ഗവ.വി എച്ച് എസ് എസ് മാവേലിക്കര

ചരിത്രമുറങ്ങുന്ന മാവേലിക്കരയുടെ മണ്ണിലെ പ്രശസ്തമായ വിദ്യാലയ മുത്തശ്ശിയാണ് മാവേലിക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ .1800 ൽ സ്ഥാപിതമായ ഈ സ്കൂൾ തിരുവിതാംകൂറിലെ ആദ്യ വിദ്യാലയത്തിലെ ഒന്നാണ് .മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിപ്പിച്ചിരുന്ന ഒരേസമയം പഠിച്ചിരുന്ന ഈ സ്കൂളിൽ പ്രവേശനത്തിനായി എഴുത്തുപരീക്ഷ വേണമായിരുന്നു 1984ൽ വിഎച്ച്എസ്ഇ യും 2004 ഹയർസെക്കൻഡറിയും നിലവിൽവന്നു വിശാലമായ കളിസ്ഥലവും പ്രകൃതിരമണീയമായ അന്തരീക്ഷവും സ്കൂളിന്റെ പ്രത്യേകതയാണ് .ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത് .അനേകം മഹാരഥൻമാരെ ജന്മം നൽകിയ സ്കൂളാണ് ഇത്. ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടർ എം എസ് വല്യത്താൻ , പ്രശസ്ത നിരൂപകനും അധ്യാപകനും സിനിമ നടനുമായ നരേന്ദ്രപ്രസാദ് പ്രശസ്ത മാന്ത്രികനായ മജീഷ്യൻ സാമ്രാജ് തുടങ്ങി അനേകം മഹാരഥന്മാർ ഈ സ്കൂളിൽ നിന്നും ഉയർന്നവരാണ് .പ്രശസ്തരായ പല അധ്യാപകരും ഈ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് .ജുനിയർ റെഡ്ക്രോസ്,വിദ്യാരംഗം കലാസാഹിത്യവേദി,പരിസ്ഥിതി ക്ലബ്,ഊർജ്ജ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/anoopbhavanam&oldid=2675856" എന്ന താളിൽനിന്ന് ശേഖരിച്ചത്