന്നുള്ള പരിപാടികൾ
*പോസ്റ്റർ നിർമ്മാണം , പതിപ്പ് നിർമ്മാണം
*June 20-വായനദിന മുദ്രാവാക്യനിർമ്മാണം ( Eng/Mal/Hindi )
വായന മത്സരം [Eng/ Hindi/ma]
*June 23 - വായനദിന പരിപാടികളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം
*June 24 - വായന ദിന ക്വിസ് ക്ലാസ് തലം
* June 25 - വായന ദിന ക്വിസ് സ്ക്കൂൾ തലം
മലയാളിയെ വായിക്കാൻ പഠിപ്പിച്ച ശ്രീ പി.എം. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൂൺ 19 ന് വായനാദിനാഘോഷം ഗവ. ഹൈസ്ക്കൂൾ കുപ്പാടിയിൽ ആഘോഷിച്ചു. കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആഘോഷിക്കുന്ന ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 19 ന് പ്രത്യേക അസംബ്ലിയോടുകൂടി വായനാദിന പരിപാടികൾ തുടങ്ങി. വിദ്യാരംഗം കൺവീനർ അനിത പി ആർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എൽ പി, യൂ പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കവിതാലാപനം, പ്രസംഗം, പുസ്തകപരിചയം എന്നിവ അവതരിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർത്ഥിയായ അമിത് ദാസിന് സമ്മാനം നൽകി. ജൂൺ 23 തിങ്കളാഴ്ച്ച 2 മണിക്ക് വായനവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്‌ഘാടനം ശ്രീമതി കസ്‌തൂരി ഭായി ടീച്ചർ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി റീത്ത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ, എം. പി.ടി.എ പ്രസിഡന്റ് ശ്രീമതി സന്ധ്യ എന്നിവർ സന്നിഹിതരായിരുന്നു. അന്നേദിവസം എൽ പി, യൂ പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ നാടകമടക്കമുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.



NDRF മോക്ക് ഡ്രിൽ നടത്തി
NDRF Arakkonam സെന്ററിലെ എട്ട് ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെ സംഘം ജൂൺ 30ന് കുപ്പാടി ഗവ. ഹൈസ്‌ക്കൂളിലെത്തി 8, 9 ക്‌ളാസ്സിലെ കുട്ടികൾക്ക് പ്രത്യേക ക്‌ളാസ് നടത്തി. ഭൂകമ്പം, വെള്ളത്തിൽ വീണുള്ള അപകടങ്ങൾ, തൊണ്ടയിൽ സാധനം കുടുങ്ങൽ, മറ്റ് അപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളുടെ പരിശീലനം മോക്ക് ഡ്രില്ലിലൂടെ കുട്ടികൾക്ക് നൽകി. 68 കുട്ടികൾക്ക് പുറമെ അധ്യാപകരും ക്‌ളാസ്സിൽ പങ്കുചേർന്നു. NDRF inspector Mr പ്രദീഷ് നേതൃത്വം നൽകി. Mr സുജിത് ക്‌ളാസ്സുകൾ നയിച്ചു.


വിജയോത്സവം ആഘോഷിച്ചു

2024-25 അധ്യയന വർഷത്തെ എസ്.എസ് എൽസി LSS ,USS , NMMSപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ 4-7-25 വെള്ളിയാഴ്ച അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ HM ശ്രീമതി. റീത്താമ്മ ജോർജ്ജ് സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ. ലത്തീഫ് അധ്യക്ഷനായ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. എൽസിപൗലോസ് ഉദ്ഘാടനം ചെയ്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ടോം ജോസ് , ഡിവിഷൻ കൗൺസിലർമാരായ ശ്രീ.രാധാകൃഷ്ണൻ, ശ്രീമതി.ഷാമില ജുനൈദ്, ശ്രീമതി.സുമതി ചേച്ചി, ശ്രീമതി.ഷീബ ചാക്കോ , ശ്രീമതി. സാലി പൗലോസ്, MPTA പ്രസിഡന്റ് ശ്രീമതി. സന്ധ്യ,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ദിവ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.