ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 02/06/2026 തിങ്കളാഴ്ച രാവിലെ വളരെ ഭംഗിയായിത്തന്നെ നടന്നു. നേരത്തെ എത്തിയ കാലവർഷം വിദ്യ തേടിയിറങ്ങിയ കുരുന്നുകൾക്ക് മുന്നിൽ ആദ്യദിവസം തൽക്കാലം അടിയറവു വച്ചു.രാവിലെ 09:30 മുതൽ തന്നെ പുത്തനുടുപ്പുകളണിഞ്ഞു കുരുന്നുകളും രക്ഷിതാക്കളും സ്കൂളിലെത്തിത്തു ടങ്ങി.വർണാഭമായ തോരണങ്ങളാൽ അലകൃതമായിരുന്നു സ്കൂൾ അങ്കണം.പലതരം ജീവികളുടെ ഫോട്ടോ പതിച്ച കിരീടങ്ങളും മനോഹരമായ നെയിംസ്ലിപ്പുകളും കുരുന്നുകളെ വരവേറ്റു. ശേഷം എല്ലാവരേയും ഹാളിലിരുത്തി. ഔദ്യോഗിക പരിപാടികൾക്കു ശേഷം കുരുന്നുകളെ ക്ലാസ്സ് മുറികളിലേക്കാനയിച്ചു.സ്കൂൾ രക്ഷകർതൃ സമിതിയുടെ വകയായി സ്കൂൾ കിറ്റ് കുഞ്ഞുങ്ങൾക്ക് കൈമാറി. ശേഷം ഒരു ഗംഭീര ഫോട്ടോഷൂട്ടും കഴിഞ്ഞാണ് കുഞ്ഞുങ്ങളെ ക്ലാസ്മുറിയിൽ കയറ്റിയിരുത്തിയത്.പുതുവർഷത്തിന്റെ സന്തോഷപ്രകടനമായി പായസം രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും നൽകി. ആദ്യദിവസം തന്നെ കുഞ്ഞുങ്ങളുടെ സംസാരത്തിലും പ്രകടനങ്ങളിലും വളരെയധികം സന്തോഷവും ആകാംക്ഷയും നിറഞ്ഞുനിന്നു.ഇടക്ക് ഒന്നുരണ്ടു കുരുന്നുകൾ വീട്ടുകാരെ പിരിഞ്ഞിരിക്കുന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതൊഴിച്ചാൽ അവർ വളരെ വളരെ അധികം സന്തോഷഭരിതരായിരുന്നു. ഔദ്യോഗിക പരിപാടികൾ ഉദ്ഘാടനം ചെയ്തത് എസ്. എം. സി. ചെയർമാൻ ശ്രീ. എൻ. പി. മുനീർ ആയിരുന്നു. മുൻ ബി. പി. ഒ.സോനാഥൻ മാസ്റ്റർ മുഖ്യാഥിതിയായ ചടങ്ങിൽ സ്കൂളിലെ 35 LSS ജേതാക്കളെയും അനുമോദിക്കുകയുണ്ടായി. മാധ്യമം വെളിച്ചം സ്പെഷ്യൽ പതിപ്പിന്റെ വിതരണോദ്ഘാടനവും ഉണ്ടായിരുന്നു. സ്കൂൾ എസ്. ആർ. ജി. കൺവീനർ മിനി ടീച്ചറും സദീഖ ടീച്ചറും ആശംസകളർപ്പിച്ചു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. ഹാരിസ് വേറേങ്ങൽ അധ്യ ക്ഷനായ പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സുലൈമാൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശോഭന ടീച്ചർ.
നഴ്സറി പ്രവേശനോത്സവം
2025 26 അധ്യയന വർഷത്തിലെ പ്രീ പ്രൈമറി പ്രവേശനോത്സവം 4 -6 -2025 ബുധൻ രാവിലെ 10 30 ന് വളരെ വിപുലമായ രീതിയിൽ നടന്നു. ആദ്യമായി വിദ്യാലയത്തിൽ എത്തുന്ന കൊച്ചു കുഞ്ഞുങ്ങളെ വരവേൽക്കാൻ അവിടുത്തെ അധ്യാപകരും മുതിർന്ന കുട്ടികളും കാത്തിരിക്കുകയായിരുന്നു. അതിശക്തമല്ലെങ്കിലും കാലവർഷത്തെ ഓർമിപ്പിച്ചുകൊണ്ട് മഴയും വന്നെത്തി നോക്കി. എല്ലാ കുട്ടികളും ഒന്നെന്നു തോന്നിക്കുന്ന പോലെ യൂണിഫോം അണിഞ്ഞ കുരുന്നുകൾ അമ്മമാരോടൊപ്പം തുള്ളിച്ചാടി വിദ്യാലയത്തിലെത്തി. അലങ്കാരങ്ങൾ നിറഞ്ഞ മുകളിലെ ഹാളിലേക്ക് കുട്ടികളെ വർണ്ണ തൊപ്പികളും ബാഡ്ജും നൽകി സ്വീകരിച്ചിരുത്തി ഉദ്ഘാടന കർമ്മവും ഔദ്യോഗിക പരിപാടികൾക്കു ശേഷം ഓരോ കുട്ടികളെയും ഫോട്ടോ ഫ്രെയിമിൽ നിർത്തി ഫോട്ടോ എടുക്കുകയും അതിനുശേഷം അവരവരുടെ ക്ലാസുകളിൽ ഇരുത്തി ക്ലാസ് ടീച്ചറുമായി കുറച്ചു കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സ്കൂളിന്റെ വകയായി ഉള്ള കളർ ബുക്കും മറ്റു അടങ്ങുന്ന ഒരു കിറ്റും അവർക്ക് നൽകി. ഒരു പുതിയ അധ്യയനവർഷത്തിന്റെ തുടക്കം എന്ന നിലയിൽ പായസവും കൊടുത്തു. അംഗനവാടിയിൽ പോയിരുന്ന കുട്ടികൾ ആണെങ്കിൽ പോലും ഇന്നത്തെ പുതിയ അന്തരീക്ഷം അവർക്ക് വളരെ ആശങ്കയുളവാക്കി. അവരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഒരു കൈ അമ്മമാരുടെ ഡ്രസ്സിൽ തന്നെ പിടിച്ചു നിൽക്കുന്ന കാഴ്ചയും കാണാം. എന്നാലും അവരുടെ മുഖത്ത് നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ഊരകം ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ജിനേഷ് ലാൽ കൊല്ലം അവർകൾ ആയിരുന്നു അദ്ദേഹം നല്ലൊരു മിമിക്രി ആർട്ടിസ്റ്റും കൂടിയാണ്. സ്കൂൾ പിടിഎ പ്രസിഡന്റ് ഹാരിസ് വെരേങ്ങൽ അധ്യക്ഷനായി നിന്ന ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുലൈമാൻ സാർ സ്വാഗതം പറഞ്ഞു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ ഷിബു എസ് എം സി ചെയർമാൻ മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. നഴ്സറി ഇൻചാർജ് ഉള്ള സജിനി ടീച്ചർ നഴ്സറിയുടെ കാര്യങ്ങളെക്കുറിച്ചും നന്ദിയും പറഞ്ഞ് അവസാനിപ്പിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോട് കൂടി ആകർഷകമായ രീതിയിൽ നടക്കുകയുണ്ടായി. രാവിലെ 7 30ന് PTA, SMC സംയുക്തമായി സ്കൂളിനായി നൽകിയ അശോക മരങ്ങൾ പിടിഎ പ്രസിഡന്റ് ഹാരിസ് വേരെങ്ങൽ, HM ശ്രീ സുലൈമാൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നട്ടു. 10 30 ന് ഓരോ ക്ലാസിലെയും കുട്ടികൾ കൊണ്ടുവന്ന വിവിധ തൈകൾ കൂട്ടുകാർ പരസ്പരം കൈമാറി. നറുക്കെടുപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാർക്കാണ് തൈകൾ കൈമാറിയത്. തൈ നടുന്ന ഫോട്ടോ സൂക്ഷിച്ചു വയ്ക്കുകയും, ഇതേ തൈകൾ മാർച്ച് 10ന് അതിന്റെ വളർച്ച വിലയിരുത്തി ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകുന്നതുമാണ്. രാവിലെ 11:30ന് ഓരോ ക്ലാസിന്റെ മുൻപിലും രണ്ട് പൂച്ചട്ടിവീതം സ്ഥാപിച്ചു. സ്കൂൾ ഹരിതവൽക്കരണത്തിന്റെ ഭാഗമായി നടന്ന പൂച്ചട്ടി സ്ഥാപിക്കലിന് അദ്നാൻ മാസ്റ്റർ നേതൃത്വം നൽകി. തങ്ങളുടെ ക്ലാസിലെ പൂച്ചട്ടികളുടെ ചുമതല ഓരോ ക്ലാസ് അധ്യാപകരും ഏറ്റെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം എന്നിവ സ്കൂൾ തലത്തിൽ നടപ്പിലാക്കി.
പെരുന്നാൾ ആഘോഷം
12/06/2025 ന് ജി എൽ പി എസ് ഓക്കേ മുറി പെരുന്നാൾ മൊഞ്ച് എന്ന പേരിൽ പെരുന്നാൾ പ്രോഗ്രാം സംഘടിപ്പിച്ചു.
മൈലാഞ്ചി ഇടൽ മത്സരം,ഫുട്ബോൾ ഷൂട്ട് ഔട്ട്,ഈദ് റീൽ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു.ചെറിയ ക്ലാസിലെയും വലിയ ക്ലാസിലെയും കുട്ടികളെ രണ്ട് കാറ്റഗറി ആയാണ് മത്സരം നടത്തിയത്.മൈലാഞ്ചി ഇടൽ മത്സരം വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുകയും വളരെ നല്ല നിലവാരം പുലർത്തുകയും ചെയ്തു.ഷൂട്ടൗട്ട് മത്സരം മത്സരാർത്ഥികളുടെ ആധിക്യം കൊണ്ടും ആവേശം കൊണ്ടും വളരെ ശ്രദ്ധേയമായി.ഈദ് റീൽമത്സരം വളരെ മികച്ചത് ആയിരുന്നു.രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ തന്നെ അവതരണവും അഭിനയവും നടത്തി നല്ല ക്വാളിറ്റി ഉള്ള റീലുകൾ നിർമ്മിച്ച അയച്ചുതന്നു.എല്ലാ മത്സരങ്ങളിലും വിജയികളെ കണ്ടെത്തി പ്രഖ്യാപിച്ചു തുടർന്നുവരുന്ന പൊതുപരിപാടിയിൽ വച്ച് സമ്മാനവിതരണം നടത്തുന്നതാണ്. ഈ ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഫുഡ് ചിക്കൻ ബിരിയാണി വിതരണവും നടത്തി.
വായന ദിനം
ജൂൺ 19: വായനാദിനം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ പരിപാടികൾ നടപ്പിലാക്കി
വായനാദിന അസംബ്ലി, വായനദിനം പ്രഭാഷണം, വായനദിന പ്രതിജ്ഞ, പുസ്തകസ്വാദനം, വായനദിന പ്രസംഗം,വായനദിന കവിത,വായനദിന ആശംസകൾ,ലൈബ്രറി പുസ്തകപ്രദർശനം,വായന ദിന ക്വിസ്,ലൈബ്രറി സന്ദർശനം, വായന വസന്തം ഉദ്ഘാടനം (എന്റെ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്) എന്നിവ നടപ്പിലാക്കി. വായനാദിനത്തോടനുബന്ധിച്ച് ഊരകം വി സി സ്മാരകഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിന ക്വിസ് നടപ്പിലാക്കുകയും ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം കിട്ടിയ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വായന വസന്തം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും ബുക്കിന്റെ ഫോട്ടോയും കുട്ടിയുടെ ഫോട്ടോയും ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു .വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും, വാർഷിക കലണ്ടറിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട വേങ്ങര എ ഇ ഒ ശ്രീമതി ഷെർമിലി നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി ശ്രീ തരുൺ ( ആർട്ടിസ്റ്റ്) വിവിധ കലാപരിപാടികൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് ജി.എൽ.പി. സ്കൂൾ ഊരകം കീഴ്മുറി*
ഊരകം കീഴ്മുറി : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഊരകം കീഴ്മുറി ജി എൽ പി സ്കൂളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.കൺവീനർ നിബ്രാസ് മാഷിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കുട്ടികൾക്കായി ലഹരി വിരുദ്ധദിനസന്ദേശം നൽകിയത് മിനി ടീച്ചർ ആയിരുന്നു. ഒരു ലഹരി മുക്ത തലമുറയെ വാർത്തെടുക്കാനും ലഹരിയോട് 'നോ' പറയാനും ലഹരി വിരുദ്ധ സന്ദേശത്തിലൂടെ ടീച്ചർ ആവശ്യപ്പെട്ടു. തുടർന്ന് ലഹരി ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷങ്ങളെ കുറിച്ച് ജഗൻ ചന്ദ്ര പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ട് വിദ്യാർത്ഥികളുടെ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി. സ്കൂളിലെ സൂമ്പ ഡാൻസ് ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ഇത് വിദ്യാർത്ഥികളിൽ ശാരീരികക്ഷമതക്കും മാനസികോല്ലാസത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്നതാണ്.സംഗീത ടീച്ചറിന്റെ നേതൃത്വത്തിലാണ് സൂമ്പ ഡാൻസ് അരങ്ങേറിയത്.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി. സമാപനഘട്ടത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഈ ഒപ്പുശേഖരണത്തിൽ സജീവമായി പങ്കെടുത്തു
ബഷീർ ദിനം
July 5
ബഷീർ ദിനം
5/07/2025
ജൂലൈ 5 ശനിയാഴ്ച ആയതിനാൽ 4/ 7/ 2025നാണ് സ്കൂളിൽ ബഷീർ ദിന പരിപാടികൾ നടന്നത്. സ്കൂളിലെ KG വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു. മജീദ്, സുഹറ,പാത്തുമ്മ, ഒറ്റക്കണ്ണൻ പോക്കർ തുടങ്ങിയ കഥാപാത്രങ്ങളുടെ കെട്ടും മട്ടുമായാണ് കുരുന്നുകൾ സ്കൂളിൽ എത്തിയത്. ഓരോ ക്ലാസിലും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ബഷീറിനെ പരിചയപ്പെടൽ, ബഷീർ കൃതികളുടെ ചർച്ച, ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി തുടങ്ങിയവ അരങ്ങേറി. സദീഖ ടീച്ചർ ഹന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം പ്രശ്നോത്തരിയും വിചിത്ര ടീച്ചർ ഷൈനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു പി വിഭാഗം പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനദാനം നടത്തി
വിജ്ഞാന യാത്ര
വായനാദിനാഘോഷങ്ങളുടെ ഭാഗമായി ജി എൽ പി എസ് ഊരകം കീഴിമുറിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ വിസി ബാലകൃഷ്ണൻ പണിക്കർ സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു. ശ്രീമതി വിചിത്ര ടീച്ചർ, ഷൈനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ ശങ്കരൻ മാസ്റ്റർ മുൻ അധ്യാപകനും BPO യുമായ ശ്രീ സോമൻ മാസ്റ്റർ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്തു. ഗ്രന്ഥശാലയുടെ പ്രാധാന്യം വായന സംസ്കാരം എന്താണ് വായനാശാല എന്നിവയെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.
ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ

11/07/ 2025 ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ "ചങ്ങാതിക്ക് ഒരു തൈ" ജി എൽ പി എസ് ഊരകം കീമുറിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥി അഫ്‌ലക്ക് തൈ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.. കേരളമൊട്ടാകെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിദ്യാർത്ഥികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ രാധ രമേശ് അധ്യക്ഷയായി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജോഷ്വ ജോൺ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ പി പി സൈതലവി, പിടിഎ പ്രസിഡന്റ് ഹാരിസ് വേരേങ്ങൽ പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
വായന വസന്തം
വായന വസന്തം ജി എൽ പി എസ് ഊരകം കിഴുമുറി 2024-25 അധ്യായന വർഷത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് വായന വസന്തം. ലൈബ്രറി ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് എല്ലാ കുട്ടികളും ഒരു ബുക്ക് എങ്കിലും സ്കൂൾ ലൈബ്രറിയിലേക്ക്( എന്റെ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്) നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വായന വസന്തത്തിന്റെ ഭാഗമായി എല്ലാ രക്ഷിതാക്കൾക്കും ഈ പദ്ധതിയിൽ പങ്കാളിയാകാം. കൂടാതെ തന്റെ മകൻ/മകൾ എന്നിവരോടൊപ്പം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാനും അവസരം നൽകുന്നു. തിരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പിന് സ്കൂൾ പിടിഎ വകയായ് പ്രോത്സാഹന സമ്മാനങ്ങളും നൽകി വരുന്നു. ഇതിലൂടെ വായനയെ പ്രോത്സാഹിപ്പിക്കാനും വായനയുടെ ലോകത്തേക്ക് കൂടുതൽ രക്ഷിതാക്കളെ ആകർഷിക്കുവാനും സാധിക്കും. വായനവസന്ത ത്തിന്റെ ഭാഗമായി ഇതുവരെ 350 ഓളം പുസ്തകങ്ങൾ നേടാൻ കഴിഞ്ഞു എന്ന് തന്നെ വൻ വിജയമാണ്.
ചാന്ദ്രദിനം
2025- 26 അധ്യായന വർഷത്തിലെ ജൂൺ 21 ചാന്ദ്രദിനം വിവിധ ഇനം പരിപാടികളോടെ നടത്തുകയുണ്ടായി. ക്വിസ് മത്സരം,പതിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ച എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പതിപ്പുകൾ പ്രധാനധ്യാപകൻ സുലൈമാൻ മാസ്റ്റർ ഓരോ ക്ലാസ് പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന റോക്കറ്റുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡോക്യുമെന്ററി പ്രദർശനവും ബോധവൽക്കരണവും നടന്നു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ മിനി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ സുലൈമാൻ മാത്രം അധ്യക്ഷ സ്ഥാനം നിർവഹിച്ചു. State resource person ശ്രീ രാജൻ മാസ്റ്റർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി. 4 5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ചാന്ദ്രദിന പ്രാധാന്യത്തെ ഉൾപ്പെടുത്തി ബോധവൽക്കരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തിയത്. പരിപാടിയിൽ രതി ടീച്ചർ നന്ദി അറിയിച്ചു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്








സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2025-2026
ഒരു ആധുനിക ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യത്തിൻ്റെ പാർലമെൻ്ററി ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികളെ തന്നെ ഉൾപ്പെടുത്തി സ്കൂൾ പാർലമെൻ്റ് രൂപീകരിക്കാൻ GLPS ok Muri യുടെ social science club തീരുമാനിച്ചത്.
ഇതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 14-ന് തിങ്കളാഴ്ച പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.
ജൂലൈ 15-ന് ചീഫ് ഇലക്ഷൻ കമ്മീഷണറായ മിനിടീച്ചറുടെ മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. ആകെ 8 പേരാണ് നാമനിർദ്ദേശകപത്രിക സമർപ്പിച്ചത്. സൂക്ഷ്മപരിശോധനക്കു ശേഷം 3 പത്രികകൾ തള്ളുകയും 6 പേരെ സ്ഥാനാർത്ഥികളായി ഇലക്ഷൻ കമ്മീഷണർ പ്രഖ്യാപിക്കുകയും തുടർന്ന് പുസ്തകം , ബാറ്റ്, ബോൾ, കുട, മൊബൈൽ ഫോൺ, ബാഗ് -എന്നിവ നറുക്കെടുപ്പിലൂടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുകയും ചെയ്തു. ജൂലൈ 18 - ന് ആയിരുന്നു നാമനിർദ്ദേശക പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ജൂലൈ 21-ന് സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ സ്ഥാനാർത്ഥികളെല്ലാം പ്രചരണത്തിൻ്റെ ആവേശതിരക്കിലായിരുന്നു അവർ എല്ലാ വിദ്യാർത്ഥികളോടും വോട്ട് അഭ്യർഥിച്ചു.ജൂലൈ 25- ഓടു കൂടി പ്രചരണത്തിൻ്റെ കലാശക്കൊട്ട് അവസാനിച്ചു.
ഇലക്ഷൻ നടത്തിപ്പിനായി -2ബൂത്തുകളിലായി 4 വീതം പോളിങ് ഓഫീസർമാരെ ഇലക്ഷൻ കമ്മീഷണർ നിയമിച്ചു.
ഒന്നാമത്തെ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ, Ist polling officer, Second polling officer,3rd polling officer എന്നിങ്ങളെ യഥാക്രമം Avantika ,Swahir , എന്നിവരെയും അതുപോലെ 2 മത്തെ ബൂത്തിൽ Nidha Meharin
Sayona Jaganchandra
എന്നിവരെയു യഥാക്രമം നിയമിച്ചു. അധ്യാപകരും വിദ്യാർത്ഥികളും വളരെ ആവേശകരമായ രീതിയിലാണ് തിരഞ്ഞടുപ്പിനെ വരവേറ്റത്.
തിരഞ്ഞെടുപ്പ് തിയ്യതിയായ 28 /7/2025-ന് എല്ലാ വിദ്യാർത്ഥികളും ഇലക്ട്രോണിക് പോളിങ് മിഷീനിലാണ് വോട്ട് രേഖപ്പെടുത്തുകയും അന്നേ ദിവസം തന്നെ 3മണിക്ക് ഇലക്ട്രോണിക് മിഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുകയും ഇലക്ഷൻ കമ്മീഷണർ ഫലം പ്രഖ്യാപിക്കുകയു ചെയ്തു. വളരെ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച നിഷാൻ Tയെ സ്കൂൾ ലീഡറാറും Deputy
ലീഡറായി ഹനിക ലക്ഷ്മി യേയും തിരഞ്ഞെടുത്തു.
ആഗസ്റ്റ് 4ാം തിയ്യതി സ്കൂൾ അസംബ്ലിയിൽ വെച്ച് നിയുക്ത School Leader ആയ Nishan Tക്ക് പ്രധാന അധ്യാപകൻ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തുടർന്ന് School leader ,നിയുക്ത Duputy Leader ആയ ഹനിക ലക്ഷ്മിക്കുംതിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും സത്യ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. Nishan T(School leader). Hanika Lakshmi (Deputy leader)vigneswar (Sports minister ) Zaha Fathima (Food minister) Ajsar (oppsition Leader ) Rinsha fathima (Home minister) Fathima Sumana (Environment minister ) Ayana fathima (Speaker) Mohammad Sahal (education minister) Devadath (Deputy Speaker) ഇവർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.
പാർലമെൻ്ററി ജനാധിപത്യതക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക്മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഈ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ മികച്ച അവസരമായി മാറി.
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനാചരണം 2025-2026 മാനവ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ മാനവരാശിയെ ഞെട്ടിച്ച ഹിരോഷിമയിൽ ആഗസ്റ്റ് 6നും.നാഗസാക്കിയിൽ ആഗസ്റ്റ്9നുംആറ്റംബോംബ് വീണ ആ ദിവസങ്ങൾ ആണവായുധങ്ങളുടെ ഭീകരതയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ നൽകുകയുംലോക മെമ്പാടും സമാധനത്തി നുള്ള ദിനങ്ങളായി ആചരിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ആനുകാലികലോകത്തിൻ്റെസമാധാനത്തെക്കുറിച്ച് വിദ്യാർത്ഥികളെബോധവാൻമാരാക്കുന്നതിനു വേണ്ടി സയൻസ് & സോഷ്യൽ സയൻസ്ക്ലബ്ബുകൾ വിപുലമായ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി
ദിനങ്ങൾ ആചരിച്ചത്.
ആഗസ്റ്റ് 6- ഹിരോഷിമ ദിനത്തിൽ പ്രധാന അധ്യാപകൻSchool Assembly -യിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്തേണ്ടതിൻ്റെ പ്രാധാന്യവും ഊന്നി പറഞ്ഞു. മറ്റ് അധ്യാപകരും ഈ ദിനങ്ങളുടെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു.
ഇതിൻ്റെ ഭാഗമായി ആഗസ്റ്റ് 8 ന് ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾകൊണ്ടുവന്ന യുദ്ധക്കെടുതികളുമായി ബന്ധപ്പെട്ട പത്രകട്ടിങ്ങു കളുപയോഗിച്ച് കൊളാഷ് നിർമ്മാണംനടത്തി.അതിനു ശേഷം ക്ലാസ്സ് തലത്തിൽ ക്വിസ് മത്സരം നടന്നു .വിദ്യാർത്ഥികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലകാർഡ് ഉപയോഗിച്ച് യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു. ഹിരോഷിമ നാഗസാക്കിയുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററി പ്രദർശനവും നടത്തി.
പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടനം




11/08/2025
ജി എൽ പി എസ് ഊരകം കീഴുമുറയിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. രാവിലെ 10 മണിക്ക് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രഭാതഭക്ഷണം അവിൽ കുഴച്ചത് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ വേങ്ങര ഉപജില്ല നൂൺ മീൽ ഓഫീസർ ശ്രീ പ്രമോദ് കുമാർ സാർ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ഹാരിസ് വേരേങ്ങൽ മറ്റു പിടിഎ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനാഘോഷം 2025-2026
മഹത്തായ രാജ്യത്തിൻ്റെ 78-ാം
സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന
പരിപാടികളോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട അലങ്കാരങ്ങളെല്ലാം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 14 - ന് വൈകുന്നേരം എല്ലാ അധ്യാപകരുടേയും നേതൃത്വത്തിൽ നടത്തി.
ആഗസ്റ്റ് 15 -ന് 9 മണിക്ക് പ്രധാന അധ്യാപകൻ പതാക ഉയർത്തിയതോടുകൂടി സ്വാതന്ത്ര്യദിന പരിപാടികൾ ആരംഭിച്ചു.
സ്വാതന്ത്ര്യദിന പരിപാടികളുടെ അധ്യക്ഷ പദവി ശ്രീ ഹാരിസ് വേരേക്കൽ PTA പ്രസിഡൻ്റ് നിർവഹിച്ചു. വാർഡ് മെമ്പർ സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.PTA പ്രതിനിധികൾ,SMC ചെയർപേഴ്സൺ ശ്രീമതി നിസാറ, അധ്യാപക വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. പ്രസംഗം,ദേശഭക്തി ഗാനം ആലാപനം, സ്വാതന്ത്ര്യസമ സേനാനികളെ അനുസ്മരണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ മുകളിലെ സ്റ്റേജിൽ നടത്തി. പായസ വിതരണത്തിനു ശേഷം 12 മണിക്ക് സ്കൂൾ വിട്ടു
ഇതിൻ്റെ ഭാഗമായി ആസ്റ്റ് 18-ാം തിയ്യതി ക്ലാസ്തലത്തിലെപതിപ്പ് നിർമ്മാണ പ്രദർശനവും പ്രശ്നോത്തരിയും നടത്തി എല്ലാ അധ്യാപകരുടേയും പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ വിപുലമായി ആഘോഷിച്ചു.
ശുചിമുറി ഉദ്ഘാടനം
20 /8 /2025 നു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് GLPS ഊരകം കീഴുമുറിയിൽ പുതുതായി നിർമ്മിച്ച ശുചിമുറി സമുച്ചയം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ച് കുട്ടികൾക്കായി തുറന്നു നൽകി. ഡിവിഷൻ മെമ്പർ ശ്രീമതി രാധാ രമേശ്, വാർഡ് മെമ്പർ ശ്രീ പി പി സൈതലവി, പിടിഎ പ്രസിഡണ്ട് ഹാരിസ് വേരേങ്ങൽ,SMC ചെയർപേഴ്സൺ ശ്രീ മുനീർ എൻ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിലവിലെ കെട്ടിടത്തിന്റെ ഉപയോഗം KG 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി പരിമിതപ്പെടുത്തി.
ഓണാഘോഷം
ആർപ്പോണം... തകർത്തോണം.. 29/ 9 /2025 ശനി ജി എൽ പി എസ് ഊരകം കീഴ്മുറി സ്കൂളിൽ ഓണാഘോഷ പരിപാടി ആർപ്പോണം 2k25 എന്ന പേരിൽ അതിഗംഭീരമായി നടന്നു....
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അതിമനോഹരമായ അത്തപ്പൂക്കളം ഒരുക്കി... അത്തപ്പൂക്കളം കാണാനും വിദ്യാർഥികൾക്ക് ആശംസകൾ നേരാനും മഹാബലിയും, വാമനനും ഒരുമിച്ചെത്തിയത് കൗതുക കാഴ്ചയായിരുന്നു...
ഓണക്കളരി എന്ന പേരിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കളികൾ സംഘടിപ്പിച്ചു... കസേര കളി, വാട്ടർ ഫിലിംങ്ങ്, വടംവലി തുടങ്ങി രസകരമായ കളികളിൽ വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ശ്രീ സുലൈമാൻ മാസ്റ്റർ സമ്മാനങ്ങൾ നൽകി..
അധ്യാപകരുടെയും, സ്റ്റാഫുകളുടെയും,എം പി ടി എ, അംഗങ്ങളുടെയും നേതൃത്വത്തിൽ ഓണനിറവ് എന്ന പേരിൽ അതി രുചികരമായ സദ്യയും പാൽപ്പായസവും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു..
ജാതിമത ഭേദമന്യേ ഒന്നിച്ചിരിക്കാനും വൈവിധ്യങ്ങളെ അനുഭവിക്കാനും സാധിച്ച ഒരു ഉത്സവമായിരുന്നു ആർപ്പോണം 2k 25. ഒരുമയുടെയും, സ്നേഹത്തിന്റെയും, ഉത്സവമായി ഓരോ പൊന്നോണ നാളുകളും കുഞ്ഞു മനസ്സുകളിൽ ഇടം പിടിക്കട്ടെ...
സ്കൂൾ ശാസ്ത്രമേള
Scientia. 25.
സ്കൂൾ ശാസ്ത്രമേള
17/09/2025 ന് scientia. 25
എന്ന പേരിൽ സ്കൂൾ ശാസ്ത്രമേള നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം നടത്തി. ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിത പ്രവൃത്തിപരിചയം മേഖലകളിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഒപ്പം തന്നെ വാഴ കൊണ്ടുള്ള വിവിധ ഭക്ഷ്യവിഭവങ്ങളുടെ ഒരു ശാസ്ത്ര പ്രദർശനം കൂടി ഉണ്ടായിരുന്നു. ഓരോ ഇനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ സബ്ജില്ല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.
കായികമേള
വേഗ 2025
സെപ്റ്റംബർ 23 24 തീയതികളിലായി നടന്ന സ്കൂൾ കായികമേള വേഗ 2025 എന്ന പേരിൽ കായികതാരം കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി സബാഹ് കുണ്ടു പുഴക്കൽ പങ്കെടുത്തു.
എസ് എം സി ചെയർമാൻ ഹാരിസ് വേറേങ്ങൽ പിടിഎ പ്രസിഡണ്ട് മുനീർ എൻ പി അധ്യാപകർ മറ്റു രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത കായികമേള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത് ഗ്രീൻ ഹൗസ് ബ്ലൂ ഹൗസ് റെഡ് ഹൗസ് യെല്ലോ ഹൗസ് എന്നിങ്ങനെ ടീമുകൾ ആയാണ് മത്സരങ്ങൾ നടന്നത് ഓരോ ടീമിനെയും സപ്പോർട്ട് ചെയ്യാൻ അധ്യാപകരെ നിയോഗിക്കുകയുണ്ടായി യുപി കിഡ്സ് എൽപി കിഡ്ഡീസ് എൽപി മിനി എന്നീ കാറ്റഗറികളിൽ 100 മീറ്റർ ഓട്ടം 200 മീറ്റർ ഓട്ടം 50 മീറ്റർ ഓട്ടം ലോങ്ങ് ജമ്പ് ഹൈജമ്പ് റിലേ എന്നിങ്ങനെ ഉള്ള മത്സരങ്ങളാണ് നടന്നത് മത്സരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും മെഡലും കൈമാറുകയുണ്ടായി
LIFE SKILL WORKSHOP
ജി എൽ പി എസ് ഊരകം കിഴുമുറി: കുട്ടികളോടൊപ്പം ഒരു ദിനം എന്ന ആശയത്തെ ലക്ഷ്യമിട്ട്2025 സെപ്റ്റംബർ 26ന് CHC വേങ്ങരയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലറായ K. വർഷമേനോന്റെ നേതൃത്വത്തിൽ കുട്ടികളുമായി ഒരു കൂടിക്കാഴ്ചനടത്തി. Growth and development in adolescents and life എന്ന ആശയത്തെ മുൻനിർത്തി അഞ്ചാം ക്ലാസിലെ കുട്ടികളുമായി സംവദിച്ചു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച്, കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഈ മാറ്റങ്ങൾ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാം ചർച്ചയിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് സംശയങ്ങൾ നിവാരണത്തിനുള്ള അവസരം കൂടി ഇതിലൂടെ ലഭിച്ചു. വളരെ മികച്ച രീതിയിലുള്ള ഒരു ക്ലാസ് നൽകുവാൻ കഴിഞ്ഞു.
മധുരമേളം:പലഹാരമേള
ജി എൽ പി എസ് ഒക്കെ മുറി സ്കൂളിൽ 2025 ഒക്ടോബർ 9 വ്യാഴാഴ്ച മൂന്നാം ക്ലാസ് തലത്തിൽ പലഹാരമേള "മധുരമേളം " അതീവ ഗംഭീരമായി ആഘോഷിച്ചു .ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയത് വേങ്ങര ഫ്രെഡോ കേക്ക് കമ്പനിയിൽ ചീഫ് ഷെഫ് ആയ പ്രജീഷ് ആണ് . ഹെഡ്മാസ്റ്റർ സുലൈമാൻ സാർ സ്വാഗതവും, ശോഭന ടീച്ചർ , മിനി ടീച്ചർ, റഷീദ് മാഷ് എന്നിവർ ആശംസകളും അർപ്പിച്ചു. കുട്ടികൾ ഏവരും തന്നെ വീടുകളിൽ നിന്നും പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും, ഉണ്ടാക്കിയ വിധം ക്ലാസ്സിൽ പരിചയപ്പെടുത്തുകയും ചെയ്തു.
ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, മായം കലരാത്ത ഭക്ഷണം കഴിക്കണമെന്നും ,നല്ല ആഹാര ശീലങ്ങളെ കുറിച്ചും , പ്രജീഷ് സംസാരിച്ചു . കുട്ടികൾ അവരവരുടെ സംശയങ്ങളും ചോദിച്ച് മനസ്സിലാക്കി. ഷഹാദ ടീച്ചർ നന്ദി രേഖപ്പെടുത്തി.
പുകയിലരഹിത സ്കൂളുകൾ
പുകയില രഹിത സ്കൂളുകൾ TOFE
സമൂഹത്തിൽ അധികരിച്ച് വരുന്ന ലഹരി ഉപയോഗത്തെ ഇല്ലാതാക്കുന്നതിനായി സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന tobacco free education institution എന്ന പദ്ധതിയുടെ കീഴിൽ 2025 ഒക്ടോബർ 8 ബുധനാഴ്ച
G L P S OKMURI യിൽ പോസ്റ്റർ രചന മത്സരം നടത്തി. 3,4,5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 2:00 മണിക്ക് നടന്ന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ചെസ്സ് ക്ലബ് ഉദ്ഘാടനം
ജി എൽ പി എസ് ഒക്കെ മുറി സ്കൂളിൽ ചെസ്സ് ക്ലബ് ഉദ്ഘാടനം നടന്നു .2025 ഒക്ടോബർ 10 വെള്ളിയാഴ്ച രണ്ടുമണിക്ക് ഊരകം പഞ്ചായത്ത് കേരളോത്സവം ചെസ്സ് ചാമ്പ്യനായ വെങ്കിടേഷ്. കെ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ സ്വാഗതം പറഞ്ഞത് രതി ടീച്ചർ, അധ്യക്ഷ പ്രസംഗം ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, ആശംസകൾ അർപ്പിച്ച് സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ ,സീനിയർ അസിസ്റ്റൻറ് മിനിടീച്ചർ എന്നിവരും പങ്കെടുത്തു.ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് ചെസ്സ് കളിയെ കുറിച്ച് വിശദമായി തന്നെ വെങ്കിടേഷ് ക്ലാസ് എടുക്കുകയുണ്ടായി. പരസ്പരം ഗെയിം കളിപ്പിച്ചു കൊണ്ട്, നിർദേശങ്ങൾ നൽകിക്കൊണ്ട് ഉപകാരപ്രദമായ ക്ലാസ് നടത്തുകയും ചെയ്തു. 5D ക്ലാസിൽ പഠിക്കുന്ന സ്വാബിർ നന്ദി പറഞ്ഞു.
താളമേളം
താളമേളം ഒക്ടോബർ 17 വെള്ളി
2025-26 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 17ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി അരങ്ങേറിയ "താളമേളം-2025" രണ്ടു വേദികളിൽ ആയി ആണ് നടന്നത്. രാവിലെ 10:00 മണിയോടുകൂടി ആരംഭിച്ച പരിപാടി ഊരകം പഞ്ചായത്ത് കേരളോത്സവം കലാതിലകം ശ്രീ ജിതേഷ് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ അധ്യക്ഷനായി. മോണോ ആക്ട് കഥാകഥ മലയാള പദ്യം ചൊല്ലൽ ഭരതനാട്യം നാടോടി നൃത്തം മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടിയിൽ സ്റ്റേജ് ഒന്നിൽ അരങ്ങേറിയപ്പോൾ പ്രസംഗം അറബി പദ്യം ചൊല്ലൽ ദേശഭക്തിഗാനം മാപ്പിളപ്പാട്ട് എന്നിവ സ്റ്റേജ് രണ്ടിലും നടന്നു. കലോത്സവ കൺവീനർ ജീൻഷ് മാസ്റ്റർ ദീപ്തി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ സ്കൂൾ കലോത്സവം നടത്തുകയും സബ്ജില്ലാതല മത്സരത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ലോകഭക്ഷ്യദിനം
ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16 ലോകത്തോട് അനുബന്ധിച്ച് GLPS OK MURI വിവിധ പരിപാടികൾ നടന്നു. രാവിലെ നടന്ന അസംബ്ലി 3B നേതൃത്വം നൽകി അസംബ്ലിയിൽ ഊരകം F H C യിടെ J H I താഹിറ നല്ല ഭക്ഷണശീലങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. നാടൻ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്നതിനായി രാഷ്ട്രീയ പോഷൺ മാ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നാടൻ വിഭവങ്ങൾ ചേർത്തുണ്ടാക്കിയ പുഴുക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന നാടൻ വിഭവങ്ങളാണ് പുഴുക്കിന്റെ ചേരുവകൾ ആയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഭക്ഷ്യദിന പദ്ധതി ചുമർപത്രിക എന്നിവ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.
സബ്ജില്ലാ ശാസ്ത്രമേള
സബ്ജില്ലാ ശാസ്ത്രമേള 2025-26 ഒക്ടോബർ 22,23
ഒക്ടോബർ 22,23 തീയതികളിലായി നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് 29 ഇനങ്ങളിൽ നന്നായി 30 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര സാമൂഹിക ഗണിത പ്രവർത്തി പരിചയ മേളകളിലായി LP വിഭാഗത്തിലുള്ള സ്കൂളുകളിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു.
ഗണിത മാഗസിനിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ രണ്ടാം സ്ഥാനവും പ്രവർത്തിപരിചയമേള book binding ൽ മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാർത്ഥികൾ നേടാനായി. ശാസ്ത്ര ശേഖരണം വാഴ കൊണ്ടുള്ള 20 ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം മേളയുടെ പ്രത്യേക ആകർഷണമായിരുന്നു.
ഭക്ഷ്യമേള
ഭക്ഷ്യമേള
GLPS ഊരകം കിഴുമുറിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഭക്ഷ്യമേള നടത്തി. രണ്ടാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ രുചി മേളം പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂസ സമൂസ പഴംപൊരി കലത്തപ്പം അരിയുണ്ട ഉണ്ണിയപ്പം അച്ചപ്പം പൊക്കവട തുടങ്ങി നിരവധി പലഹാരങ്ങൾ ഭക്ഷ്യമേളയ്ക്കായി കുട്ടികൾ തയ്യാറാക്കിയിരുന്നു ശോഭന ടീച്ചർ മിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
ചിത്രകലാ ക്യാമ്പ്
ചിത്രകലാ ക്യാമ്പ്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ GLPS ഊരകം കീമുറിയിലെ വിദ്യാർത്ഥികൾക്കായി സ്കെച്ച് ആർട്ട് ഗ്യാലറി സന്ദർശനവും ചിത്രകല ക്യാമ്പും സംഘടിപ്പിച്ചു. 29/10/2025 ബുധനാഴ്ച സ്കൂളുകളിലെ 30 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് M U H S സ്കൂളിലെ സ്കെച്ച് ആർട്ട് ഗ്യാലറിയിലാണ് ക്യാമ്പ് നടന്നത്. വിവിധ സ്കൂളിലെ 50 കുട്ടികൾ ചിത്രരചനയിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിലായിരുന്നു ആർട്ട് ഗ്യാലറി ഒരുക്കിയിരുന്നത്. സുലൈമാൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു മുൻ BPO സോമനാഥൻ മാസ്റ്റർ ക്യാബ് ഉദ്ഘാടനം ചെയ്തു M U H S സ്കൂളിലെ ചിത്രകല അധ്യാപകനായ ബഷീർ ചിത്രക്കുടം മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകല പരിശീലനം നൽകി. M U H S സ്കൂളിലെ ഹെഡ്മാസ്റ്റർ അബ്ദു റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സമ്മാന സമ്മേളനത്തിൽ കെ അലി അക്ബർ തങ്ങൾ ഇ പി അബ്ദുൽ മുനീർ മുഹമ്മദ് നിബ്രാസ് എന്നിവർ ആശംസകൾ അർപ്പിച്ചു വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ വിചിത്ര ടീച്ചർ നന്ദി രേഖപ്പെടുത്തി.
കേരളപിറവി
കേരളപ്പിറവി
2025-26 അധ്യായ വർഷത്തെ കേരളപ്പിറവി ദിനാചരണം വ്യത്യസമായി പരിപാടികളോടുകൂടി GLPS ഊരകം കീഴിമുറയിൽ നടന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കോഡിനേറ്റർ ആയ ജിൻഷ് മാസ്റ്റർ, ലീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ഓരോ ക്ലാസിലും നടന്നത്. 1,2 ക്ലാസിലെ കുട്ടികൾക്കായി കേരളത്തിന്റെ മാപ്പ് വരച്ചു നിറം നൽകുക, ജില്ലകൾ അടയാളപ്പെടുത്തുക, പേരുകൾ അറിയുക തുടങ്ങിയ പരിപാടികൾ നടന്നപ്പോൾ കേരളത്തിന്റെ തനതുകലകൾ ചുമർപത്രിക നിർമ്മാണം, കേരള സാംസ്കാരിക നായകന്മാരും അവരുടെ സംഭാവനങ്ങളും ഉൾപ്പെടുത്തി പ്രൊജക്റ്റ് നിർമ്മാണം, പ്രശ്നോത്തരി തുടങ്ങിവ 4,5 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്നു.
സബ്ജില്ലാ കാലോത്സവം
സബ്ജില്ലാ കലോത്സവം-2025
നവംബർ 3,4,5,6 തീയതികളിലായി നടന്ന സബ്ജില്ലാ കലോത്സവത്തിൽ GLPS ഊരകം കീമുറിയെ പ്രതിനിധീകരിച്ചുകൊണ്ട് 46 ഇനങ്ങളിൽ ആയി 50 ഓളം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത 46 ഇനങ്ങളിൽ 20 A Grade,19 B Grade, 4 C Grade കളുമായി കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിനായി. LP വിഭാഗത്തിൽ പങ്കെടുത്ത 22 പരിപാടികളിൽ നിന്നും അറബിക് കലാമേള അടക്കം 78 പോയിന്റും UP വിഭാഗത്തിൽ അറബിക് മേള ഉൾപ്പെടെ 83 പോയിന്റുകളും നേടിയ മികച്ച നേട്ടം കൈവരിക്കാൻ GLPS ok MURI ക്ക് സാധിച്ചു. LP,UP ജനറൽ വിഭാഗങ്ങളിൽ അനുവദിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂളിൽ നിന്ന് സാധിച്ചു. സബ്ജില്ലാ കലാമേളയിൽ മത്സരം എല്ലാ മത്സരാർത്ഥികൾക്കും പൂർണ്ണ പിന്തുണയ്ക്കാൻ കോഡിനേറ്റർമാരായ ജിൻഷ് മാസ്റ്റർ ദീപ്തി ടീച്ചർ എന്നിവർക്ക് സാധിച്ചു.
അബാക്കസ്
രുചിയുത്സവം
ഒന്നാം ക്ലാസിലെ" പിന്നെയും പിന്നെയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി 11/11/2025 ചൊവ്വാഴ്ച രുചി ഉത്സവം സംഘടിപ്പിച്ചു. ആഹാരം പാകം ചെയ്യുന്നതിലെ വ്യത്യസ്ത തിരിച്ചറിയുന്നതിനായി വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ വിഭവങ്ങൾ രുചി ഉത്സവത്തിൽ പ്രദർശിപ്പിച്ചു. അവിയിൽ വേവിച്ചതും ചുട്ടെടുത്തതും വറുത്തെടുത്തതും പാചകം ചെയ്തതുമായ ആഹാര സാധനങ്ങൾ കണ്ടും രുചിച്ചും ആഹാരത്തിലെ വ്യത്യസ്തത കുട്ടികൾ അനുഭവിച്ചറിഞ്ഞു. പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ രുചിയുത്സവം ഉദ്ഘാടനം നടത്തി. രുചിയുത്സവത്തിന്റെ ഭാഗമായ പാനീയ മേളയിലൂടെ മധുരം പുളി കയ്പ് എന്നിവ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
സർഗ്ഗോത്സവം
സർഗോത്സവം 2025
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗോത്സവം 2025 നവംബർ 8 ശനിയാഴ്ച പെരുവള്ളൂർ G. H. S. S ൽ വെച്ചു നടന്നു. സ്കൂളിൽ നിന്നും വ്യത്യസ്ത ഇനങ്ങളിലായി 6 കുട്ടികൾ പങ്കെടുത്തു. ശില്പശാലകൾ കുട്ടികൾക്ക് ആകർഷകമായതും വ്യത്യസ്ത പുലർത്തുന്നതും ആയിരുന്നു
പഠനപരിപോഷണ പരിപാടി
പഠന പരിപോഷണ പരിപാടി
പഠന പിന്നാക്ക അവസ്ഥ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരെ പഠനത്തിൽ ഉയർത്തിക്കൊണ്ടു വരാൻ വേണ്ടിയുള്ള പരിപാടിയാണ് പഠന പരിപോഷണ പരിപാടി ഇത് രണ്ടു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള പരിപാടിയാണ്. ക്ലാസ്സ് ആറ്റിൽ കുട്ടികളെ കണ്ടെത്തുകയും ക്ലാസ് ടീച്ചേഴ്സ് ക്ലാസ് SRG എന്തെല്ലാം പ്രവർത്തനങ്ങളും അവർക്ക് നൽകാനായി സാധിക്കും എന്ന് ചർച്ച ചെയ്യുകയും ദിവസവും ഒരു സമയം നിശ്ചയിച്ച് ആ സമയം നിശ്ചയിച്ച ആ സമയം അവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും പഠന പിന്നോക്ക അവസ്ഥയിൽ നിന്ന് അവരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നു. നവംബർ 13 വ്യാഴാഴ്ച പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തി ചർച്ച ചെയ്ത മേഖലകൾ പഠന പിന്നോക്കാവസ്ഥ നേരിടുന്ന സാഹചര്യം, കുടുംബ പശ്ചാത്തലം, സൗഹൃദങ്ങൾ, ആഹാര രീതി, മൊബൈൽ, ടിവി പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം തുടങ്ങിയ വിവിധ മേഖലകൾ ചർച്ചയായി വന്നു. പരിപാടിയിൽ സുലൈമാൻ മാസ്റ്റർ അധ്യക്ഷനായി രതി ടീച്ചർ സ്വാഗതം പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലർ സെറീന കെ സി ക്ലാസ് നയിച്ചു. മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി.
പഠനയാത്ര. കുറ്റ്യാടി
ശിശുദിനം, പ്രമേഹദിനം
നവംബർ 14 ശിശുദിനം
2025-26 അധ്യായന വർഷത്തെ ശിശുദിനം വ്യത്യസ്ത പരിപാടികളോടെ നടത്തി. സ്പെഷ്യൽ അസംബ്ലിയോട് കൂടി ആരംഭിച്ച പരിപാടിയിൽ കുട്ടികൾ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. ശിശുദിന പാട്ടുകളും പ്രസംഗവും ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ കുട്ടികൾക്കായി ശിശുദിന സന്ദേശം നൽകി. നെഹ്റുവിന്റെ വേശപ്പകർച്ച ഉണ്ടായിരുന്നു. നിരവധി ചാച്ചാജി വേഷ തരീകർ അസംബ്ലിയിലെ വേറിട്ടതാക്കി മാറ്റി. ഓരോ ക്ലാസിൽ നിന്നും ക്ലാസ് പ്രതിനിധികൾ പ്രധാന അധ്യാപകനൊപ്പം ഫോട്ടോ എടുത്തു. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക ശർക്കര പായസം കുട്ടികൾക്കായി വിതരണം ചെയ്തു.
നവംബർ 14 പ്രമേഹ ദിനം
നവംബർ 14 പ്രമേഹ ദിനത്തിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ പോഷൻ മാ പദ്ധതിയുമായി ബന്ധപ്പെടുത്തി ബോധവൽക്കരണ ക്ലാസ് നടത്തി. ശിശുദിനത്തിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ആയിരുന്നു ഊരകം F H C താഹിറ പ്രമേഹവുമായി പ്രമേഹവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തിയത്. പഞ്ചസാരയിലെ മായം, കുട്ടികളിലെ ഡയബറ്റിസ് തുടങ്ങിയ നിരവധി വിഷയങ്ങൾ ബോധവൽക്കരണ ക്ലാസ്സിൽ ഉൾപ്പെടുത്തി.
വായനശാല സന്ദർശനം
വായനശാല സന്ദർശനം
ശിശുദിനത്തോടനുബന്ധിച്ച് GLPS ഊരകം കീഴിമുറിയിലെ വിദ്യാർത്ഥികൾ v c സ്മാരക വായനശാല സന്ദർശിച്ചു. വായനശാലയിൽ വെച്ച് കുട്ടികൾക്കായി ക്വിസ് മത്സരം നടത്തിയിരുന്നു.
പഠനയാത്ര കോട്ടക്കുന്ന്
പഠനയാത്ര 2025-26 കോട്ടക്കുന്ന്, പെരിന്തൽമണ്ണ ഇറാ പാർക്ക്.
19/11/2025 ബുധനാഴ്ച സ്കൂളിൽ 1-5 ക്ലാസുകളിലെ കുട്ടികൾ കോട്ടക്കുന്ന് ഇറ പാർക്ക്, ഫയർ സ്റ്റേഷൻ എന്നിവ സന്ദർശിച്ചു.3 ബസ്സുകളിലായി 166 കുട്ടികളും 18 അധ്യാപകരും ആണ് യാത്രയിൽ പങ്കെടുത്തത്. രാവിലെ 9 മണിക്ക് ആരംഭിച്ച യാത്ര കോട്ടക്കുന്ന് മലപ്പുറം മുണ്ടപറമ്പ് ഫയർ സ്റ്റേഷൻ, പെരിന്തൽമണ്ണ ഇറാപ്പാക് എന്നിവ സന്ദർശിച്ച് രാത്രി 7:00 മണിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി.
ചെസ്സ് ചാമ്പ്യൻഷിപ്പ്
ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 നവംബർ 17
GLPS ഊരകം കീഴിമുറിയിലെ ചെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു. നടന്നു പഞ്ചായത്ത് കേരളോത്സവം ചാമ്പ്യൻ ശ്രീ വെങ്കിടേഷ് കെ മത്സരത്തിന് നേതൃത്വം നൽകി ചെസ്സ് ക്ലബ്ബിൽ നിന്നും നിരവധി കുട്ടികൾ വാശിയേറിയ മത്സരത്തിനോട് ചാമ്പ്യനായി 5 C ക്ലാസ്സിലെ മിദ്ലാജ് അഹമ്മദിനെയും റണ്ണർ അപ് ആയി 3D ക്ലാസിലെ ആരവിനെയും തിരഞ്ഞെടുത്തു കൺവീനർ രതി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.
നാടൻപാട്ട് ശില്പശാല
നാടൻ പാട്ട് ശിൽപാശാല:- നവംബർ 21 വെള്ളി
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ GLPS ഊരകം കീമുറിയിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. 4,5 ക്ലാസുകളിൽ നിന്നും തിരഞ്ഞെടുപ്പ് കുട്ടികൾക്കായി നടത്തിയ ശില്പശാലയ്ക്ക് സ്കൂളിലെ അധ്യാപകരായ ജീൻഷ് മാസ്റ്റർ, ദീപ്തി ടീച്ചർ എന്നിവർ നേതൃത്വം നൽകി. ശില്പശാല ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാസത പ്രമേയങ്ങളുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളുടെ വിവരങ്ങളും അവയുടെ ആലാപനവും കുട്ടികളുടെ പങ്കാളിത്തവും ശില്പശാല ആകർഷകമാക്കി വിദ്യാരംഗം കൺവീനർ വിചിത്ര ടീച്ചർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.
Blind orchestra
ബ്ലൈൻഡ് ഓർക്കസ്ട്ര
ഫ്ലവേഴ്സ് ചാനലിലൂടെ പാട്ടുപാടി പ്രശസ്തരായ അനുഗ്രഹീത ഗായകൻ അനീഷ് അഹമ്മദ് 21/11/2025 വെള്ളിയാഴ്ച GLPS ഊരകം കീമുറിയിലെ കുട്ടികൾക്കായി ഗാനവിരുന്ന് നടത്തി. അന്ധഗായകനെയും കുടുംബത്തെയും സഹായിക്കുന്നതിനായി സ്കൂളിൽ ധനരേഖണവും നടത്തിയിരുന്നു. മൂന്ന് മണിക്ക് ആരംഭിച്ച പരിപാടി വ്യത്യസ്ത പാട്ടുകളിലൂടെ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.
കരാട്ടെ പരിശീലനം
കരാട്ടെ പരിശീലനം
21/11/2025 വെള്ളിയാഴ്ച GLPS ഊരകം കീമുറിയിൽ കരാട്ടെ പരിശീലനവും ഓറഞ്ച് ബെൽറ്റ് വിതരണവും നടത്തി. കരാട്ടെ പരിശീലകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സുലൈമാൻ മാസ്റ്റർ നിർവഹിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 4 മണിക്ക് ശേഷം GLPS ok മുറിയിൽ കരാട്ടെ പരിശീലനം നടത്തിവരുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാറുണ്ട്. 16 yellow ബെൽറ്റുകളും 27 ഓറഞ്ച് ബെൽറ്റുകളുമാണ് വിതരണം. നിർവഹിച്ചത് സ്കൂൾ കരാട്ടെ കൺവീനർമാരായ അദ്നാൻ മാസ്റ്റർ രതി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Speakers club
26/11/2025
26/11/2025 ബുധനാഴ്ച GLPS ഊരകം കീഴ്മുറയിലെ സപീക്കേഴ്സ് ക്ലബ്ബിന്റെ ഭാഗമായി life still workshop സംഘടിപ്പിച്ചു. Speak smart think Big Be Bold എന്ന ആശയത്തെ മുൻനിർത്തി നടത്തിയ ശിൽപശാല പ്രശസ്ത life skill ട്രൈനർ ശ്രീ നവാസ് കൂരിയാട് നേതൃത്വം നൽകി. ഉദ്ഘാടനം സുലൈമാൻ മാസ്റ്റർ നിർവഹിച്ചു. Speakers club കൺവീനർ ശോഭന ടീച്ചർ ആശംസകൾ അറിയിച്ചു. നവാസ് കൂരിയാട് കുട്ടികളുടെ നിരവധി വിഷയങ്ങൾ സംവദിക്കുകയും തങ്ങളുടെ അവതരണങ്ങൾക്ക് കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു. മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി.
ഭരണഘടനാ ദിനം
കേരളപ്പിറവി
2025-26 അധ്യായ വർഷത്തെ കേരളപ്പിറവി ദിനാചരണം വ്യത്യസമായി പരിപാടികളോടുകൂടി GLPS ഊരകം കീഴിമുറയിൽ നടന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കോഡിനേറ്റർ ആയ ജിൻഷ് മാസ്റ്റർ, ലീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ഓരോ ക്ലാസിലും നടന്നത്. 1,2 ക്ലാസിലെ കുട്ടികൾക്കായി കേരളത്തിന്റെ മാപ്പ് വരച്ചു നിറം നൽകുക, ജില്ലകൾ അടയാളപ്പെടുത്തുക, പേരുകൾ അറിയുക തുടങ്ങിയ പരിപാടികൾ നടന്നപ്പോൾ കേരളത്തിന്റെ തനതുകലകൾ ചുമർപത്രിക നിർമ്മാണം, കേരള സാംസ്കാരിക നായകന്മാരും അവരുടെ സംഭാവനങ്ങളും ഉൾപ്പെടുത്തി പ്രൊജക്റ്റ് നിർമ്മാണം, പ്രശ്നോത്തരി തുടങ്ങിവ 4,5 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്നു. ഭരണഘടനാ ദിനം :-26/11/2025 നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ സ്കൂൾ ലീഡർ നിഷാൻ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കുകയും കുട്ടികളും അധ്യാപകരും ഏറ്റുപറഞ്ഞ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഭരണഘടന നിർമ്മാണ സമിതിയുടെ ചരിത്രം, അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ കുട്ടികൾക്ക് മനസ്സിലാവുന്ന വിധത്തിൽ ഭരണഘടനയെ കുറിച്ചുള്ള ലഘു ധാരണ കുട്ടികൾക്ക് ഉണ്ടാക്കി. വിചിത്ര ടീച്ചർ ജിൻഷ് മാസ്റ്റർ മിനി ടീച്ചർ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷി വാരാചരണം
ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് GLPS ഊരകം കിഴുമുറിയിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെയും മറ്റ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ചിത്രരചന മത്സരം നടത്തി.ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് GLPS ഊരകം കീമുറിയിൽ ഡിസംബർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കണ്ടംകുളം ഉദ്ഘാടനം ചെയ്തു. ടീച്ചർ ഇൻ ചാർജ് ഷൈനി ടീച്ചർ അധ്യക്ഷ വഹിച്ചു. പോലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസർ ഫൈസൽ. രാജഗോപാലൻ ലീലാലയം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ ശ്രീ സുലൈമാൻ മാസ്റ്റർ ഭിന്നശേഷി ദിന സന്ദേശം കൈമാറി. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അനീസ് കല്ലേങ്ങൽ പടി കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശോഭന കെ വി നന്ദി പറഞ്ഞു. ഊരകം കീഴിമുറയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു. ഹെഡ്മാസ്റ്റർ സുലൈമാൻ മാഷിന്റെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്ക് സമ്മാനങ്ങളും ആവശ്യ വസ്തുക്കളും നൽകി. വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായും ഭിന്നശേഷി വാരാചരണത്തിൽ പങ്കാളിയാവുന്നതിനുമായി 5/12/2025 വെള്ളിയാഴ്ച പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കളറിംഗ് മത്സരം നടത്തി. ടീച്ചർ ഇൻ ചാർജ് ഷൈനി ടീച്ചർ നേതൃത്വം നൽകി.
Little Steps To Era Park
സ്കൂളിലെ KG വിഭാഗം കുട്ടികൾ Association ഇറ പാർക്കിലേക്ക് പഠനയാത്ര പോയി. രാവിലെ 9:00 മണിയോടുകൂടി 85 കുട്ടികളും 10 അധ്യാപകരും മടങ്ങുന്ന സംഘം സ്കൂളിൽ നിന്നും യാത്ര ആരംഭിക്കുകയും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പെരിന്തൽമണ്ണ ഇറാപ്പാൻ എന്നിവ സന്ദർശിക്കുകയും ചെയ്തു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററുമായി സംവദിക്കുകയും ട്രെയിൻ യാത്ര ആസ്വദിക്കുകയും ചെയ്തത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. പഠനയാത്രയിൽ രക്ഷിതാക്കളും പങ്കാളികളായിരുന്നു വൈകുന്നേരം 6:30യോടുകൂടി സ്കൂളിൽ തിരിച്ചെത്തി.








































