ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

02/06/2025

ഇക്കൊല്ലത്തെ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ എം വി രാജൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ സാജിദ് മാങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രവേശനോത്സവം
പ്രവേശനോത്സവം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

വായന ദിനം 2025

19/06/2025

വായനാ വാരം ഉദ്ഘാടനം ഹഡ്‍മിസ്റ്റ്രസ് ശ്രീമതി ബബിത ടീച്ചർ നിർവഹിച്ചു.

reading week celebration
reading week celebrations pledge


reading week pledge
reading week celebration

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

ജി ആർ എച്ച് എസ് എസ് കോട്ടക്കൽ

LK Aptitude test Model എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.



യോഗ ദിനാചരണം

Sathish Sir leading the Yoga activities
observed International Yoga Day

ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ

25/06/2025 (ബുധൻ) ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.148 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 137 പേർ പരീക്ഷ എഴുതി. SITC ജയശ്രീ എസ്, ജോയിന്റ് SITC സലീന പി,കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.

LK APTITUDE TEST






ടെക്ക് ഫോർ ഓൾ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്  വേണ്ടി ഒരു കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വിവരസാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ഒരു തുടർ പദ്ധതി എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.അടുത്ത ഘട്ടം മുതൽ സമീപ സ്‌കൂളിലെ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം  ഹെഡ്മിസ്ട്രെസ് പി ജെ ബബിത  നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ, റിസോഴ്സ് അധ്യാപിക ഇ അഞ്ജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടെക്ക് ഫോർ ഓൾ
ടെക്ക് ഫോർ ഓൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത  എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

റോബോർട്ടിക്സ് , സ്ക്രാച്ച് , ആനിമേഷൻ എന്നിവ  പരിചയപ്പെടാനും  സ്വന്തമായി ഗൈമുകളും ആനിമേഷനുകളും നിർമ്മിക്കാനും ക്യാമ്പ് സഹായകരമായി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് റോബോർട്ടുകളെ നിർമിച്ചത്.ചടങ്ങിന്റെ  ഉദ്ഘാടനം  ഹെഡ്മിസ്ട്രെസ് പി ജെ ബബിത  നിർവഹിച്ചു.കൈറ്റ് മാസ്റ്റർ ട്രൈനെർ പി കെ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ  പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു.റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ശില്പശാലക്ക് മുഹമ്മദ്‌ റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി.ആർഡിനോ കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കിയ റോബോട്ടുകളെ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് നിയന്ത്രിച്ചത്. ഖിസ്മത് ഫൗണ്ടേഷൻ സഹായത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം  ഹെഡ്മിസ്ട്രെസ് പി ജെ ബബിത  നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു.  എസ്. ഐ. ടി.സി എസ് ജയശ്രീ,ടി പി ശ്രീജ, കെ ഷീബ, എം കെ കദീജാബി,ടി ഗിരിജദേവി, ഖിസ്മത് സി ഇ ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല
ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല

രാജാസിൽ റോബോട്ടിക്സ് ഇനി കുട്ടി ടീച്ചർമാർ പരിശീലിപ്പിക്കും

പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകാൻ തയ്യാറായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.ഐ ടി പാഠപുസ്തസ്കത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായമാണ് പരിശീലിപ്പിക്കുന്നത്.റോബോട്ടിക്സിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാല്പത് പേരെ ബാച്ചുകളായി തിരിച്ചാണ് പരിശീലന പരിപാടി ഒരുക്കുന്നത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ

അഹമ്മദ്‌ ഹാഷിർ,റിദ അഹമ്മദ്‌, മുഹമ്മദ്‌ അബാൻ, സജാ ഷാഹുൽ, ഷബ്‌ന, ഇഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

റോബോട്ടിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരം  മിന്നും വിജയം നേടി കോട്ടക്കൽ രാജാസ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് കോട്ടക്കൽ ഗവൺമെന്റ്

രാജാസ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

എന്റെ സ്കൂൾ എന്റെ അഭിമാനം
എന്റെ സ്കൂൾ എന്റെ അഭിമാനം