ഉള്ളടക്കത്തിലേക്ക് പോവുക

8-ഐടി പാഠപുസ്തക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - ഡി ആർ ജി

2025 മെയ് 6,7

പരിശീലന കേന്ദ്രം

ഡി ആർ സി മലപ്പുറം

എട്ടാം ക്ലാസിന്റെ മാറിയ ഐടി പാഠപുസ്തത്തിന്റെ ഫീൾഡ് പരിശീലനത്തിന്റെ മുന്നോടിയായി ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനം മെയ് 6, 7 തീയ്യതികളിൽ കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. മലപ്പുറം കൈറ്റിന്റെ ഉപജില്ലാ ചുമതലയുള്ള എല്ലാ എംടിമാരും ഓരോ ഉപജില്ലയിൽ നിന്നും ഒരു അധ്യാപകനും ഡി ആർ ജിയിൽ പങ്കെടുത്തു. രണ്ട് ആർ പിമാരോടൊപ്പം എം ടി മാർ ഉൾപ്പെടെ 29 പേർ പങ്കെടുത്തു. പരിശീലനത്തിന്റെ ആദ്യ ദിനം മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് സംഗീതവുമായി ബന്ധപ്പെട്ട സെഷൻ എടുത്തു. എൽ എം എം എസ് എന്ന സോഫ്റ്റ്‍വെയർ പഠിതാക്കൾക്ക് പരിചയപ്പെടുത്തി. കുട്ടിഹസ്സൻ മാഷ് ക്രിറ്റ എന്ന സോഫ്റ്റ്‍വെയറും പരിചയപ്പെടുത്തി. രണ്ടാം ദിവസം കുട്ടിഹസ്സൻ മാഷ് സ്ക്രാച്ചുമായി ബന്ധപ്പെട്ട പ്രവർത്തനം നടന്നു. ഉച്ചക്ക് ശേഷം ലിബർ ഓഫീസ് റൈറ്ററിൽ ഫോർമാറ്റിങ് പരിചയപ്പെടുത്തി. ഇന്റർനെറ്റുമായി ബന്ധപ്പെട്ട സെഷനു ശേഷം പരിശീലനം അവസാനിച്ചു.

എട്ടാം ക്ലാസ് - ഐടി പരിശീലനം ഡി ആർ ജി
എട്ടാം ക്ലാസ് - ഐടി പരിശീലനം ഡി ആർ ജി
എട്ടാം ക്ലാസ് - ഐടി പരിശീലനം ഡി ആർ ജി

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

_________________________________________________________________________________

എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം

2025 മെയ് 8, 9

പരിശീലന കേന്ദ്രം

ജി. ജി. വി എച്ച്. എസ് എസ് വണ്ടൂർ - 1 ബാച്ച്

വണ്ടൂർ ഉപജില്ലയിൽ നിന്നുള്ള 35 അധ്യാപകരാണ് ജി. ജി. വി എച്ച്. എസ് എസ് വണ്ടൂരിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ ജി എച്ച് എസ് എസ് നീലാഞ്ചേരിയിലെ അബ്ദുൽ ലത്തീഫ് മാഷും ജി എച്ച് എസ് എസ് തുവ്വൂരിലെ ബഷീർ മാഷും എ എച്ച് എസ് എസ് പാറേൽ മമ്പാറ്റുമൂലയിലെ മൂസക്കുട്ടി മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. വി എച്ച്. എസ് എസ് വേങ്ങര - 1 ബാച്ച്

വേങ്ങര, പരപ്പനങ്ങാടി ഉപജില്ലയിൽ നിന്നുള്ള 27 അധ്യാപകരാണ് ജി. വി. എച്ച്. എസ് എസ് വേങ്ങരയിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി സി ബി എച്ച് എസ് എസ് വള്ളിക്കുന്നിലെ ഉല്ലാസ് മാഷും എം യു എച്ച് എസ് എസ് ഊരക്ത്തിലെ ജാഫർ മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. എച്ച്. എസ് എസ് കുറ്റിപ്പുറം - 2 ബാച്ച്

തിരൂർ വിദ്യാഭ്യസജില്ലയിൽ നിന്നുള്ള 47 അധ്യാപകരാണ് ജി. എച്ച്. എസ് എസ് കുറ്റിപ്പുറത്ത് നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിലുമായി പങ്കെടുത്തത്. ഒന്നാം ബാച്ച് മാസ്റ്റർ ട്രെയ്നർ ലാൽ മാഷും എവി എച്ച് എസ് പൊന്നാനിയിലെ വിനോദ് മാഷും രണ്ടാം ബാച്ച് മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും എം ഇ എസ് എച്ച് എസ് എസ് പൊന്നാനിയിലെ ദിനു കെ ആറും പരിശീലനം നൽകി.

സെന്റ് ജെമ്മാസ് മലപ്പുറം - 1 ബാച്ച്

മലപ്പുറം ഉപജില്ലയിൽ നിന്നുള്ള 29 അധ്യാപകരാണ് മലപ്പുറം സെന്റ് ജെമ്മാസിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷും ജി ജി എച്ച് എസ് എസിലെ കുഞ്ഞഹമ്മദ് മാഷും ജി ബി എച്ച് എസ് എസിലെ ദീപക് മാഷും ചേർന്ന് പരിശീലനം നൽകി.

പി. പി. എം. എച്ച്. എസ്. എസ് കൊട്ടുകര - 1 ബാച്ച്

26 അധ്യാപകർ പങ്കെടുത്തു.

ജി. എം എച്ച്. എസ് എസ് സി യു ക്യാമ്പസ് - 1 ബാച്ച്

താനൂർ ഉപജില്ലയിൽ നിന്നുള്ള 32 അധ്യാപകരാണ് ജി. എം എച്ച്. എസ് എസ് സി യു ക്യാമ്പസിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി ജി. എം എച്ച്. എസ് എസ് സി യു ക്യാമ്പസിലെ മുൻ എസ് ഐ ടി സി ഹരീഷ് കുമാർ മാഷും മസ്‍റൂർ മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി വി എച്ച് എസ് എസ് വേങ്ങര
പി പി എം എച്ച് എസ് എസ് കൊട്ടുകര
ജി എച്ച് എസ് എസ് കുറ്റിപ്പുറം

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

_________________________________________________________________________________

2025 മെയ് 12, 13

പരിശീലന കേന്ദ്രം

ജി. ജി. എച്ച്. എസ് എസ് മഞ്ചേരി - 1 ബാച്ച്

മഞ്ചേരി ഉപജില്ലയിൽ നിന്നുള്ള 32 അധ്യാപകരാണ് ജി. ജി. എച്ച്. എസ് എസ് മഞ്ചേരിയിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ മുഹമ്മദ് ഫാസിൽ മാഷ്, രാജീവ് മാഷ്, നിതാ വേണുഗോപാൽ എന്നിവർ പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. എം വി. എച്ച്. എസ് എസ് നിലമ്പൂർ - 1 ബാച്ച്

നിലമ്പൂർ ഉപജില്ലയിൽ നിന്നുള്ള 33 അധ്യാപകരാണ് ജി. എം വി. എച്ച്. എസ് എസ് നിലമ്പൂരിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും അടക്കാകുണ്ട് സി എച്ച് എസ് എസിലെ ജംഷീർ മാഷും മനോജ് മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. എം എച്ച്. എസ് എസ് സി യു ക്ലാമ്പസ് - 1 ബാച്ച്

താനൂർ ഉപജില്ലയിൽ നിന്നുള്ള 27 അധ്യാപകരാണ് ജി. എം എച്ച്. എസ് എസ് സി യു ക്യാമ്പസിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി ജി. എം എച്ച്. എസ് എസ് സി യു ക്യാമ്പസിലെ മുൻ എസ് ഐ ടി സി ഹരീഷ് കുമാർ മാഷും മസ്‍റൂർ മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി എം വി എച്ച് എസ് എസ് നിലമ്പൂർ

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

_________________________________________________________________________________

2025 മെയ് 14, 15

പരിശീലന കേന്ദ്രം

സെന്റ് ജെമ്മാസ് മലപ്പുറം - 1 ബാച്ച്

മലപ്പുറം ഉപജില്ലയിൽ നിന്നുള്ള 17 അധ്യാപകരാണ് മലപ്പുറം സെന്റ് ജെമ്മാസിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി ജി ജി എച്ച് എസ് എസിലെ കുഞ്ഞഹമ്മദ് മാഷും ജി ബി എച്ച് എസ് എസിലെ ദീപക് മാഷും ചേർന്ന് പരിശീലനം നൽകി.

ജി. എച്ച്. എസ് എസ് പുലാമന്തോൾ - 1 ബാച്ച്

പെരിന്തൽമണ്ണ ഉപജില്ലയിൽ നിന്നുള്ള 18 അധ്യാപകരാണ് ജി. എച്ച്. എസ് എസ് പുലാമന്തോളിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ മാസ്റ്റർ ട്രെയ്നർ ബഷീർ മാഷും ജോസ് മാഷും പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. വി. എച്ച്. എസ് എസ് വേങ്ങര - 1 ബാച്ച്

വേങ്ങര, പരപ്പനങ്ങാടി ഉപജില്ലയിൽ നിന്നുള്ള 33 അധ്യാപകരാണ് ജി. വി. എച്ച്. എസ് എസ് വേങ്ങരയിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ മാസ്റ്റർ ട്രെയ്നർ റാഫി മാഷും, ലാൽ മാഷും, ബിന്ദു ടീച്ചറും പഠിതാക്കൾക്ക് പരിശീലനം നൽകി.


കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

_________________________________________________________________________________

2025 മെയ് 15, 16

പരിശീലന കേന്ദ്രം

'ജി. എച്ച്. എസ് എസ് അരീക്കോട് - 1 ബാച്ച്

അരീക്കോട് ഉപജില്ലയിൽ നിന്നുള്ള 17 അധ്യാപകരാണ് ജി. എച്ച്. എസ് എസ് അരീക്കോടിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി മാസ്റ്റർ ട്രെയ്നർ ശിഹാബുദ്ധീൻ മാഷും മുൻ മാസ്റ്റർ ട്രെയ്നർ റസാഖ് മാഷും ചേർന്ന് പരിശീലനം നൽകി.

ഗേൾസ് എച്ച് എസ് വളാഞ്ചേരി - 1 ബാച്ച്

തിരൂർ വിദ്യാഭ്യാസജില്ലയിൽ നിന്നുള്ള 29 അധ്യാപകരാണ് ഗേൾസ് എച്ച് എസ് വളാഞ്ചേരിയിൽ നടന്ന എട്ടാം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായ മാസ്റ്റർ ട്രെയ്നർ ലാൽ മാഷും രാധിക ടീച്ചറും പഠിതാക്കൾക്ക് പരിശീലനം നൽകി.

"https://schoolwiki.in/index.php?title=8-ഐടി_പാഠപുസ്തക_പരിശീലനം&oldid=2677917" എന്ന താളിൽനിന്ന് ശേഖരിച്ചത്