ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
  • പ്രവേശനോത്സവം

പ്രവേശനോത്സവം മികവുറ്റതാക്കി നരിയാപുരംസെൻ്റ്പോൾസ്* *ഹൈസ്കൂൾ

പരിസ്ഥിതി ദിനം 2025

രാവിലെ 10 മണിക്ക് PTA പ്രസിഡൻ്റ് ജിനു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവ യോഗത്തിൻ്റെ ഉദ്ഘാടനം SBI നരിയാപുരം ബ്രാഞ്ച് മാനേജർ സിബു തോമസ് നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ അധ്യാപകൻ മഞ്ജുനാഥ് കുട്ടികളിൽ നിന്ന് മികച്ച കൈയ്യടി നേടി. കടംകഥകളും, വായ്താരിയും നാടൻപാട്ടുമായും അദ്ദേഹം കുട്ടികളോടൊത്തു കൂടി .കുട്ടികൾക്ക് സന്തോഷവും അതിലുപരി അവരുടെ അമ്മക്ക് ഇഷ്ടപ്പെട്ട പലഹാരം ഏതെന്ന് ചിന്തിപ്പിക്കാൻ ഉതകുന്നതുമായി. R സ്നേഹലത പണിക്കരുടെ നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. .സ്കൂൾ മാനേജർ ബിജു M തോമസ് ആശംസ അർപ്പിച്ച ചടങ്ങിൽ പ്രഥമാധ്യാപിക റിനി T മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും അർപ്പിച്ചു. റോസാ പൂവ് കൊടുത്ത് നവാഗതരെ സ്വീകരിച്ചു. എല്ലാ കുട്ടികൾക്കുംമധുര വിതരണവും നടത്തി. സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തത്സമയം കുട്ടികൾക്ക് വീക്ഷിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. നരിയാപുരം ഇമ്മാ

നുവേൽ ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.




ലോക പരിസ്ഥിതി ദിനം 2025

നരിയാപുരം സെൻ്റെ പോൾസ് ഹൈസ്ക്കൂ ളിൽപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക റിനി ടി മാത്യു ഉദ്ഘാടനം ചെയ്തു.അധ്യാപിക കന്നി എസ് നായർ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്നേഹലത പണിക്കർ സുജ എസ് എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് ജെ ആർ സി മാതൃഭൂമി സീഡ്സ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കുട്ടികൾ വിവിധതരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി '

സുരക്ഷിത ബാല്യം

നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗത്തിനെതിരെ, പോക്സോ, സെൽഫ് ഡിഫെൻസ് (സ്വയം പ്രതിരോധം) എന്നീ വിഷയങ്ങളെ ആസ്പദമാക്കി പന്തളം പി.എസിലെ അൻവർഷാ S ( Senior CPO ), അശ്വതി (CPO ), ആതിര ( CPO ) എന്നിവർ ക്ലാസ്സ് നയിച്ചു.  കുട്ടികൾ ആരും തന്നെ പ്രതികളും ഇരകളും ആകരുതെന്ന സന്ദേശം കുട്ടികൾക്ക് പ്രചോദനമായി. പ്രസ്തുതചടങ്ങിൽ രഞ്ജിത് (ASI) , ബ്ലസ്സൻ(CPO), പ്രഥമാധ്യാപിക റിനി T മാത്യു, സ്റ്റാഫ് സെക്രട്ടറി അമ്പിളി C R, എസ് .പി.ജി കോർഡിനേറ്റർ ആർ സ്നേഹലത പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.



യോഗദിനാചരണം നടത്തി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ

 

അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും  അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു.

സുരക്ഷിത ബാല്യം

ലഹരിവിരുദ്ധ ദിനാചരണം

വൈവിധ്യമാർന്ന രീതിയിൽ ലഹരിവിരുദ്ധദിനാചരണം നടത്തി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ . ലഹരി വിരുദ്ധ ക്യാമ്പെയിൻ്റെ ഭാഗമായി സ്കൂൾ തല കർമ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10.15 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച ചടങ്ങിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവ് സംപ്രേഷണം നേരിട്ട് കുട്ടികൾ വീക്ഷിച്ച് കൊണ്ട് ദിനാചരണത്തിന് തുടക്കമായി. പന്തളം ചിത്ര ഹോസ്പിറ്റലും തുമ്പമൺ പഞ്ചായത്ത് ഹെൽത്ത് സെൻ്ററും സംയുക്തമായി നടത്തിയ ചടങ്ങിൽ  ഹെൽത്ത് ഇൻസ്പെക്ടർ ആശ വി അധ്യക്ഷയായി. പ്രഥമാധ്യാപിക റിനി T  മാത്യു സ്വാഗതം ആശംസിച്ചു. ഹെൽത്ത് മെൻ്റർ ഷെറീനസമദ്, എം എൽ എസ് പി കലാ മോൾ ട്യൂട്ടർമാരായ അഞ്ജു, ജൂലി അധ്യാപകരായ അമ്പിളി സി ആർ ,രേണു ബി , സുജ S ,കന്നി S നായർ, ജ്യോതി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ആശ.വി നേതൃത്വം നൽകി. ചിത്ര നേഴ്സിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ  വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, ഫ്ലാഷ് മോബ്, ബോധവത്ക്കരണ ക്ലാസ്സുകൾ, സന്ദേശങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ എന്നിവ കുട്ടികൾക്ക് വേറിട്ടഅനുഭവമായി. സ്കൂൾ വിദ്യാർത്ഥിളെല്ലാം അധ്യാപകരായ സുലു കമൽ, ഹരിഷ്മ വി എസ്, ബിഥുല വി എൽ, ശ്രുതി പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ സുംബ ഡാൻസ് ചെയ്തു..പ്രസ്തുത ചടങ്ങിന് അധ്യാപിക ആർ സ്നേഹലത പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി.

ലഹരി വിരുദ്ധ ദിനം

ജനാധിപത്യത്തിന്റെ ശ്രീകോവിൽ തേടി: സെന്റ് പോൾസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സെന്റ് പോൾസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ കേരള നിയമസഭയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ചു. കുട്ടികളിൽ ജനാധിപത്യ ബോധവും ഭരണഘടനാ വിജ്ഞാനവും വളർത്തുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പഠനയാത്രയുടെ ലക്ഷ്യം.

നിയമസഭാ സന്ദർശനം

യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കേരള നിയമസഭാ മന്ദിരം സന്ദർശിച്ചതായിരുന്നു. ഗാംഭീര്യമേറിയ സഭാ ഹാൾ, സ്പീക്കറുടെ ഡയസ്, സന്ദർശകർക്കുള്ള ഗാലറി എന്നിവ കുട്ടികൾ നേരിട്ട് കണ്ടു. നിയമനിർമ്മാണ പ്രക്രിയകൾ എങ്ങനെയാണ് നടക്കുന്നത് എന്നും സഭയുടെ പ്രവർത്തന രീതികളെക്കുറിച്ചും ഗൈഡുകൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. നിയമസഭയ്ക്കുള്ളിലെ മ്യൂസിയം സന്ദർശിച്ച കുട്ടികൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും മുൻ മുഖ്യമന്ത്രിമാരുടെ സംഭാവനകളും മനസ്സിലാക്കി.

LK നിയമസഭ

സന്ദർശനത്തിലെ മറ്റ് പ്രധാന ഇടങ്ങൾ:

  • പ്ലാൻ (PLAN - C-DIT): ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിലെ സി-ഡിറ്റ് പ്ലാൻ സ്റ്റുഡിയോ സന്ദർശിച്ച കുട്ടികൾ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, അനിമേഷൻ, എഡിറ്റിംഗ് എന്നിവയുടെ ആധുനിക രീതികൾ കണ്ടു മനസ്സിലാക്കി.
  • ചിത്രാഞ്ജലി സ്റ്റുഡിയോ: സിനിമയുടെ അണിയറ ലോകമായ ഷൂട്ടിംഗ് സെറ്റുകളും സൗണ്ട് റെക്കോർഡിംഗ് യൂണിറ്റുകളും സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
  • ശാസ്ത്ര സാങ്കേതിക മ്യൂസിയം: ശാസ്ത്ര തത്വങ്ങളെ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന പ്രദർശനങ്ങളും പ്ലാനറ്റേറിയവും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു.

സ്കൂൾ ഐ.ടി കോർഡിനേറ്റർമാരും മറ്റ് അധ്യാപകരും യാത്രയ്ക്ക് നേതൃത്വം നൽകി. ഭരണസംവിധാനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും നേരിട്ടുള്ള അറിവ് നേടാൻ ഈ യാത്ര സഹായിച്ചതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. വൈകുന്നേരത്തോടെ സന്ദർശനം പൂർത്തിയാക്കി സംഘം മടങ്ങി.

38099 studio2