ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2025-26
ഫീൽഡ് വിസിറ്റ് - ടിങ്കറിങ് ലാബ്

റോബോട്ടിക്സ് ക്ലാസും പഠനവും കഴിഞ്ഞപ്പോൾ കുട്ടികളുടെ സാങ്കേതിക അറിവ് മെച്ചപ്പെടുത്താനായി അവരെ ടിങ്കറിങ് ലാബ് കാണിക്കാൻ തീരുമാനിച്ചു. സ്ഥലപരിമിതി കാരണം സ്കൂളിൽ ടിങ്കറിങ് ലാബില്ലാത്തതിനാൽ സമീപത്ത് എവിടെയാണ് സൗകര്യപ്രമെന്ന് അന്വേഷിച്ചപ്പോൾ കാട്ടാക്കട പ്ലാവൂർ സ്കൂളിലും കാട്ടാക്കട പി ആർ വില്യം സ്കൂളിലും ഉണ്ടെന്ന് അറിയുകയും പി ആർ വില്യം അടുത്തായതിനാൽ ആ സ്കൂളിൽ അന്വേഷിച്ച് അനുവാദം വാങ്ങി 2026 ജനുവരി 10 ന് ഫീൽഡ് വിസിറ്റ് പോകുകയും ചെയ്തു.ദൂരദർശിനിയും ത്രീഡി പ്രിന്ററും ഡ്രോണും വിവിധതരം സെൻസറുകളും ഉപകരണങ്ങളും കുട്ടികളുടെ കൗതുകത്തെ ഉണർത്തി.എല്ലാവരും ഫീൽഡ് ട്രിപ്പ് ആസ്വദിച്ചു. മാത്രമല്ല ഫീൽഡ് ട്രിപ്പ് ഉപകാരപ്രദമാണെന്ന് കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചറും എൻസിസി എ എൻ ഒ രാകേഷ് സാറുമാണ് കുട്ടികളെ കൊണ്ട് പോയത്.
ക്രിസ്തുമസ് ആഘോഷം2025

2025 ഡിസംബർ 24 ന് ആഘോഷപൂർമായ ക്രിസ്തുമസ് സമ്മേളനം നടന്നു.അധ്യാപകരും കുട്ടികളും ഉത്സാഹത്തോടെ വെള്ളയും ചുവപ്പും വസ്ത്രങ്ങളിഞ്ഞു വന്നു.ക്ലാസുകൾ അലങ്കരിക്കുകയും കുട്ടികൾ കേക്ക് മുറിച്ച് ക്ലാസ് ടീച്ചറോടൊപ്പവും ഹെഡ്മിസ്ട്രസിനൊപ്പവും ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു.പുൽക്കൂടുകളൊരുക്കുകയും വിവിധകലാമത്സരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.സന്ധ്യ ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി.കുട്ടികൾ കരോൾ നടത്തുകയും ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുക വഴി മതേതരത്വ സന്ദേശം കുട്ടികളിലെത്തുകയും ചെയ്തു.
ലോക വനിതാദിനം

2025 നവംബർ 26 ലോക വനിതാദിനം നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി തുടർന്ന് കുട്ടികൾവിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി അടുത്തുള്ള ഏതാനും വീടുകളിൽ നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു അവർക്ക് അവരുടെ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കി മാത്രമല്ല അവർ അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികൾക്കും വനിതകൾക്കും ക്ലാസ് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ച് കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു
ഭരണഘടന ദിനം

2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖം ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ ബോധവൽക്കരണം നടത്തി പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു മാത്രമല്ല കോൺഗ്രസ് സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി
ജില്ലാപഞ്ചായത്ത് തിളക്കം

2024-2025 എസ്.എസ്.എൽ.സി ബാച്ചിന്റെ നൂറുശതമാനം വിജയത്തിന്റെ അംഗീകാരമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എല്ലാ വർഷവും നടപ്പിലാക്കിവരുന്ന ആദരവ് ഇത്തവണയും അഭിമാനപൂർവം കൈപ്പറ്റാൻ വീരണകാവ് സ്കൂളിന് സാധിച്ചു.2025 ഒക്ടോബർ 27 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ നൂറുശതമാനം വിജയം നേടിയതിന്റെ ആദരവ് മൊമന്റോയായി സ്കൂളിന്റെ പ്രതിനിധികൾ ഏറ്റുവാങ്ങി.ലൈബ്രേറിയൻ റെൻഷിയും ഫിസിക്സ് അധ്യാപകനായ ഡീഗാൾ സാറും പിടിഎ പ്രസിഡന്റ് അരുൺകുമാർ സാറും ചേർന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള മൊമന്റോയും പ്രസ്തുതമീറ്റിംഗിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം നിലനിർത്തുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചു.
ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025

കാട്ടാക്കട സബ്ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.
പഠനപിന്തുണ ക്ലാസ് SSLC
നവംബർ ഒന്നു മുതൽ പത്താം ക്ലാസിന് പഠനപിന്തുണാ ക്ലാസ് ആരംഭിച്ചു.
ഗാന്ധിയൻ സ്കൂൾ-ഗാന്ധിജയന്തി ആഘോഷം2025

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന മീറ്റിംഗിൽ ഹെഡ്മിസ്ട്രസ് സന്ദേശം പറഞ്ഞു.പിന്നീട് കൺവീനർ സിന്ധുടീച്ചറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും തിരികൊളുത്തിയുള്ള ഉദ്ഘാടനവും നടത്തി.
ചിലങ്ക-സ്കൂൾ കലോത്സവം2025

2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
റോബോട്ടിക്സ് ഫെസ്റ്റ് 2025

റോബോട്ടിക്സ് ഫെസ്റ്റ് സ്കൂളിലെ സീനിയർ ക്ലർക്കും ഐ ടി സോഫ്റ്റ്വെയർ എഞ്ചിനീയറുമായ നന്ദു ഉദ്ഘാടനം ചെയ്തു. സ്വതന്ത്രസോഫ്റ്റ്വെയർ ദിനാചരണവും വാരാചരണവും വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാധാന്യത്തോടെ ആചരിച്ചു.വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രസോഫ്റ്റ്വെയർ എന്ന സമത്വത്തിന്റെ ആശയം കുട്ടികൾ വിവിധ മേഖലകളിൽ വ്യക്തിപരമായും കൂട്ടായും നൽകി.സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെന്ന് വ്യക്തികളോടും കൂട്ടായ്മകളോടും സംവദിച്ചും ആശയം പങ്കുവച്ചും കുട്ടികൾ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പ്രാധാന്യം പകർന്നു നൽകി.റോബോട്ടിക്സ് ഫെസ്റ്റ് രണ്ടാം ഘട്ടം കമ്പ്യൂട്ടർ ലാബിൽ വച്ച് ഒക്ടോബർ എട്ടാം തീയതി നടത്തി.ആദ്യ ഘട്ടം സോഫ്റ്റ്വെയർ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 ന് ആണ് ചെറിയതോതിൽ നടത്തിയത്.കലോത്സവവും മഴ അവധിയും കാരണം ഫെസ്റ്റ് രണ്ടാം ഘട്ടം നടത്താൻ തീരുമാനിച്ചപ്രകാരമാണ് നടത്തിയത്.കുട്ടികൾ ആത്മാർത്ഥമായി പങ്കെടുത്തു. സ്കൂളിൽ ലഭ്യമായ സെൻസറുകളും അർഡുനോകളും സെർവോ മോട്ടോറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് പഠിച്ച അറിവിൽ നിന്നും പരിശീലനത്തിലൂടെ ആർജിച്ചവയും ചേർത്ത് കുട്ടികൾ അനിമൽ ഡിക്ടക്ടർ,ആൽക്കഹോൾ ഡിക്ടക്ടർ,കാർട്ടൂൺ ക്ലാസിഫൈയർ,ആക്ഷൻ ടു ആൽഫബെറ്റ്,ആട്ടോമാറ്റിക് ഡോർ തുടങ്ങിയവ അവതരിപ്പിച്ചു.
ഹിരോഷിമ ദിനം
പ്രൈമറി സ്തൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ എടുക്കുകയും ഹിരോഷിമാദിനം സന്ദേശം പകരുകയും ചെയ്തു.
YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം


എസ് എസ് കെ കെ-ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണവും പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്. വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.കാട്ടാക്കട ബി ആർ സി യ്ക്ക് ടോപ്പ് ടെണ്ണിൽ രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ ചടങ്ങിൽ ഹെഡ് ഓഫ് ലേണിംഗ് & സ്കിൽസ് മേധാവി ഡോ:മനോജ് എ എസ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഓഫ് എസ് എസ് കെ -ഡോ: നജീബ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ: ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.വൈ ഐ പി6.0, 7.0 യിലെ മികച്ച ആദ്യ 10 സ്കൂളുകൾക്കും, കോളേജുകൾക്കും, ആദ്യ 10 ഫെസിലിറ്റേറ്റർമാർക്കും, ആദ്യ 5-ബി ആർ സി-കൾക്കും അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകി ജില്ലാ കളക്ടർ ആദരിച്ചു.ഇതിലാണ് വീരണകാവ് സ്കൂൾ മൂന്നാം സ്ഥാനത്തും ഫെസിലിറ്റേറ്റർ ലിസി ടീച്ചർ രണ്ടാം സ്ഥാനത്തും എത്തിയത്.
വായനയിലെ ലഹരി 2025
വായനയാണ് ലഹരി എന്ന സന്ദേശം പകർന്ന് കൊണ്ട് ആര്യനാട് എക്സൈസ് ഓഫീസേഴ്സ് യു പി കുട്ടികൾക്ക് ക്ലാസ് എടുത്തു.മുതിർന്ന കുട്ടികൾ കാണിക്കുന്ന അനാവശ്യകാര്യങ്ങൾ പഠിക്കാതിരിക്കാനും ഏതുവേണം ഏത് വേണ്ടയെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകാനും ഉതകുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തത്.
വായനയ്ക്കായ് പത്രം
വീരണകാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ എട്ടിന് ബഹു.എം എൽ എ സ്റ്റീഫൻ സാർ നടത്തുകയുണ്ടായി. വീരണകാവ് ബാങ്കിന്റെ എല്ലാ ബോർഡ് അംഗങ്ങളും സന്നിഹിതരായിരുന്നു.
ബഷീർ അനുസ്മരണം 2025
ലഹരിവിരുദ്ധദിനാചരണം2025

2025 ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണത്തിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും പ്രസിഡൻറ് അരുൺകുമാർ സാർ സന്ദേശം നൽകുകയും പ്രിൻസിപ്പൽ രൂപ ടീച്ചറും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സൈസ് വിഭാഗത്തിൽ നിന്നും കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി .കുട്ടികളുടെ, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന നൃത്തം ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2025

സ്കൂളിന്റെ പുരോഗമനത്തിന്റെ മുഖമുദ്രയായ ലിറ്റിൽ കൈറ്റ്സിന്റെ 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 തീയതി നടന്നു. എട്ടാം ക്ലാസിൽ ഉള്ള കുട്ടികൾക്കാണ് അവസരം ലഭിക്കുക.കൈറ്റ്സിലേക്കുള്ള അപേക്ഷ ആദ്യം കുട്ടികളിൽ നിന്നും വാങ്ങുന്നു .തുടർന്ന് അവർക്ക് വേണ്ട പരിശീലനം നൽകുകയും പരീക്ഷയിലൂടെ സെലക്ട് ചെയ്യുകയും ചെയ്യുന്നു.പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളും സമയബന്ധിതമായി പരീക്ഷ തീർക്കേണ്ടതിന്റെ ആവശ്യകതയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് ഇൻവിജിലേറ്റേഴ്സ് ആയ ലിസി ടീച്ചർ,സുരജ ടീച്ചർ,നിമ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടന്നു. അതിനു വേണ്ട ലാബ് ഒരുക്കുകയും മറ്റു കാര്യങ്ങളുടെ സഹായത്തിനും സീനിയർ മെമ്പേഴ്സും ഉണ്ടായിരുന്നു.
ലഹരി വിരുദ്ധദിനം2025
2025 ജൂൺ 26 ന് ലോകലഹരിവിരുദ്ധദിനം പിടിഎ പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷനായ മീറ്റിംഗിൽ സന്ധ്യ ടീച്ചർ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി.ലഹരിവിരുദ്ധ റാലി,സൂംബ (ലഘു വ്യായാമം) ,ഫ്ലാഷ് മോബ് എന്നിവയിലൂടെ ലഹരിയെന്ന വിപത്തിനെ കുറിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കാൻ കഴിഞ്ഞു.ലഹരിവിരുദ്ധ പ്രതിജ്ഞ പ്ലസ് വൺ വിദ്യാർത്ഥിനിയായ വൃശ്ചിക ചൊല്ലിക്കൊടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
കൈറ്റ് മെന്റർ ഇന്ററാക്ഷൻ2025

സ്കൂളിലെ കൈറ്റ് മെന്റർമാരായ ലിസി ടീച്ചറും സുരജ ടീച്ചറും ലിറ്റിൽ കൈറ്റ്സ് പെരുംമ്പഴുതൂർ സ്കൂളിൽ വച്ചു നടന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല ലിറ്റിൽകൈറ്റ്സ് ശില്പശാലയിൽ പങ്കെടുത്തു.2025 ജൂൺ 21 ന് നടന്ന ശില്പശാലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തുകയും എ ഗ്രേഡ് ലഭിച്ച സ്കൂളുകളെ അഭിനന്ദിക്കുകയും ചെയ്തു.നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ എ ഗ്രേഡ് ലഭിച്ച ചുരുക്കം സ്കൂളുകളിലെ മികച്ച ഒരു യൂണിറ്റാണെന്നതിൽ നമുക്ക് അഭിമാനിക്കാം.മാത്രമല്ല രണ്ട് മെന്റർമാരും വളരെ ഊർജ്ജ്വസ്വലമായി ചർച്ചകളിൽ പങ്കെടുക്കുയും ക്രിയാത്മകമായ നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.കൈറ്റ് സി ഇ ഒ അൻവർ സാദത്ത് സാറുമായുള്ള ഇന്ററാക്ഷനിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും നെയ്യാറ്റിൻകരയെ പ്രതിനിധീകരിച്ച് ലിസി ടീച്ചർ ഭിന്നശേഷി കുട്ടികളുടെ അഭിരുചി പരീക്ഷപങ്കാളിത്തത്തിൽ വേണ്ട പിന്തുണയെകുറിച്ച് അവതരിപ്പിച്ചു.
വായനാദിനാചരണം2025

2025 ജൂൺ 19 കെ എം പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം വിരണകാവ് സ്കൂളിൽ സമുചിതമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും ആചരണങ്ങളും ഉണ്ടായിരുന്നു. വായനാവാരം അന്നേദിവസം ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുകയും പുസ്തക പരിചയം നടത്തുകയും പുസ്തക വായനയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്തു. മലയാള അധ്യാപകരായ രാജേഷ് സുരജഎന്നിവരുടെ നേതൃത്വത്തിലാണ് വായനാദിനം ആഘോഷിച്ചത്. വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ വായനയുടെ ലോകത്തേക്ക് തങ്ങൾ സജീവമായി പോകുമെന്ന് പ്രതിജ്ഞയെടുത്തു. വായനയാകണം ലഹരി എന്നും ഉപേക്ഷിക്കണമെന്നും സന്ദേശം നൽകിയ ശിവകുമാർ കുട്ടികളോട് ആവശ്യപ്പെട്ടു. സന്ധ്യ ടീച്ചർ സന്ദേശം നൽകി.തുടർന്ന് വായനദിന റാലി സമുചിതമായി നടത്തി വായനയുടെ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിച്ചു.
പുതിയ ഓഫീസ് റൂം ഉദ്ഘാടനം
2025 ജൂൺ 18 ന് പുതിയ ഓഫീസ് റൂം ഉദ്ഘാടനം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.വളരെക്കാലമായുള്ള പരിശ്രമമായിട്ടാണ് ഇത്രയും നല്ലൊരു ഓഫീസ് റൂം ലഭിച്ചത്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ ഓഫീസ് റൂംം പണികഴിച്ചത്.
NCC എൻറോൾമെന്റ് 2025

2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള എൻ സി സി എൻറോൾമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടന്നു.എ എൻ ഒ രാകേഷ് സാറിന്റെ നേതൃത്വത്തിൽ സൈനികരുടെ ടെസ്റ്റ് പാസായ കുട്ടികൾക്കാണ് സെലക്ഷൻ ലഭിക്കുക.53 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.
പരിസ്ഥിതിദിനാചരണം
ഈ പരിസ്ഥിതിദിനത്തിൽ സ്കൂളിന്റെ ചുറ്റുപാടുകൾക്കും മണ്ണിനും അനുയോജ്യമായ അപകടകരമായ രീതീയിൽ വളരാൻ സാധ്യതയില്ലാത്ത മരങ്ങൾ വച്ചു പിടിക്കാൻ തീരുമാനിച്ചു.അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ നിലവിലെ മരങ്ങൾ മുറിക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കുകയും സ്കൂളിൽ ഇനി മരങ്ങൾ കടപുഴകി വീഴാത്തവിധത്തിൽ ശ്രദ്ധയോടെ മരങ്ങൾ അനുയോജ്യമായ തരത്തിൽ വളർത്തേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
ജൻഡർ ന്യൂട്രൽ സമീപനം
ഈ വർഷം സ്കൂൾ ജൻഡർ ന്യൂട്രൽ സമീപനത്തോടെ സമത്വത്തിന്റെ പുതിയ അധ്യായം തുറന്നുകൊണ്ട് വലിയ മാറ്റത്തിന് വഴിതെളിച്ചു.എല്ലാ കുട്ടികളുടെയും യൂണിഫോം ജൻഡർ ന്യൂട്രൽ ആക്കിമാറ്റികൊണ്ട് സ്കൂൾ പുതിയ യൂണിഫോം നടപ്പിലാക്കി.ചെക്ക് ഷർട്ടും ആഷ് കളർ പാന്റുമാണ് പുതിയ യൂണിപോം.
സ്കൂൾ സംരക്ഷണ സമിതി ഉദ്ഘാടനം2025

2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കാട്ടാക്കട എസ് ഐ മനോജ് സാർ ഉദ്ഘാടനം ചെയ്തു.ജൂൺമാസം പത്താം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപകർ,രക്ഷാകർത്താക്കൾ,ഓട്ടോറിക്ഷാക്കാർ,സമീപകടക്കാർ,വീട്ടുകാർ മുതലായവർ സ്കൂളിന്റെ സംരക്ഷണത്തിന് തയ്യാറായി വന്നു.മീറ്റിംഗിൽ എസ് പി ജിയുടെ ആവശ്യകത മനോജ് സാർ എടുത്തുപറഞ്ഞു.സന്ധ്യടീച്ചർ സ്വാഗതത്തിൽ സ്കൂളിന്റെ സംരക്ഷണത്തിന് നിലവിൽ നൽകി വരുന്ന സഹായത്തിന് സമീപവാസികൾക്കും ഓട്ടോക്കാർക്കുമൊക്കെ നന്ദി പറഞ്ഞു.
പഠനോപകരണവിതരണം2025

തിരുവനന്തപുരം ടെക്നോപാർക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റീച്ച് പ്രോഗ്രാമിൽ നിന്നും കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ടീം ലീഡർ സാം ജോൺ സാറിന്റെ നേതൃത്വത്തിൽ റീച്ച് അംഗങ്ങൾ സ്കൂളിൽ എത്തുകയും അവർ ശേഖരിച്ച നോട്ട്ബുക്കുകൾ,പ്രീപ്രൈമറി കുട്ടികൾക്കുള്ള സ്പെഷ്യൽ പാക്കറ്റുകൾ മുതലായവ വിതരണം ചെയ്യുകയും ചെയ്തു. പ്രീപ്രൈമറി കുട്ടികൾക്ക് അവരുടെ അടുത്തുപോയി ഈ കിറ്റുകൾ വിതരണം ചെയ്തത് കുട്ടികൾക്ക് സന്തോഷത്തിന് കാരണമായി .മാത്രമല്ല റീച്ച് പ്രോഗ്രാമിൽ നിന്ന് വന്ന ആളുകൾക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. എല്ലാതവണയും നമ്മുടെ സ്കൂളിനോട് കാണിക്കുന്ന പരിഗണനയ്ക്ക് ടെക്നോപാർക്ക് റീച്ച് പ്രോഗ്രാമിനും ഈ പദ്ധതി നമ്മുടെ സ്കൂളിൽ ലഭ്യമാക്കാൻ കാരണക്കാരനായ ബിജു സാറിനും നന്ദി പറഞ്ഞുകൊണ്ട് സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ടീം നന്ദി അറിയിച്ചു.
പ്രവേശനോത്സവം2025

2025 ജൂൺ മാസം രണ്ടാം തീയതി തിങ്കളാഴ്ച 2025-2026 അധ്യയനവർഷത്തിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.സ്റ്റാഫും പിടിഎയും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.മുന്നൊരുക്കമായി അധ്യാപകർ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ഒന്ന് ചേർന്ന് ഓഡിറ്റോറിയവും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.പുതിയ വിദ്യാ
ർത്ഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.പ്രവേശനഗാനത്തോടെയാണ് പ്രവേശനോവം തുടങ്ങിയത്.തുടർന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ലൈവായി സ്ക്രീനിൽ കാണിച്ചു.ഉദ്ഘാടനശേഷം സ്കൂൾതല ഉദ്ഘാടനം നടന്നു.വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം നിർവഹിച്ചു.സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് അരുൺ സാർ അധ്യക്ഷതവഹിച്ചു.
മുന്നൊരുക്കം ജലഗുണമേന്മ നിർണയിക്കൽ 2025

2025-26 അധ്യയനവർഷത്തിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിന് അകത്തുള്ള കുടിവെള്ള സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിച്ച് ഗുണമേന്മ പരിശോധനയ്ക്കായി കൊടുത്തയക്കാൻ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ശേഖരിച്ചു. തുടർന്ന് ഡീഗാൾ സാർ വെള്ളം കുപ്പികളിൽ ആക്കി ഗുണമേന്മ നിർണയത്തിനായി ലാബിൽ നൽകുകയും സമയബന്ധിതമായി അതിന്റെ റിപ്പോർട്ട് സ്കൂളിൽ എത്തിക്കുകയും ചെയ്തു. പുതിയ അധ്യായന വർഷത്തിന്റെ മുന്നൊരുക്കമായി ചെയ്ത ഈ പ്രവർത്തനം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനും വഴിയൊരുക്കി.