കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ/2025-26
അയ്യോ എംഡി അമ്മേ' ഏക പാത്ര നാടകം അരങ്ങേറി
2025 ജൂൺ 25
കെ.എം.എച്ച്.എസ് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച അയ്യോ എംഡി അമ്മേ എന്ന ഏക പാത്ര നാടകം കുട്ടികളിൽ പുതിയ അനുഭവമായി.
സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
2025 ജൂൺ 25 കെഎംഎച്ച് ഹയർ സെക്കൻ ഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടിക ളോടെ ആചരിച്ചു. പ് ന് പരപ്പനങ്ങാടി റേഞ്ച് അസി സ്റ്റൻ്റ് എക്സൈസ് ഇൻസ്പ ക്ടർ ടി.ദിനേശ് ഉദ്ഘാടനം ചെയ്തു. കുറ്റൂർ നോർത്ത് കെ.എം. എച്ച്. എസ്.എസിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
പരപ്പനങ്ങാടി റെയ്ഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ടി.ദിനേശ് തൻ്റെ അനുഭവങ്ങളിലൂടെ ആനുകാലിക പ്രസക്തമായ് കുട്ടികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തിക്കൊണ്ട് ഡ്രഗ് അവയർനെസ്സ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, എൻ സി സി, വിമുക്തി വിദ്യാർത്ഥികൾ പങ്കെടുത്തു.
കൂടാതെ, സുംബ ഇൻ്റർനാഷണൽ ലൈസൻസ്ഡ് പരിശീലകരായ സെൻ സ്നേഹ, സെൻ രശ്മി എന്നിവരുടെ സുംബ ഫിറ്റ്നസ്സ് പ്രോഗ്രാമിലുടെ കുട്ടികൾക്ക് മാസികവും ശാരീരികവുമായ് ഊർജ്ജസ്വലത നേടാനുമായി.
നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച "അയ്യോ എംഡി അമ്മേ" എന്ന ഏകപാത്ര നാടകം കുട്ടികളിൽ നവ്യാനുഭവമായി.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
https://youtube.com/shorts/GWrTm4xDBC4?si=VefQfZv1l6mYPSN7
2025-26 അധ്യായന വർഷത്തെ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു .
സ്‌കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, യു പി റെപ്രെസെന്റിറ്റീവ് , എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരാർത്ഥികൾ
മത്സരിച്ചത് . തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും വിജയികളായ സ്ഥാനാർത്ഥികളെ അനുമോദിക്കുകയും ചെയ്‌തു .
2025-26 വർഷത്തെ സ്‌കൂൾ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു .


