സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി പ്രശ്നങ്ങൾ ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ബൗദ്ധികമായ സഹചാരിങ്ങളിലുള്ള വികസനമാണ് മാനവികപുരഗതി എന്നാ സമവാക്യമാണ് ഇതിനു കാരണം. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപിന് തന്നെ ബിശിനിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നം പരിഹാരമാര്ഗങ്ങൾ കണ്ടത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമിക കടമയുടെ ഭാഗമാണ്. ആഗോളതാപനവും പരിസ്ഥിതി അസംതുലനവും വളരെ വര്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്. ഇവിടെയാണ് നാം ഉണർന്ന് ചിന്ദികേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർഗ്ഗണം ചെയ്യാൻ ശീലിക്കണം. അതിനായി പല പല മാർഗ്ഗങ്ങൾ ചെയ്യണ്ടതായുണ്ട്. മസ്‌തകമുയർത്തി എഴുനേൽറ്റ് നിൽക്കുന്ന മലനിരകളും കാല പ്രമാണത്തിൽ കുടമാറ്റം നടത്തുന്ന മരങ്ങളും, തെങ്ങും,മാവും, ഇവ എല്ലാം സ്‌നേഹിച്ചു ജിവിച് നമ്മുടെ മണ്ണ് കള്ള പണക്കാരന് തീറെഴുതി കട്ടിടങ്ങളുട ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി കേരളത്തിന്റെ തനത് പരിസ്ഥിതിക്ക് ഒരുപാട് ബിഷിണി ഉയർത്തുന്നുണ്ട്. പരിസ്ഥിതി വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമ്മുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകത്തടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |