എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
25037-ലിറ്റിൽകൈറ്റ്സ്
പ്രമാണം:.jpg
സ്കൂൾ കോഡ്25037
യൂണിറ്റ് നമ്പർLK/2018/25037
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ലീഡർആമിന അംറിൻ
ഡെപ്യൂട്ടി ലീഡർറൊവാൻ റിന്റോ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺകുമാർ പി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിഷ കെ പ്രഭ
അവസാനം തിരുത്തിയത്
12-10-20259495315972


അംഗങ്ങളുടെ പട്ടിക

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2024-27 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് ഓറിയെന്റേഷൻ ക്ലാസ് നടത്തി 112 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടുകൾ, വിക്ട്ടേഴസ് ചാനലിന്റെ ക്ലാസ്സുകൾ എന്നിവ വാട്സാപ്പ് ഗ്രൂപ്പിൽ

ഷെയർ ചെയ്ത് നൽകി. കൂടാതെ മറ്റ് പരിശീലനപരിപാടികളും നടത്തി. 2024 ജൂൺ 15 ശനിയാഴ്ച നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 65 കുട്ടികൾ പങ്കെടുത്തു. 36 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 30 സീറ്റിലേക്ക് പ്രവേശനം നടന്നു.

പ്രിലിമിനറി ക്യാമ്പ്

2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ സന്തോഷ് സാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ. എൽബി സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. വിവിധ സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-കൊമേഴ്സ്, ഏ ഐ, വി ആർ, ജി പി എസ്, റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും ഗ്രൂപ്പായി കുട്ടികളുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. തുടർന്ന് റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി. കൈറ്റ് അംഗം കുമാരി ഫാത്തിമ ഷമീർ ക്യാമ്പിന് നന്ദി പറഞ്ഞു.

സ്‌കൂൾ തല ക്യാമ്പ് 2025 (ഒന്നാം ഘട്ടം)

2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിൻ്റെ ഒന്നാംഘട്ട പരിശീലനം 22.05.2025 വ്യാഴാഴ്ച നടന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ച മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ അവയിൽ ഇടപെടാനും വളരെ ക്രിയാത്മകമായി പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ടുള്ള ലക്ഷ്യമാക്കിയത്. ഒരു വീഡിയോ പ്രസന്റേഷൻ, പ്രോമോ വീഡിയോ, റീൽ, പരസ്യം എന്നിവ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിന് മുൻപായി വേണ്ട ഒരുക്കപ്രവർത്തനങ്ങൾ, ക്യാമറാ സങ്കേതങ്ങൾ, തുടർന്ന് ഷൂട്ട് ചെയ്ത വീഡിയോകൾ വീഡിയോ എഡിറ്റിംഗ് സംവിധാനത്തിലൂടെ എങ്ങനെ എഡിറ്റ് ചെയ്ത് വീഡിയോ ആക്കാം എന്നിവയാണ് ഈ ഏകദിന പരിശീലന ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. രാവിലെ 10 മണിക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രേഖ രാജ് നിർവഹിച്ചു. കാലടി ബ്രഹ്മാനന്തോദയം ഹയർസെക്കൻഡറി സ്കൂളിലെ ശ്രീമതി ശോഭനാദേവി ക്ലാസുകൾ കൈകാര്യം ചെയ്തു. സ്‌കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ അരുൺകുമാർ, കൈറ്റ് മിസ്ട്രസ് ശ്രീമതി നിഷ കെ പ്രഭ എന്നിവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി. ആമിന അമറിൻ ക്യാമ്പിന് നന്ദി പറഞ്ഞു.