Schoolwiki സംരംഭത്തിൽ നിന്ന്
പുതുപ്പള്ളി
കായംകുളം പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് പുതുപ്പള്ളി ഗ്രാമം.ഈ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജനസംഖ്യാശാസ്‌ത്രം
2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം , പുതുപ്പള്ളി (ഗ്രാമം) യിലെ ജനസംഖ്യ 20758 ആണ്, അതിൽ 9702 പുരുഷന്മാരും 11056 സ്ത്രീകളുമാണ്.