എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പഠനോത്സവം
ഈ അധ്യയന വർഷത്തെ മികവാർന്ന പഠനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പഠനോത്സവം പരിപാടി ഫെബ്രുവരി ഇരുപത്തഞ്ചാം തീയതി അത്യാഘോഷപൂർവ്വം എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. പി ടി എ പ്രസിഡന്റ് ടി വി സനൽ ബാബു പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ സൂര്യദേവ് കെ ബി സ്വാഗതവും കെ ആർ ലീന ടീച്ചർ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ടി വി ഷാരിമോൾ,നിവേദ് കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റോബോ ഫെസ്റ്റ് സാങ്കേതിക വിദ്യാ മികവുകൊണ്ട് ശ്രദ്ധേയമായി.സെക്യുരിറ്റി ക്യാമറ, ഇലക്ട്രോണിക്സ് ഡൈസ്,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,റോബോ ഹെൻ,ബസ്സർ, ആഡിനോ കിറ്റിന്റെ വിവരണം സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുള്ള കംപ്യൂട്ടർ ഗെയിമുകൾ,ഫെയ്സ് സെൻസിംഗ് എന്നിവയാണ് റോബോ ഫെസ്റ്റിൽ ഉണ്ടായിരുന്നത്.ഗാർഹിക മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് യു പി വിഭാഗം വിദ്യാർഥികൾ ഒരു ബോധവൽക്കരണ ക്ലാസ്സും ഡെമോയും അവതരിപ്പിച്ചു.ഹിന്ദി മലയാളം കവിതാലാപനം ഗ്രൂപ്പ് സ്റ്റോറി ടെല്ലിങ് എന്നിവയും നടത്തി. പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ - മനുഷ്യന്റെ ആരോഗ്യത്തിന് എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് യു പി വിഭാഗം കുട്ടികളുടെ ഭക്ഷ്യമേള, എട്ടാം ക്ലാസ് കുട്ടികൾ അവതരിപ്പിച്ച സ്കൂൾ ഫോർ എമ്പതി എന്ന ഇംഗ്ലീഷ് സ്കിറ്റ്, കാവ്യാലാപനക്കൂട്ടം അവതരിപ്പിച്ച കാവ്യമാലിക,ചോദ്യോത്തരപ്പയറ്റ് എന്നിവയും കാണികളെ വിസ്മയിപ്പിച്ചു. തലവര എന്ന പേരിൽ സ്കൂളിലെ ചിത്രകാരന്മാർ സംഘടിപ്പിച്ച പോർട്രെയിറ്റ് രചന മികച്ചതായി.ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങൾ, ജ്യാമിതീയ രൂപങ്ങളുടെ പ്രദർശനം എന്നിവയും മികച്ച നിലവാരം പുലർത്തി. രക്ഷകർത്താക്കളും വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.
-
ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന പി ടി എ പ്രസിഡന്റ്
-
റോബോഫെസ്റ്റ്
-
പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥി
-
ഭക്ഷ്യമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ
-
റോബോഫെസ്റ്റിനോടൊപ്പം പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി
-
വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾ
-
പരീക്ഷണങ്ങൾ വിശദീകരിക്കുന്ന കുട്ടികൾ