കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എന്റെ കേരളം
ദൃശ്യരൂപം
(മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/എന്റെ കേരളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ കേരളം- മെഗാ എക്സ്പോ
മലപ്പുറം ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 150 സ്റ്റാളുകളുമായി എന്റെ കേരളം 2025 മെഗാ പ്രദർശന- വിപണന ഭക്ഷ്യ കലാ മേള മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് ആരംഭിച്ചു. പി.നന്ദകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി വി.അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 13 വരെ നടക്കുന്ന മേളയിൽ 60 വിപണന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം ഭക്ഷ്യമേള, സ്പോർട്സ് സോൺ, മിനി തിയറ്റർ, കാർഷികമേള, എന്റെ കേരളം പവിലിയൻ കിഫ്ബി, ടൂറിസം, സ്റ്റാർട്ടപ് മിഷൻ പവിലിയനുകൾ തുടങ്ങി പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സെമിനാറുകളും വൈകിട്ട് കലാ സാംസ്‌കാരിക പരിപാടികളും നടക്കും. ആകെ 45,192 ചതുര്രശ അടിയിൽ ശീതീകരിച്ച 2 ഹാങ്ങറുകൾ ഉൾപ്പെടെ 70,000 ചതുര്രശ അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുക്കിയിട്ടുള്ളത്.




















































