robofest

പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാട്ടറിവുകളും നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അവ കണ്ടെത്തി ശേഖരിച്ചു വെക്കാനായി ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനം ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കൃഷിപ്പാട്ടുകൾ , കൃഷിയുപകരണങ്ങൾ, കൃഷിച്ചൊല്ലുകൾ എന്നിങ്ങനെ ക‍ൃഷിയുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഒരു നാടോടി വിജ്ഞാന കോശമായി ഇവിടെ പങ്കുവെയ്ക്കുന്നു .

കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ

'കുമ്മാട്ടി'കട്ടികൂട്ടിയ എഴുത്ത്'ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം. കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട്‌ ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ്‌ നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ്‌ മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ്‌ വേഷങ്ങളെ തിരിച്ചറിയുന്നത്‌. ശ്രീകൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂതഗണങ്ങളായ കുംഭൻ, കഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ്‌ പാട്ട്‌. പുരാണകഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറൂസംഘങ്ങളായി ആട്ടവും പാട്ടുമായാണ്‌ കമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്‌. കമ്മാട്ടിക്കളിയ്ക്ക്‌ നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്‌.

കതിർകാള തെക്കൻ കേരളത്തിൽ കാർഷിക സംസ്കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാന പ്രധാനമായ കെട്ടുകാഴ്ചയാണ് കതിരുകാള. നെൽക്കതീർ കൊണ്ട് കാളയുടെ മാതൃക ഉണ്ടാക്കി കെട്ടുകാഴ്ചയായി വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കതിരുകാളയുടെ പ്രധാന ചടങ്ങ്. ഒരു സാധാരണ കാളയുടെ 5 ഇരട്ടി വലിപ്പത്തിൽ നിർമ്മിക്കുന്ന കതിരുകാള വ്യത്യസ്തമായ ഒരു കെട്ടുകാഴ്ചയാണ് . എട്ടടി ഉയരവും നാലടി വണ്ണവും ഉണ്ടാകും കതിരുകാളയ്ക്ക്.

കോതാമ്മൂരിയാട്ടം കണ്ണൂർ-കാസർഗോഡ്‌ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമാണ്‌ കോതാമ്മൂരിയാട്ടം. ഉർവരതാനുഷ്ഠാനമാണ് കോതാമ്മൂരിയാട്ടം. തുലാം പത്തിനു ശേഷമാണ് കോതാമ്മൂരിയാട്ടം നടത്തുന്നത്. കൊയ്ത്തുകഴിഞ്ഞ് ധനസമൃദ്ധി നേടിയ അവസരമാണിത്. കോതാമ്മൂരി തെയ്യം വാദ്യക്കാരോടൊപ്പം വീടുകൾതോറും ചെല്ലും. ആൺകുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. വിളക്കും നിറനാഴിയും കിണ്ണത്തിൽ ചുണ്ണാമ്പും കലക്കി കുരുതിവെള്ളവും മുറത്തിൽ നെല്ലും ഒരുക്കിവെച്ചാണ് വീട്ടുകാർ കോതാമ്മൂരിയെ സ്വീകരിക്കുന്നത്. കോതാമ്മൂരി സംഘം വീട്ടുമുറ്റത്ത് വന്ന് നൃത്തം ചെയ്‌താൽ വീട്ടിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും ഉണ്ടാകുമെന്നാണ് പഴയകാല വിശ്വാസം.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/vidyapr390640&oldid=2674609" എന്ന താളിൽനിന്ന് ശേഖരിച്ചത്