കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025 |
ലിറ്റിൽ കൈറ്റ്സ്

വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാററ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെ സാമൂഹികവ്യാപാരമണ്ഡലത്തിൽ ഒരു ഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു.
ഈ പുതിയ സാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഒരോ വിദ്യാർഥിയും പ്രാപ്തി നേടേണ്ടതുണ്ട്. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മലയാളം കമ്പ്യൂട്ടിംഗ്, ഡി.ടി.പി. മീഡിയ ഡോക്യുമെന്റേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ , പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് , റോബോട്ടിക്‌സ് എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ പരിശീലന മേഖലകളിലൂടെ കടന്നു പോകാൻ ഒരോ ലിറ്റിൽകൈറ്റംഗത്തിനും ഇവിടെ അവസരമുണ്ട്.
ജില്ലയിലെ ലിറ്റുൽ കൈറ്റ്സ് യൂണിറ്റുകളുടെ കൂടുതൽ വിവരങ്ങളും പ്രവർത്തന റിപ്പോർട്ടുകളും വാർഷിക പേജിൽ ലഭ്യമാണ്.