ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം എടത്വാ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി രേഷ്മ ജോൺസൺ ഉദ്ഘടനം ചെയ്തപ്പോൾ

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 09-06-2025ൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രവേശനോത്സവം ഉദ്ഘടനം എടത്വാ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി രേഷ്മ ജോൺസൺ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സനൂപ് മുത്തമാംകുഴിയിൽ അധ്യക്ഷത വഹിച്ചു പി ടി എ പ്രസിഡന്റ് ശ്രീ ജയൻ പുന്നപ്ര ആശംസകൾ നേർന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ഫിലിപ്പ് സ്വാഗതവും, സ്കൂൾ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ റോസ് മരിയ മാളിയേക്കൽ നന്ദി അർപ്പിച്ചു.



മെറിറ്റ് ഡേയും ക്ലബ്ബുകളുടെ പ്രവർത്തനോദ്‌ഘടനവും

എടത്വാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ 2025 വർഷത്തെ മെറിറ്റ് ഡേയുടെ ഉദ്ഘടനം എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജി ഇന്ദുലാൽ നിർവഹിച്ചപ്പോൾ


എടത്വാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഈ വർഷത്തെ മെറിറ്റ് ഡേയും ക്ലബ്ബുകളുടെ പ്രവർത്തനോദ്‌ഘടനവും ജൂലൈ മാസം രണ്ടാം തീയതി രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി ഇന്ദുലാൽ മെറിറ്റ് ഡേയുടെ ഉദ്ഘടനം നിർവഹിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ഒപ്പം കഴിഞ്ഞ അധ്യയന വർഷം നടത്തപ്പെട്ട യു.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ 10 കുട്ടികളെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ശ്രീ മാത്യു റ്റോജോ തോമസിനും ,ശ്രീമതി ടിന്റു തോമസിനും മൊമെന്റോ നൽകി ആദരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയൻ ജോസഫ് പുന്നപ്ര, ശ്രീ മാത്യു റ്റോജോ തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധിയായി കുമാരി അലോന ടി എം, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനുജ കെ ഫ്രാൻസിസ്,സ്കൂൾ ലീഡർ കുമാരി എലിസബത്ത് വി.എസ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കൺവീനർ ശ്രീ സജീവ് കെ തോമസ് നന്ദി രേഖപ്പെടുത്തി


ജൂൺ 12 ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതൽ ജൂൺ 12 അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ബാലവേലയ്ക്കെതിരായി ലോകവ്യാപക പ്രസ്ഥാനത്തെ വളർത്തിയെടുക്കാനാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. സെന്റ് മേരീസ് ജി.ഏച്ച്.എസ് ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ഒമ്പതാം ക്ലാസ്സിലെ അൻലിൻ സൂസൻ ചെറിയാൻ ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു തുടർന്നു ചാർട്ട് പ്രദർശനവും നടത്തപ്പെട്ടു

ജൂലൈ 11 ലോക ജനസംഖ്യ ദിനം

1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനാൽ 1989 മുതലാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം സ്കൂളിൽ അസംബ്ലി നടത്തുകയുണ്ടായി തുടർന്നു പോസ്റ്റർ പ്രദർശനവും നടത്തപ്പെട്ടു. അതിനു ശേഷം ഒമ്പതാം ക്ലാസ്സിലെ അൻലിൻ സൂസൻ ചെറിയാൻ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു അങ്ങനെ സ്കൂളിൽ സമുചിതമായി ലോക ജനസംഖ്യ ദിനം ആചരിച്ചു


ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം

ജൂലൈ 16 തീയതി ദേശീയ സ്കൂൾ സുരക്ഷാ ദിനമായി എല്ലാ വർഷവും ആഘോഷിക്കുന്നു. ഇന്ത്യയിലെ വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷയും സുരക്ഷിതത്വവും ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗം ആയി അസംബ്ലി നടത്തുകയും. ഒമ്പതാം ക്ലാസ്സിലെ കുമാരി നിറ്റ്‌സാ ബിനു സ്കൂൾ സുരക്ഷയെ പറ്റി സംസാരിച്ചു