ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് ബീമാപ്പള്ളി/ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

കായിക ക്ലബ്

കായിക വിദ്യാഭ്യാസവും അക്കാദമിക പഠനവും പരസ്പര പൂരക ങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഉചിതമായ പ്രാധാന്യം കൽപ്പിക്കാത്ത വിദ്യാഭ്യാസ പ്രക്രിയ അപൂർണമാണെന്ന് പറയേണ്ടിവരും .ആരോഗ്യമുള്ള ജനത രാജ്യത്തിന്റെ പൊതുസമ്പത്ത് ആയാണ് പരിഗണിക്കപ്പെടുന്നത്. ആരോഗ്യം എന്നത് കേവലം ഒരു രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ഓരോ വ്യക്തിക്കും സമൂഹത്തിൽ ആത്മവിശ്വാസത്തോടുകൂടി ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവ് കൂടിയാണ്. ആരോഗ്യപൂർണമായ ജീവിതത്തിലെ അനിവാര്യമായ ഘടകം കൂടിയാണ് കായികക്ഷമത. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ കഴിഞ്ഞ കായികമേളയിൽ രണ്ടു വിഭാഗങ്ങളിൽ ഓവറോൾ നേടുകയും രണ്ട് വ്യക്തിഗത ചാമ്പ്യന്മാരെ വാർത്തെടുക്കുന്നതിനും കായിക ക്ലബ്ബിന് സാധിച്ചിട്ടുണ്ട് ഖോ-ഖോ ,ഫുട്ബോൾ ടീമുകളെ കായികമേളയിൽ പങ്കെടുപ്പിക്കാൻ സാധിച്ചു എന്നതിനോടൊപ്പം തന്നെ പങ്കെടുത്ത ടീമിൽ നിന്നും അഞ്ചു കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് സെലക്ഷൻ കിട്ടി എന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. കാൽപന്തുകളി പ്രധാന കായിക വിനോദമാക്കിയ ബീമാപ്പള്ളിയിലെ കുട്ടികൾക്ക് ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം നൽകി ബീമാപള്ളി

ഫുട്ബോൾ ക്ലബ് എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ വികാസത്തിന് ഊന്നൽ നൽകുന്ന സ്പെൽ ബീ കോണ്ടെസ്ട് , വായന മത്സരങ്ങൾ, ഇക്യൂബ് പ്രവർത്തനങ്ങൾ, പപ്പെറ്റ് ഷോ,സ്കിറ് ,റീഡിങ് കോർണർ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ക്ലബ് ആഗോള ഭാഷ യുടെ പ്രയോഗം കുട്ടികളിൽ എത്തിക്കാൻ നിരന്തര പരിശ്രമം നടത്തുന്നു .

പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർഥികളിലെ സാമൂഹ്യാവബോധം വളർത്തുന്നതിനും സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം,ലോക ജനസംഖ്യാദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കുന്നതിന് സഹായകരമായി.

ശാസ്ത്ര ക്ലബ്

ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായിആരംഭിച്ച  ശാസ്ത്ര ക്ലബ് നിരവധി വൈവിധ്യമാർന്ന പരിപാടികളായ ജലാശയ സംരക്ഷണ പഠന യാത്ര,വനമഹോത്സവം,ജൈവവൈവിധ്യ  പൂന്തോട്ട സന്ദർശനം,ചാന്ദ്രദിനം,ശാസ്ത്രമേള എന്നിവ സംഘടിപ്പിക്കുന്നു.

ഗണിത ക്ലബ്ബ്

ഹിന്ദി ക്ലബ്

ലൈബ്രറി ക്ലബ്

പരിസ്ഥിതി ക്ലബ്‌

ഗാന്ധിദർശൻ ക്ലബ്‌

ഹെൽത്ത്‌ ക്ലബ്‌