ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/You can you win
You Can you win
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന Online ക്ലാസിൻ്റെ അനന്തരഫലമായി കുട്ടികളിൽ കാണപ്പെട്ട പഠനപിന്നോക്കാവസ്ഥയിൽ കുട്ടികൾക്ക് കൈത്താങ്ങാവുക എന്ന ഉദ്ദേശ്യത്തിൽ 2021 ൽ ആണ് You can you win ക്ലാസുകൾക്ക് തുടക്കമിട്ടത്. ഓരോ ക്ലാസിലേയും പിന്നോക്കക്കാരായ കുട്ടികളെ കണ്ടെത്തുകയും ഏത് Subject ലാണ് പിന്നോക്കം നിൽക്കുകയും ചെയ്യുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു . ശനിയാഴ്ചകളിൽ ഉച്ചവരെയാണ് ക്ലാസ് എടുക്കാറ്.മലയാളം ,ഇംഗ്ലീഷ് Subject കൾക്കാണ് ഈ Class ൽ കൂടുതൽ പ്രാധാന്യം നൽകുന്നത്.അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നീ ക്രമത്തിൽ കുട്ടിയുടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നു. വായനക്കായി പാഠപുസ്തകങ്ങൾ കൂടാതെ ബാല പ്രസിദ്ധീകരണങ്ങളും മറ്റും വായിക്കാൻ അവസരം നൽകുന്നു.ഈ വർഷം കുട്ടികളുടെ Current level മനസ്സിലാക്കുന്നതിനായി ആദ്യം ഒരു pre test നടത്തി. കുട്ടികളുടെ പഠനപുരോഗതി മനസ്സിലാക്കുന്നതിനായി വർഷാവസാനത്തിൽ ഇതേ Question paper കുട്ടികൾക്ക് നൽകി വീണ്ടും exam നടത്തി രണ്ട് paper ഉം താരതമ്യം ചെയ്ത് കുട്ടികളുടെ നിലവാരം രക്ഷിതാക്കളെ അറിയിച്ചു.വളരെ അധികം risk എടുത്താണ് അവധി ദിനങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. You Can you win class ൻ്റെ ആവശ്യകതയും സ്വീകാര്യതയുമാണ് ഇത് സൂചിപ്പിക്കുന്നത്.